ചിറക്കടവിൽ ബൈക്ക് യാത്രികരെ ആക്രമിച്ചു; ഒരാൾ പരുക്കേറ്റു ആശുപത്രിയിൽ

ചിറക്കടവിൽ  ബൈക്ക് യാത്രികരെ ആക്രമിച്ചു; ഒരാൾ പരുക്കേറ്റു ആശുപത്രിയിൽ

പൊൻകുന്നം / തെക്കേത്തുകവല : ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ പിന്നാലെ വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചതായി പരാതി. സംഭവത്തിൽ ചെറുവള്ളി തോട്ടത്തിൽ സൂരജ് എസ്.നായർക്ക് (22) പരുക്കേറ്റു. കൂടെയുണ്ടായിരുന്ന മരുതോലിൽ അർജുൻ ഓടി മാറിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.30ന് തെക്കേത്തുകവല-കൈലാത്തുകവല റോഡിൽ ചിറയ്ക്കൽ വളവിലായിരുന്നു സംഭവം.

സൂരജിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന്റെ മുട്ടിനു താഴെ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞു നിർത്തി കമ്പിവടിക്ക് അടിക്കുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. ഉടൻ തന്നെ മറ്റൊരു ബൈക്കിലും കാറിലും കൂടുതൽ ആൾക്കാരെത്തുകയും സൂരജിനെ ആക്രമിച്ചതായുമാണ് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.