സ്‌കൂള്‍ വാഹനങ്ങള്‍: സുരക്ഷാനിര്‍ദേശം പാലിച്ചില്ലെങ്കില്‍ നടപടി-ഡി.ജി.പി.

അധ്യയനവര്‍ഷം തുടങ്ങാന്‍ ഒരാഴ്ചമാത്രം ശേഷിക്കേ, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂള്‍ വീദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റ് തരത്തിലുള്ള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് […]

ഫോൺ വിവാദം : പി.സി.ജോർജിനെതിരെ നടന്ന പ്രതിഷേധ സമ്മേളനം ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഫോണിലൂടെ മതനിന്ദാ പരാമർശം നടത്തിയ പി.സി.ജോർജ് എം.എൽ.എക്കെതിരെ പ്രതിഷേധിച്ച് കൊണ്ടും നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഈരാറ്റുപേട്ടയിലെ സംയുക്ത മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹയാത്തുദ്ദീൻ ഹൈസ്കൂളിന് സമീപം നടന്നപ്രതിഷേധ സമ്മേളനം ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്തു, മതനിന്ദ നടത്തിയ പി.സി.ജോർജിന്റെ പേരിലാണ് ആദ്യ കേസ് എടുക്കേണ്ടതെന്നും അല്ലാതെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തത് നീതി നിഷേധമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആന്റോ ആന്റണി പറഞ്ഞു. പ്രതിഷേധ സംഗമം ജനബാഹുല്യം കൊണ്ടും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.. നൈനാർ […]

ആലപ്ര കരോട്ട് പുതിയത്ത് മേരിക്കുട്ടി ( പെണ്ണമ്മ 76) നിര്യാതയായി

ആലപ്ര കരോട്ട് പുതിയത്ത് മേരിക്കുട്ടി ( പെണ്ണമ്മ 76) നിര്യാതയായി

ആലപ്ര: കരോട്ട് പുതിയത്ത് മേരിക്കുട്ടി ( പെണ്ണമ്മ 76 – നിര്യാതയായി. സംസ്ക്കാരം 27-5-19- തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കരിമ്പനക്കളം തിരുഹൃദയ പള്ളി സിമിത്തേരിയിൽ. പരേത ചിറക്കടവ് കാരക്കാമറ്റം കുളവട്ടം കൂടുംബാംഗം. മക്കൾ: രാജൻ, സിസ്റ്റർ ആൻസി എസ്.എ. ബി.എസ് കൂത്രപ്പള്ളി ‘ മരുമകൾ: സിൻസി ആറാക്കൽ കൊല്ലമുള

വിദ്യാര്‍ഥികളെ കുത്തിനിറച്ചാല്‍ പിടിവീഴും; ഓപ്പറേഷന്‍ റെയിന്‍ബോയുമായി പോലീസ്‌

ടിപ്പര്‍ ലോറികളുടെ ഓട്ടം സ്‌കൂള്‍സമയമായ രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും കര്‍ശനമായി നിയന്ത്രിക്കും. മഴക്കാലത്തിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ കോട്ടയം ജില്ലാ പോലീസ് സംഘടിപ്പിച്ച ഓപ്പറേഷന്‍ റെയിന്‍ബോ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ബാബു സ്‌കൂള്‍ ബസില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നിര്‍വഹിക്കുന്നു. പുതിയ അധ്യയനവര്‍ഷം കോട്ടയം ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്ര കുറ്റമറ്റതും കാര്യക്ഷമമാക്കുന്നതിനും ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ റെയിന്‍ബോയ്ക്ക് തുടക്കമായി. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. […]

ഓപ്പറേഷൻ റെയിൻബോ; കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ ഉദ്ഘാടനം തിങ്കളാഴ്ച.

പൊൻ‍കുന്നം: പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കായുള്ള യാത്ര സംവിധാനം കുറ്റമറ്റതും കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന സേവനതാൽപര്യത്തോടെ കോട്ടയം ജില്ലാ പോലീസ് മുന്നോട്ടുവയ്ക്കുന്ന ഓപ്പറേഷൻ റെയിൻബോ പദ്ധതിയുടെ കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ ഉദ്ഘാടനം 27- 5 -19 നു രാവിലെ 10 മണിക്ക് പൊൻകുന്നം ലീല മഹൽ ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് നിർവഹിക്കുന്നതായിരിക്കും. കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ എസ്. മധുസൂദനൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിനോടൊപ്പം […]

പി പി റോഡിൽ പൊൻകുന്നത്ത് കാറപകടം ; പ്രശസ്ത സോപാന സംഗീത വിദ്വാൻ ബേബി എം മാരാർ അന്തരിച്ചു

പി പി റോഡിൽ പൊൻകുന്നത്ത്  കാറപകടം ; പ്രശസ്ത സോപാന സംഗീത വിദ്വാൻ ബേബി എം മാരാർ അന്തരിച്ചു

പൊൻകുന്നം : പി പി റോഡിൽ അട്ടിക്കൽ RTO ഓഫീസിനു സമീപത്തുണ്ടായ കാറപകടത്തിൽ പ്രശസ്ത സോപാന സംഗീത വിദ്വാൻ വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടർ ചിറക്കടവ് സ്വദേശി ബേബി എം മാരാർ അന്തരിച്ചു . ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. ബേബി എം മാരാർ‌ ഇന്ന് രാവിലെ പനമറ്റം പൂവത്തുങ്കൽ പ്രതിഷ്ഠാദിനത്തിന് മേളത്തിന് പോകും വഴി എതിർദിശയിൽ നിന്നും നിയന്ത്രണം തെറ്റി വന്ന എറണാകുളം സ്വദേശി ഓടിച്ചിരുന്ന കാർ തെറ്റായ ദിശയിലൂടെ എത്തി ഇടിക്കുകയായിരുന്നു .കാറിന്റെ […]

മണ്ണാറക്കയത്ത് ആയുഷ് എക്സ്പോ…രോഗനിർണ്ണയ ക്യാമ്പും, ബോധവത്കരണ ക്ലാസും

മണ്ണാറക്കയത്ത് ആയുഷ് എക്സ്പോ…രോഗനിർണ്ണയ ക്യാമ്പും, ബോധവത്കരണ ക്ലാസും

കാഞ്ഞിരപ്പള്ളി : മണ്ണാറക്കയത്ത് ആയുഷ് എക്സ്പോയ്ക്ക് തുടക്കമായി..രോഗനിർണ്ണയ ക്യാമ്പും, ബോധവത്കരണ ക്ലാസും, ആയുഷ് പോസ്റ്റർ പ്രദർശനവും ഉൾപ്പെടെ, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിവിധ പരിപാടികൾ വിപുലമായ രീതിയിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു. മണ്ണാറക്കയം പ്രിൻസ് ഹോമിയോപ്പതിക് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ മെയ് 26 ഞായർ മുതൽ 30 വ്യാഴം വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെയാണ് ആയുഷ് എക്സ്പോ നടത്തപ്പെടുന്നത്. ഞായർ രാവിലെ മുതൽ അക്യുപംക്ചർ, ഫിസിയോതെറാപ്പി, ഡയറ്റ് തെറാപ്പി ക്യാമ്പും തുടർന്ന് വൈകുന്നേരം […]

എരുമേലിയിൽ ബൈക്കപകടം ; മൂന്നു പേർക്ക് പരുക്ക്

എരുമേലിയിൽ ബൈക്കപകടം ; മൂന്നു പേർക്ക് പരുക്ക്

എരുമേലി : എരുമേലി മറ്റന്നൂർക്കരയിൽ അർദ്ധ രാത്രിയിൽ ഓടയിലേക്ക് ബൈക്ക് മറിഞ്ഞ് അപകടം : മൂന്നു പേർക്ക് പരുക്ക്. പരുക്കേറ്റ മൂന്നുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. സഹായിച്ചത് പട്രോളിംഗിനെത്തിയ എരുമേലി പോലീസ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ശ്രീനിപുരത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റന്നൂർക്കരയിൽ ജംഗ്ഷനിലെ വളവിൽ നിയന്ത്രണം തെറ്റി ഓടയിലെ സ്ലാബിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. ബൈക്കിൽ നിന്നും യുവാക്കൾ തെറിച്ചുവീണാണ് പരിക്കേറ്റത്. ശ്രീനിപുരം സ്വദേശികളായ കിരൺ, അജി, […]

കാഞ്ഞിരപ്പള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബൂത്ത് തിരിച്ചുള്ള വോ​ട്ടിം​ഗ് നി​ല

ആ​ന്‍റോ ആ​ന്‍റ​ണി, വീ​ണാ ജോ​ർ​ജ്, കെ. ​സു​രേ​ന്ദ്ര​ൻ എ​ന്നീ ക്ര​മ​ത്തി​ൽ 1 സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി​എ​സ്, പ​റ​പ്പ​ള്ളി​ക്കു​ന്ന്, അ​രു​വി​ക്കു​ഴി (ഈ​സ്റ്റ്) 372 93 134 2 സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി​എ​സ്, പ​റ​പ്പ​ള്ളി​ക്കു​ന്ന്, അ​രു​വി​ക്കു​ഴി (വെ​സ്റ്റ്) 368 164 149 3. സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, ആ​നി​ക്കാ​ട് (വെ​സ്റ്റ്) 216 171 348 4. സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, ആ​നി​ക്കാ​ട് (ഈ​സ്റ്റ്) 313 166 335 5. സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, ആ​നി​ക്കാ​ട് (യു​പി സെ​ക്ഷ​ൻ വെ​സ്റ്റ്) 332 […]

കണക്കുകളാകെ തെറ്റി എൽഡിഎഫും എൻഡിഎയും

കോട്ടയത്ത് കണക്കു കൂട്ടൽ തെറ്റി എൽഡിഎഫും എൻഡിഎയും. ബിജെപി കൂടുതൽ വോട്ട് പിടിച്ചാൽ ഗുണകരമാകുമെന്ന എൽഡിഎഫ് പ്രതീക്ഷ കോട്ടയത്ത് ഏറ്റില്ല. എൻഡിഎ സ്ഥാനാർഥി പി.സി.തോമസ് 1.50 ലക്ഷത്തിനും 1.60 ലക്ഷത്തിനും ഇടയിൽ വോട്ട് പിടിക്കുമെന്നായിരുന്നു എൽഡിഎഫ് കണക്കൂകൂട്ടൽ. പി.സി.തോമസിന്റെ വ്യക്തി ബന്ധത്തിൽ ഒരു ലക്ഷം വോട്ട് ഉണ്ടെന്നു പറഞ്ഞിരുന്നതാണ് എൽഡിഎഫ് കണക്കുകൂട്ടലിൽ ഉപയോഗിച്ചത്. യുഡിഎഫിനെയും എൽഡിഎഫിനെയും പരാജയപ്പെടുത്തി നേരത്തെ പാലാ, പിറവം മണ്ഡലമുൾപ്പെട്ടിരുന്ന മൂവാറ്റുപുഴയിൽ നിന്നു വിജയിച്ചിരുന്ന പി.സി.തോമസിന്റെ വ്യക്തി ബന്ധങ്ങളിലൂടെയാണ് ഇത്രയും വോട്ട് കണക്കുകൂട്ടിയത്. ബിജെപിയുടെ […]

മാലിന്യം തള്ളിയാൽ പിടി വീഴും

കാഞ്ഞിരപ്പള്ളി∙ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്ത് കർശന നടപടികൾ സ്വീകരിച്ചു തുടങ്ങി. മത്സ്യ, മാംസാവശിഷ്ടങ്ങൾ, അടുക്കള മാലിന്യങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചിറ്റാർപ്പുഴയിലും റോഡരികിലും വലിച്ചെറിഞ്ഞ 15 പേരിൽ നിന്ന് പഞ്ചായത്ത് പിഴ ഈടാക്കി. മാലിന്യക്കുഴൽ പുഴയിലേക്ക് നീട്ടിവച്ച 2 സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കി. മാലിന്യം നിർമാർജനം ചെയ്യുന്നതിന് സംവിധാനമൊരുക്കണമെന്നും അല്ലാത്ത പക്ഷം ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നിർദേശിച്ചു. ചിറ്റാർ പുനർജനി പദ്ധതിയുടെ ഭാഗമായി പൊതു ഇടങ്ങളെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായി പഞ്ചായത്ത് അധികൃതർ, […]

ഡ്രൈവറെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ 4 കാഞ്ഞിരപ്പള്ളിക്കാർ ഉൾപ്പെടെ 6 പേർക്ക് 15 വർഷം തടവ്

ഡ്രൈവറെ മർദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം പാലാ ബിഷപ്സ് ഹൗസിലെ ജീപ്പ് തട്ടിയെടുത്ത സംഭവത്തിൽ 6 പ്രതികളെ കഠിനതടവിനു ശിക്ഷിച്ചു. 2008 മേയ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ, രാജേഷ്, അൻസാരി, താഹ എന്നിവർക്കും, എറണാകുളം പള്ളുരുത്തി സ്വദേശി മൈക്കിൾ, മറ്റക്കര സ്വദേശി ദീപു എന്നിവർക്കാണു കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി വി.ബി.സുജയമ്മ 15 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. തൃശൂർ വരന്തരപ്പള്ളി സ്വദേശി മജീദിനെയാണ് (55) മൂന്നുവർഷം […]

കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​പോ​യാ​ൽ പി​ടി​വീ​ഴും; ശ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കി ബെ​ഹ്റ

:​പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന് ഒ​രാ​ഴ്ച​മാ​ത്രം അ​വ​ശേ​ഷി​ക്കേ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ പു​റ​പ്പെ​ടു​വി​ച്ചു. സ്കൂ​ളു​ക​ളു​ടെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളും ര​ക്ഷി​താ​ക്ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് പോ​കു​ന്ന​തോ മ​റ്റ് ത​ര​ത്തി​ലു​ള​ള നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത​ത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബെ​ഹ്റ ഉ​ത്ത​ര​വി​ട്ടു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം. അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്പോ​ൾ​ത​ന്നെ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും മ​ദ്യ​പി​ച്ച് […]

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് നില

ആന്‍റോ ആന്‍റണി, വീണാ ജോർജ്, കെ. സുരേന്ദ്രൻ എന്നീ ക്രമത്തിൽ 1 ഹിദായത്തുൽ സിബിയൻ അറബിക് സ്കൂൾ, ഈരാറ്റുപേട്ട (ഈസ്റ്റ്) 321 246 43 2 ഹിദായത്തുൽ സിബിയൻ അറബിക് സ്കൂൾ (വെസ്റ്റ്) 636 309 32 3 മുഹമ്മദ് മേത്തർ മറിയുമ്മ മെമ്മോറിയൽ യുപി സ്കൂൾ (ഈസ്റ്റ്) 658 244 15 4. മുഹമ്മദ് മേത്തർ മറിയുമ്മ മെമ്മോറിയൽ യുപി സ്കൂൾ വെസ്റ്റ്) 611 298 58 5. മുഹമ്മദ് മേത്തർ മറിയുമ്മ മെമ്മോറിയൽ യുപി […]

19 വർഷം മുമ്പ് പൊൻകുന്നത്ത് നിന്നും മോഷണം നടത്തി മുങ്ങിയ പ്രതി പിടിയിൽ ..

19 വർഷം മുമ്പ് പൊൻകുന്നത്ത് നിന്നും മോഷണം നടത്തി മുങ്ങിയ പ്രതി പിടിയിൽ ..

പൊൻകുന്നം :19 വർഷം മുമ്പ് പൊൻകുന്നം ടൗണിലെ പുന്നാംപറമ്പിൽ വർക്ക് ഷോപ്പിൽ കവർച്ച നടത്തി മുങ്ങിയ പ്രതി എറണാകുളം വട്ടേക്കുന്ന് ഭാഗം ബ്ലായി പറമ്പിൽ നാസർ(48) എന്നയാളെ എറണാകുളം ഇടപ്പള്ളി ലുലു മാളിന് സമീപത്തു നിന്ന് പൊൻകുന്നം പോലീസ് അറസ്‌റ്റു ചെയ്തു. ലുലുമാളിനു സമീപം രാത്രിയില്‍ മാത്രം ഓട്ടോ ഓടിച്ച്‌ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കോട്ടയം SP ക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി Dysp S. മധുസൂധനൻ, പൊൻകുന്നം SHO, അജി ചന്ദ്രൻ നായർ, […]

എരുമേലിയ്‌ക്കു അഭിമാനം ; ബ്രിട്ടനിൽ മേയറായി ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടു.

എരുമേലിയ്‌ക്കു അഭിമാനം ; ബ്രിട്ടനിൽ മേയറായി ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടു.

എരുമേലി : ബ്രിട്ടനിൽ മേയറായി ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എരുമേലിയ്‌ക്കും അത് അഭിമാന നിമിഷം. ടോമിന്റെ ഭാര്യ ലിനി എരുമേലി കല്ലമ്മാക്കൽ കുടുംബാംഗമാണ്. റാന്നി ഇരൂരിക്കൽ ആദിത്യപുരം തോമസ് മാത്യു -ഗുലാബി മാത്യു ദമ്പതികളുടെ മകനായ ബ്രിട്ടീഷ് പൗരത്വമുള്ള ടോം ആദിത്യ ബ്രാഡ്ലി സ്റ്റേഡിയത്തിന്റെ മേയറായാണ് ബ്രിട്ടനിലെ ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മേയറുടെ ബഹുമാനാർത്ഥം തെരഞ്ഞെടുക്കപ്പെട്ട ടോം, ദക്ഷിണ ഗ്ളൌസെസ്റ്റർഷെയറിലെ ഏഷ്യൻ സമുദായങ്ങളിലെ മേയർമാരിൽ ഒരാളാണ്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി […]

ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു

ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു

പൊൻകുന്നം : ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു. ചേർപ്പത്തുകവല കുരങ്ങാടി തഴക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ്(88) ആണ് ശനിയാഴ്ച മരിച്ചത്. ഭർത്താവ് ജോസഫ്(92) ചൊവ്വാഴ്ചയാണ് മരിച്ചത്. മക്കൾ: ടി.ജെ.സാമുവേൽ, ഗ്രേസിക്കുട്ടി, ജോയ്, ജോസ് ജോസഫ് (സാൽവേഷൻ ആർമി, ചാത്തൻതറ), ബിനോയ് ജോസഫ്. മരുമക്കൾ: റേച്ചൽ, ജോണി, ലീലാമ്മ, സുജ, മിനി. ശവസംസ്‌കാരം ഞായറാഴ്ച ഒന്നിന് ഉള്ളായം സാൽവേഷൻ സഭാ സെമിത്തേരിയിൽ.

വാവാ സുരേഷെത്തി; നാടിനെ വിറപ്പിച്ച മൂർഖൻ പിടിയിലായി

വാവാ സുരേഷെത്തി; നാടിനെ വിറപ്പിച്ച മൂർഖൻ പിടിയിലായി

വാവാ സുരേഷെത്തി; നാടിനെ വിറപ്പിച്ച മൂർഖൻ പിടിയിലായി. പൊൻകുന്നം: ഇളമ്പള്ളി പുതുപ്പറമ്പിൽ തങ്കച്ചന്റെ വീട്ടുമുറ്റത്തെ വിറകുപുരയിൽ പത്തിവിടർത്തി ചീറ്റി നാട്ടുകാരെ വിറപ്പിച്ച മൂർഖൻ പാമ്പിനെ വാവാ സുരേഷെത്തി കൈയിലുലൊതുക്കിയപ്പോൾ കണ്ടുനിന്നവർ ആഹ്ലാദത്തോടെ, ആശ്വാസത്തോടെ കൈയടിച്ചു. ഇന്ന് രാവിലെ പത്തരയോടെ വിറകെടുക്കാനായി തങ്കച്ചൻ വിറകുപുരയിൽ കടന്നപ്പോഴാണ് പത്തിവിടർത്തി ചീറ്റുന്ന വലിയ മൂർഖനെ കണ്ടത്. കണ്ടതോടെ പുറത്തേക്കോടിയ തങ്കച്ചൻ അയൽവക്കത്തുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചു. മൂർഖന്റെ വലിപ്പം കണ്ടതോടെ അതിനെ കൈകാര്യം ചെയുവാൻ ആർക്കും ധൈര്യമുണ്ടായില്ല. ഉടൻതന്നെ വാവ സുരേഷിനെ […]

നാടിനെ മാലിന്യ മുക്തമാക്കുവാൻ ഇനി കുട്ടിപ്പട്ടാളം..

നാടിനെ മാലിന്യ മുക്തമാക്കുവാൻ ഇനി കുട്ടിപ്പട്ടാളം..

കാഞ്ഞിരപ്പള്ളി: നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാൻ കുട്ടി പട്ടാളമൊരുങ്ങുന്നു.”ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത കേരളം” എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ പെൻസിൽ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല ക്യാമ്പ് പേട്ട ഗവ ഹൈസ്കൂൾ ക്യാമ്പസിൽ വെച്ച് നടന്നു. വായുവും, വെള്ളവും, മണ്ണും മലിനമാക്കുന്നവർക്കെതിരെ പുതു തലമുറയുടെ പ്രതിരോധ പാഠശാലയായി മാറിയ ക്യാമ്പിൽ മാലിന്യ സംസ്കരണ മാർഗങ്ങൾ, നിയമ ബോധവൽക്കരണം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് […]

ആരോഗ്യ വകുപ്പ് വകുപ്പിന്റെ റെയ്ഡ് ; എരുമേലിയിൽ പഴകിയ മൽസ്യങ്ങൾ വിറ്റവരെ പിടികൂടി.

ആരോഗ്യ വകുപ്പ് വകുപ്പിന്റെ റെയ്ഡ് ; എരുമേലിയിൽ പഴകിയ മൽസ്യങ്ങൾ വിറ്റവരെ പിടികൂടി.

എരുമേലി : എരുമേലിയിൽ പല കടകളിലും പഴകിയ മൽസ്യങ്ങൾ വിൽക്കുന്നുണ്ട് എന്ന പരാതിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എരുമേലി ടൗണിലെ മീൻ കടകളിലും ഹോട്ടലുകളിലും ഇന്നലെ നടത്തിയ പരിശോധനയിൽ പഴകിയ മൽസ്യങ്ങൾ വിൽക്കുന്നത് കയ്യോടെ പിടികൂടി. ലൈസൻസില്ലാതെയും വ്യത്തിഹീനമായും പ്രവർത്തിക്കുന്ന ഏഴ് കടകൾക്ക് നോട്ടീസ് നൽകി. വിൽപ്പനക്ക് വെച്ചിരുന്ന പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. തുടർ പരിശോധനകൾ ഇനിയും നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പഴകിയ മീൻ വിൽക്കുന്നതായി പരാതി ഉയർന്നിരുന്ന സാഹചര്യത്തിലാണ് ഇന്നലെ പരിശോധന നടന്നത്. ഹെൽത്ത് […]

ഹയര്‍ സെക്കന്‍ഡറി ലയനം: ഇരുപത്തഞ്ചോളം വിഷയങ്ങളുടെ ഭാവി ആശങ്കയില്‍

ഹയര്‍ സെക്കന്‍ഡറി ലയനം: ഇരുപത്തഞ്ചോളം വിഷയങ്ങളുടെ ഭാവി ആശങ്കയില്‍ സ്‌കൂള്‍തലത്തില്‍ പഠിപ്പിക്കാത്ത 25-ലധികം വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറിയിലുണ്ട് ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ഹയര്‍സെക്കന്‍ഡറി തലത്തില്‍ നിലവില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തനം അടക്കമുള്ള ഇരുപത്തിയഞ്ചോളം വിഷയങ്ങളുടെ ഭാവിയില്‍ ആശങ്ക. ലയനം നടപ്പാകുന്നതോടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഒന്‍പത്, പത്ത് ക്ലാസുകളിലും പഠിപ്പിക്കണം. സ്‌കൂള്‍തലത്തില്‍ പഠിപ്പിക്കാത്ത 25-ലധികം വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറിയിലുണ്ട്. ഇത്തരം വിഷയങ്ങളുടെ ഭാവിയിലാണ് ആശങ്ക. സയന്‍സ് വിഷയങ്ങളില്‍ ഇലക്ട്രോണിക്സ്, ഹോം സയന്‍സ്, സാമൂഹികശാസ്ത്ര വിഷയങ്ങളില്‍ പത്രപ്രവര്‍ത്തനം, സൈക്കോളജി, […]

അപരനായത് പ്രശസ്തിക്കായി: മുട്ടപ്പള്ളിയിലെ രാഹുൽ ഗാന്ധി

\ എരുമേലി∙ രാഹുൽ ഗാന്ധിയുടെ അപരൻ നാട്ടിലേക്കു മടങ്ങി– 2110 വോട്ടുകളുമായി! വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാലു ലക്ഷത്തിൽപരം വോട്ടുകൾക്കു വിജയിച്ചപ്പോൾ എരുമേലി മുട്ടപ്പള്ളി ഇളയാനിത്തോട്ടത്തിൽ രാഹുൽ ഗാന്ധി അവിടെ അപരനായി മത്സരിക്കുകയായിരുന്നു. ഏതെങ്കിലും രാഷ്ട്രീയകക്ഷികളുടെ പ്രേരണയോ പ്രലോഭനമോ ഇല്ലാതെ മത്സരിച്ചതിനു പിന്നിൽ വെറും പ്രശസ്തി മാത്രമായിരുന്നു ലക്ഷ്യമെന്ന് ഈ രാഹുൽ ഗാന്ധി തുറന്നു പറയുന്നു. അച്ഛൻ കുഞ്ഞുമോൻ കടുത്ത കോൺഗ്രസ് ആയിരുന്നു. രണ്ടു മക്കൾക്കുമിട്ട പേര് രാഹുൽ ഗാന്ധിയെന്നും രാജീവ് ഗാന്ധിയെന്നും ആയിരുന്നു. […]

ആന്റോയുടെ ബൂത്തിൽ സുരേന്ദ്രൻ; വീണയുടെ ബൂത്തിൽ ആന്റോ

പത്തനംതിട്ട∙ മണ്ഡലത്തിൽ ഹാട്രിക് തികച്ച ആന്റോ ആന്റണിയുടെ സ്വന്തം ബൂത്തിൽ കെ.സുരേന്ദ്രൻ മുന്നിൽ. വീണാ ജോർജിന്റെ ബൂത്തിൽ ആന്റോ ആന്റണി ഒന്നാമൻ. സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകിയവരുടെയും ബൂത്തുകളിലെ ഫലം കണ്ട് ഞെട്ടരുത്. നാടിളക്കി മറിച്ചു വോട്ടഭ്യർഥിച്ച നേതാക്കളിൽ പലരും സ്വന്തം ബൂത്തിൽ പരുങ്ങുന്നതാണ് ഫല പ്രഖ്യാപനത്തിലെ കൗതുക കാഴ്ച. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ 231ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വോട്ടു ചെയ്തത്. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജിന്റെ ബൂത്തുകൂടിയാണിത്. […]

പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. ജോയി മാത്യു മടുക്കക്കുഴി (74) നിര്യാതനായി

പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. ജോയി മാത്യു മടുക്കക്കുഴി (74) നിര്യാതനായി

പാറത്തോട് : പ്രശസ്ത ആയുർവേദ ഡോക്ടറും മടുക്കക്കുഴി ആയൂർവേദ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ഡോ: ജോയി മാത്യു മടുക്കക്കുഴി (74) നിര്യാതനായി..ഇന്ന് വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പരേതൻ പ്രശസ്ത ആയുർവേദ വൈദ്യൻ വൈദ്യകലാനിധി എം. സി. മാത്യുവിന്റെ മകനാണ്. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് . പരേതന്റെ ഭാര്യ മോളി ജോയി മൂലമറ്റം കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ : ഡോ. റോബിൻ […]

ചിറക്കടവ് കുന്നപ്പള്ളിൽ കെ.ജെ ജെയിംസ് ( 66 ) നിര്യാതനായി

ചിറക്കടവ് കുന്നപ്പള്ളിൽ കെ.ജെ ജെയിംസ് ( 66 ) നിര്യാതനായി

ചിറക്കടവ്: കുന്നപ്പള്ളിൽ കെ.ജെ ജെയിംസ് – ജോയ്മോൻ – 66 ) (യുകോ ബാങ്ക് റിട്ട. മാനേജർ-തിരുവല്ല) നിര്യാതനായി. സംസ്ക്കാരം 27-5-19 തിങ്കളാഴ്ച ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ. ഭാര്യാ നീനാ ജെയിംസ് (റിട്ട. പ്രഫസർ സെന്റ് ഡോമിനിക് സ് കോളജ് കാഞ്ഞിരപ്പള്ളി) ‘ മക്കൾ: ഡോ. അഞ്ജു (ഓസ്ട്രേലിയ ), അനു (ഫെഡറൽ ബാങ്ക് മുട്ടട ) മരുമക്കൾ: ഡോ: ജെയിംസ് ചാക്കോ ഓസ്ട്രേലിയ), സിറിൾ ജോസഫ് (ഡയറക്ടർ സോറസ് ടെക്നോളജീസ്’)

ഇടിമിന്നൽ നാശം വിതയ്ക്കുന്നു, ചിറക്കടവിൽ ഇടിമിന്നലേറ്റ് പശു ചത്തു

ഇടിമിന്നൽ നാശം വിതയ്ക്കുന്നു, ചിറക്കടവിൽ ഇടിമിന്നലേറ്റ് പശു ചത്തു

ചിറക്കടവ് ഈസ്റ്റ്: കാഞ്ഞിരപ്പള്ളിയും പരിസര പ്രദേശങ്ങളും ഇടിമിന്നൽ ഭീതിയിൽ .. വേനൽ മഴക്കൊപ്പം കാലംതെറ്റി എത്തിയ ഇടിമിന്നൽ നാശം വിതക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കാലിത്തൊഴുത്തിൽ നിന്ന പശു ചത്തു. ചിറക്കടവ് ഈസ്റ്റ് ഗ്രാമദീപം കുഴിപ്പള്ളിൽ ശശിധരൻ പിള്ള(ബാബു)യുടെ കറവപ്പശുവാണ് ചത്തത്. ഏഴ് പശുക്കളും ഒരു കിടാവുമായിരുന്നു രണ്ട് തൊഴുത്തിലായി ഉണ്ടായിരുന്നത്. ഒരു തൊഴുത്തിൽ ശശിധരൻ പിള്ള മറ്റൊരു പശുവിന്റെ കറവയെടുക്കുന്നതിനിടെയാണ് സമീപത്തെ തൊഴുത്തിൽ ഇടിമിന്നലേറ്റ് പശു വീണത്. മറ്റൊരു പശുവിന് ഇടിമിന്നലിൽ പരിക്കേറ്റു. കാലിൽ […]

” ആ വാക്കുകൾ എന്റേതല്ല ” സോഷ്യൽ മീഡിയയിൽ പ്രചരിച്ച മുസ്ലിം വിരുദ്ധ പരാമർശം തന്റേതല്ലന്നു പി സി ജോർജ് ; അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്ക് പരാതി നൽകി

” ആ വാക്കുകൾ എന്റേതല്ല ” സോഷ്യൽ മീഡിയയിൽ പ്രചരിച്ച മുസ്ലിം വിരുദ്ധ പരാമർശം തന്റേതല്ലന്നു പി സി ജോർജ് ; അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്ക് പരാതി നൽകി

” ആ വാക്കുകൾ എന്റേതല്ല ” സോഷ്യൽ മീഡിയയിൽ പ്രചരിച്ച മുസ്ലിം വിരുദ്ധ പരാമർശം തന്റേതല്ലന്നു പി സി ജോർജ് ; അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്ക് പരാതി നൽകി പി സി ജോർജ് ഫോണിൽ കൂടി നടത്തിയ സംഭാഷണത്തിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോൺ സംഭാഷണം പൂർണമായും തന്റേതല്ല എന്ന് പി സി ജോർജ്. താൻ നടത്തിയ ഫോൺ സംഭാഷണം ആരോ എഡിറ്റ് ചെയ്തു, തന്റെ സ്വരത്തിൽ അനാവശ്യം സംസാരിച്ചതാണ് സോഷ്യൽ […]

പി.​സി. ജോ​ർ​ജ് ഫാ​ക്ട​ർ ഗു​ണം ചെയ്തില്ലന്ന് കെ. ​സു​രേ​ന്ദ്ര​ൻ. കിട്ടിയതിൽ പതിനായിരം തന്റെ വകയെന്നു പി സി ജോർജ്

പി.​സി. ജോ​ർ​ജ് ഫാ​ക്ട​ർ ഗു​ണം ചെയ്തില്ലന്ന്  കെ. ​സു​രേ​ന്ദ്ര​ൻ. കിട്ടിയതിൽ പതിനായിരം തന്റെ വകയെന്നു പി സി ജോർജ്

പി.​സി. ജോ​ർ​ജ് ഫാ​ക്ട​ർ ഗു​ണം ചെയ്തില്ലന്ന് കെ. ​സു​രേ​ന്ദ്ര​ൻ. കിട്ടിയതിൽ പതിനായിരം തന്റെ വകയെന്നു പി സി ജോർജ് പി.​സി. ജോ​ർ​ജ് ഫാ​ക്ട​ർ ഗു​ണം ചെ​യ്തി​ല്ലെ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. സ്വാ​ധീ​ന​മേ​ഖ​ല​യി​ൽ പോ​ലും വോ​ട്ട് കു​റ​ഞ്ഞ​തി​ന്‍റെ സാ​ഹ​ച​ര്യം പാ​ർ​ട്ടി വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​പ്പോ​ൾ തി​രി​ച്ച​ടി കി​ട്ടി​യ​ത് പി.​സി. ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലു​മാ​ണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. പി.​സി ജോ​ർ​ജി​ന്‍റെ മ​ണ്ഡ​ല​മാ​യ […]

പി.സി. ജോർജിന്റെ പിന്തുണ ബിജെപിക്ക് തിരിച്ചടിയായി.. പത്തനംതിട്ടയിൽ തന്ത്രങ്ങൾ പാളിയത് ഇങ്ങനെ..

രാജ്യം ഉറ്റുനോക്കിയ പത്തനംതിട്ടയിൽ മൂന്നാം വട്ടവും ആന്റോ ആന്റണി ജയിച്ചു കയറുമ്പോൾ സിപിഎമ്മും ബിജെപിയും രാഷ്ട്രീയ തന്ത്രം പിഴച്ചതിന്റെ നിരാശയിലാണ്. കെ. സുരേന്ദ്രന്റെ വിജയപ്രതീക്ഷയിലൂടെ കേരളമാകെ മാറ്റമുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. കാര്യമായി വോട്ടുവർധിച്ചെങ്കിലും ഇരു മുന്നണികളെയും മറികടന്ന് ജയിച്ചുകയറാനുള്ള തന്ത്രം പാളി. ശബരിമല പ്രക്ഷോഭ പോരാളിയെത്തന്നെ രംഗത്തിറക്കി വോട്ടുകളുടെ ഏകീകരണത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതേസമയം, ബിജെപിയുടെ വോട്ട് അടിത്തറ വൻതോതിൽ വർധിപ്പിക്കാനായി. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ ലഭിച്ചെന്നു കരുതുന്ന ഇൗ വോട്ടുകൾ തുടർന്നും പാർട്ടിക്ക് നിലനിർത്താനാകുമോ എന്നതിൽ […]

പടിപടിയായി ലീഡ് ഉയർത്തി ആന്റോ, കെ. സുരേന്ദ്രനു ലീഡ് നേടാനായത് ഒരു തവണ മാത്രം

∙ കാത്തുകാത്തിരുന്ന വോട്ടെണ്ണൽ ദിനമായ ഇന്നലെ കേന്ദ്രീയവിദ്യാലയ പരിസരം പതിവിലേറെ നിശ്ശബ്ദമായിരുന്നു. എന്നാൽ അകത്ത് വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ തങ്ങളുടെ വിജയസാധ്യത വിലയിരുത്തുന്നതിന്റെ പിരിമുറുക്കത്തിലായിരുന്നു. റോഡിൽ കുറച്ചകലെ പൊലീസ് ഗതാഗതം തടഞ്ഞ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡുള്ളവർക്കായിരുന്നു അകത്തേക്ക് പ്രവേശനം. 8 മണിക്ക് തന്നെ വോട്ടെണ്ണൽ നടപടികൾ തുടങ്ങി. എട്ടേകാലോടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ആദ്യഫലസൂചനകൾ പുറത്തേക്ക്. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി 296 വോട്ടുകളുടെ ലീഡിൽ മുന്നേറ്റം തുടങ്ങിയതായി ആദ്യ ഫ്ലാഷ് […]

‘നിയമസഭാകക്ഷി നേതൃത്വവും ഏറ്റെടുക്കും’; വീണ്ടും പിടിമുറുക്കി ജോസഫ്

പാര്‍ട്ടിയില്‍ പിടിമുറുക്കിയതിനുപിന്നാലെ കേരള കോണ്‍ഗ്രസ് എം നിയമസഭാകക്ഷിനേതൃത്വവും ഏറ്റെടുക്കുമെന്ന് പി.ജെ.ജോസഫ്. നിയമസഭാകക്ഷിനേതാവ് മരിച്ചാല്‍ ഉപനേതാവ് ചുമതല ഏറ്റെടുക്കുന്നത് സ്വാഭാവികമാണെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. സംസ്ഥാനസമിതി ഉടന്‍ വിളിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇതോടെ കെ.എം മാണി വഹിച്ചിരുന്ന എല്ലാപദവികളിലേക്കും ജോസഫ് ഉയർന്നുവരുന്ന സാഹചര്യമാണ് വ്യകത്മാകുന്നത്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍സ്ഥാനത്തിന് വേണ്ടി സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ജോസ് കെ.മാണി വിഭാഗത്തിന്‍റെ നീക്കം പി.ജെ ജോസഫ് വെട്ടിയിരുന്നു. സി.എഫ് തോമസിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കണമെന്നാവശ്യപ്പെട്ട ജോസഫ് സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കേണ്ട […]

പതിനായിരം വോട്ട് ജോർജിന്റെ വകയെന്ന് ഏത് പൊട്ടക്കണ്ണനുമറിയാം; കെ.സുരേന്ദ്രന് മറുപടി

\ പത്തനംതിട്ടയിൽ എന്‍ഡിഎക്ക് അധികം ലഭിച്ച വോട്ടിൽ പതിനായിരത്തിൽ മേലെ ജോർജിന്റെ സംഭാവനയെന്ന് ഏത് പൊട്ടക്കണ്ണനുമറിയാമെന്ന് പിസി ജോർജ്. ജോർജ് ഫാക്ടർ തിരഞ്ഞെടുപ്പിൽ തനിക്ക് ഗുണപരമായില്ലെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ജോർജ്. എൻഡിഎയിൽ ചേർന്ന് തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കാൻ സാധിച്ചത് എട്ട് ദിവസം മാത്രമാണ്. അത് ഹോളി വീക്ക് ആയിരുന്നു. സ്വന്തം പാർട്ടി പ്രവർത്തകർ പോലും വോട്ട്ചെയ്യുന്ന സാഹചര്യമുണ്ടായില്ല. കേരള ജനപക്ഷം മാത്രമല്ല. ബിജെപിക്കിടയിലും വോട്ട് വ്യത്യാസമുണ്ടായി. പാർട്ടി വോട്ടുകൾ എങ്ങനെ മാറി എന്ന കാര്യത്തിൽ സമഗ്രമായ […]

കേരളത്തിൽ മോഡി ഫാക്ടര്‍ വിഷയമാക്കിയില്ല ; സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും

ശബരിമലയുടെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്തു താമര വിരിയിക്കാനുള്ള “സുവര്‍ണാവസരം” ഫലം കാണാതെ പോയതിന്റെ ഞെട്ടലില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതിനു സംസ്‌ഥാന നേതൃത്വം വലിയ വില കൊടുക്കേണ്ടി വരുമെന്നാണു സൂചന. സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ളയുടേതടക്കം പലരുടെയും സ്‌ഥാനങ്ങള്‍ തെറിച്ചേക്കും. ചിലയിടങ്ങളില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ചതല്ലാതെ കാര്യമായ നേട്ടം കൊയ്യാന്‍ ബി.ജെ.പിക്കായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ മോഡി തരംഗം ആഞ്ഞടിച്ചു. നരേന്ദ്ര മോഡി ഫാക്‌ടറായിരിക്കണം ഇക്കുറി തുറുപ്പു ചീട്ടാക്കേണ്ടതെന്നായിരുന്നു അമിത്‌ ഷാ സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചത്‌. എന്നാല്‍ […]

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ ബിജെപിക്കാര്‍ കാലുവാരിയെന്ന് പി.സി. ജോര്‍ജ്

എന്‍ഡിഎയുടെ പത്തനംതിട്ട സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ ബിജെപിക്കാര്‍ കാലുവാരിയെന്ന ആരോപണവുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. കൂടെനടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്നാണ്. അയാളുടെ മകനും മകളും വിദേശത്തുനിന്ന് വരാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ […]

പി.​സി. ജോ​ർ​ജ് ഫാ​ക്ട​ർ ഗു​ണം ചെ​യ്തി​ല്ല, തി​രി​ച്ച​ടി​ച്ചു; തു​റ​ന്നു​സ​മ്മ​തി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ

പി.​സി. ജോ​ർ​ജ് ഫാ​ക്ട​ർ ഗു​ണം ചെ​യ്തി​ല്ലെ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. സ്വാ​ധീ​ന​മേ​ഖ​ല​യി​ൽ പോ​ലും വോ​ട്ട് കു​റ​ഞ്ഞ​തി​ന്‍റെ സാ​ഹ​ച​ര്യം പാ​ർ​ട്ടി വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​പ്പോ​ൾ തി​രി​ച്ച​ടി കി​ട്ടി​യ​ത് പി.​സി. ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലു​മാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ ജ​യി​ക്കു​മെ​ന്ന് ബി​ജെ​പി​ക്കു പു​റ​ത്തു​നി​ന്ന് ആ​ദ്യ​മാ​യി പ​റ​യു​ന്ന​തു പി.​സി. ജോ​ർ​ജ് ആ​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തെ, ഒ​പ്പം ന​ട​ന്ന ബി​ജെ​പി​ക്കാ​ർ കെ. ​സു​രേ​ന്ദ്ര​ന്‍റെ കാ​ലു വാ​രി​യെ​ന്ന് പൂ​ഞ്ഞാ​ർ എം​എ​ൽ​എ […]

ക്രൈസ്തവ സഭയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മോദി സര്‍ക്കാര്‍ എതിര്; ആന്റോയെ സഭ ജയിപ്പിച്ചു: കെ സുരേന്ദ്രന്‍

: ക്രൈസ്തവ സഭകളുടെ നിലപാട് വളരെ നിര്‍ണായകമായിരുന്നു. പത്തനതിട്ടയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ പ്രധാന ആശങ്ക തന്നെയായിരുന്നു ശബരിമലയെന്നും ബിജെപിക്ക് വോട്ട് ചെയ്താല്‍ വീണാ ജോര്‍ജ് ജയിക്കുമെന്ന പ്രചരണം മറികടക്കാന്‍ സാധിച്ചില്ലെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബിജെപിക്ക് വോട്ട് ചെയ്താല്‍ വീണാ ജോര്‍ജ് ജയിക്കുമെന്ന പ്രചാരണം ഹിന്ദുക്കള്‍ക്ക് ഇടയിലും മതേതര ഭരണം വരാന്‍ പോകുന്നെന്ന് പ്രചാരണം ന്യൂനപക്ഷങ്ങള്‍ക്കിടയിലും യുഡിഎഫിന് ഗുണമായി. ക്രിസ്ത്യന്‍ വോട്ടില്‍ കടന്നുകയറാന്‍ യുഡിഎഫിന് സാധിച്ചുവെന്നാണ് നിരീക്ഷിക്കുന്നത്. പൊതുവെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് പെസഹ, ദുഖവെള്ളി, […]

ഒ. റ്റി. പൈലോ (പൈലോക്കുട്ടി) ഉറുമ്പയക്കൽ, കണ്ണിമല (86 ) നിര്യാതനായി

ഒ. റ്റി. പൈലോ (പൈലോക്കുട്ടി) ഉറുമ്പയക്കൽ, കണ്ണിമല (86 ) നിര്യാതനായി

എരുമേലി : കണ്ണിമല ഉറുമ്പയ്ക്കൽ ഒ. റ്റി. പൈലോ ( പൈലോക്കുട്ടി 86 ) നിര്യാതനായി. ശവസംസ്കാരം ശനിയാഴ്ച (25-05- 2019) 11 മണിക്ക് സ്വഭവനത്തിൽ നിന്നും സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് കണ്ണിമല സെന്റ് ജോസഫ് പള്ളിയിലെ സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് ഭാര്യ: ഏലിയാമ്മ, മുക്കുളം വെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ : സാജു പോൾ, (ഹെഡ് മാസ്റ്റർ സെന്റ് മേരീസ് യു .പി.എസ്സ് ഉമിക്കുപ്പ), ബിജു പോൾ, (BPCL കൊച്ചിൻ റിഫൈനറി), സൈജു പോൾ ഇൻഫോപാക്ക് കാക്കനാട്. […]

പൂ​ഞ്ഞാ​റും കാ​ഞ്ഞി​ര​പ്പ​ള്ളി​യും യു​ഡി​എ​ഫി​നൊ​പ്പം

കാ​ഞ്ഞി​ര​പ്പ​ള്ളി: തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​പി​ന്നാ​ലെ പത്തനം തിട്ടയിലെ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ പ്ര​വ​ച​ന​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി​രു​ന്നു ഇ​ന്ന​ല​ത്തെ ഫ​ല​പ്ര​ഖ്യാ​പ​നം. മൂ​ന്നു ​മു​ന്ന​ണി​ക​ളും അ​വ​കാ​ശ​വാ​ദ​ത്തി​ന് പി​റ​കി​ലാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഓ​രോ ദി​വ​സ​വും ക​ഴി​യും തോ​റും വി​ജ​യ​പ്ര​തീ​ക്ഷ മ​ങ്ങി. പൂ​ഞ്ഞാ​റി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും ത​ങ്ങ​ൾ​ക്ക് ഇ​ക്കൂ​റി ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ. ര​ണ്ടി​ട​ത്തും യു​ഡി​എഫി​ന് വ്യ​ക്ത​മാ​യ ലീ​ഡ് ല​ഭി​ച്ചു. അതേസമയം, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ ഏ​റെ പ്ര​തീ​ക്ഷ വ​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ൾ പ​ണി പ​റ്റി​ച്ചു​വെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ. കൂ​ടു​ത​ൽ പ്ര​തീ​ക്ഷ പൂ​ഞ്ഞാ​റി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ […]

ജ​ന​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ നേ​ട്ട​മാ​യി​ല്ല

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ഏ​റെ പ്ര​തീ​ക്ഷ വ​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ൾ പ​ണി പ​റ്റി​ച്ചു​വെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ. കൂ​ടു​ത​ൽ പ്ര​തീ​ക്ഷ പൂ​ഞ്ഞാ​റി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് ഇ​രു​മു​ന്ന​ണി​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യി​ച്ച പി.​സി. ജോ​ർ​ജ് ഇ​ക്കു​റി എ​ൻ​ഡി​എ​ക്ക് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​സി. ജോ​ർ​ജി​ന് 63621 വോ​ട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് 35800 വോ​ട്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് 22270 വോ​ട്ടും ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി എം.​ആ​ർ. ഉ​ല്ലാ​സി​ന് 19966 വോ​ട്ടും ല​ഭി​ച്ചി​രു​ന്നു. പി.​സി. ജോ​ർ​ജി​ന് ല​ഭി​ച്ച […]

വി​ശ്വാ​സ​പ​രി​ശീ​ല​ന ദി​നാ​ഘോ​ഷം വാ​ർ​ഷി​കാ​ഘോ​ഷ​വും നേ​തൃ​സം​ഗ​മ​വും

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത വി​ശ്വാ​സ​ജീ​വി​ത​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ​യും വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും നേ​തൃ​സം​ഗ​മ​വും അ​വാ​ർ​ഡു​ദാ​ന​വും നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ നാ​ലു​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​റ​വ.​ഡോ.​വി​ൻ​സെ​ന്‍റ് കു​ണ്ടു​കു​ളം ക്ലാ​സ് ന​യി​ക്കും. റ​വ.​ഡോ.​അ​ഗ​സ്റ്റ്യ​ൻ പു​തു​പ്പ​റ​ന്പി​ൽ പു​തി​യ വ​ർ​ഷ​ത്തെ ക​ർ​മ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു​തെ​ളി​യി​ച്ച സ​ണ്‍​ഡേ​സ്കൂ​ളു​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്കും. മ​താ​ധ്യാ​പ​ന​രം​ഗ​ത്ത് 50 വ​ർ​ഷ​ങ്ങ​ൾ […]

പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, മേ​ൽ​ക്കൈ യു​ഡി​എ​ഫി​ന്

ബി​​ജെ​​പി​​യു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ പ​​ത്ത​​നം​​തി​​ട്ട മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട പൂ​​ഞ്ഞാ​​റി​​ലും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലും തെ​​റ്റി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ഒ​​ന്നാ​​മ​​തും പൂ​​ഞ്ഞാ​​റി​​ൽ ര​​ണ്ടാ​​മ​​തും കെ. ​​സു​​രേ​​ന്ദ്ര​​ൻ എ​​ത്തു​​മെ​​ന്നാ​​യി​​രു​​ന്നു ബി​​ജെ​​പി​​യു​​ടെ കൂ​​ട്ടി​​ക്കി​​ഴി​​ക്ക​​ൽ. ര​​ണ്ടി​​ട​​ത്തും യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ആ​​ന്‍റോ ആ​​ന്‍റ​​ണി മു​​ന്നി​​ലെ​​ത്തി. എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി വീ​​ണാ ജോ​​ർ​​ജ് ര​​ണ്ടാ​​മ​​തും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ആ​​ന്‍റോ ആ​​ന്‍റ​​ണി 55,330, വീ​​ണാ ജോ​​ർ​​ജ് 45,587, കെ. ​​സു​​രേ​​ന്ദ്ര​​ൻ 36,628 വോ​​ട്ടു​​ക​​ൾ നേ​​ടി. ആ​​ന്‍റോ ആ​​ന്‍റ​​ണി​​യു​​ടെ ഭൂ​​രി​​പ​​ക്ഷം- 9743. പി.​​സി. ജോ​​ർ​​ജ് ഫാ​​ക്ട​​ർ പൂ​​ഞ്ഞാ​​റി​​ൽ കാ​​ര്യ​​മാ​​യ ച​​ല​​ന​​മു​​ണ്ടാ​​ക്കി​​യി​​ല്ല. പൂ​​ഞ്ഞാ​​റി​​ൽ ആ​​ന്‍റോ ആ​​ന്‍റ​​ണി 61,530, വീ​​ണാ […]

പൂ​ഞ്ഞാ​റി​ൽ വോ​ട്ട് വർധിച്ചു : പി.​സി. ജോ​ർ​ജ്

പൂ​​ഞ്ഞാ​​റി​​ൽ ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 19,000 വോ​​ട്ടു​​ക​​ൾ ല​​ഭി​​ച്ച​​ത് ഇ​​ത്ത​​വ​​ണ 34,000 വോ​​ട്ടാ​​യി ഉ​​യ​​ർ​​ത്താ​​ൻ ക​​ഴി​​ഞ്ഞു​​വെ​​ന്ന​​ത് നേ​​ട്ട​​മാ​​ണെ​​ന്നു പി.​​സി. ജോ​​ർ​​ജ്. ജ​​ന​​പ​​ക്ഷം സെ​​ക്കു​​ല​​റി​​ന് പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ട്ടു ദി​​വ​​സം മാ​​ത്ര​​മാ​​ണ് ല​​ഭി​​ച്ച​​തെ​​ന്ന​​തി​​നാ​​ൽ ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ ഹി​​ന്ദു​​വി​​രു​​ദ്ധ കാ​​ഴ്ച​​പ്പാ​​ട് മാ​​റ്റി​​യെ​​ടു​​ക്കാ​​നാ​​യി​​ല്ല. ക്രൈ​​സ്ത​​വ, മു​​സ്‌​​ലിം സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്ന ബി​​ജെ​​പി വി​​രു​​ദ്ധ​​ത കു​​റ​​ച്ചു​​കൊ​​ണ്ടു​​വ​​രാ​​നു​​ള്ള സ​​മ​​യം ല​​ഭി​​ച്ച​​തു​​മി​​ല്ല. വ്യ​​ക്തി​​പ​​ര​​മാ​​യി എ​​ന്നെ അ​​വ​​ഹേ​​ളി​​ക്കാ​​നും തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കാ​​നും നീ​​ക്ക​​മു​​ണ്ടാ​​യി. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന മു​​സ്‌​​ലിം വി​​രു​​ദ്ധ സം​​ഭാ​​ഷ​​ണം ഞാ​​ൻ ന​​ട​​ത്തി​​യ​​ല്ല. രാ​​ഷ്ട്രീ​​യ ശ​​ത്രു​​ക്ക​​ൾ മി​​മി​​ക്രി ക​​ലാ​​കാ​​ര​​ൻ​​മാ​​രെ ഉ​​പ​​യോ​​ഗി​​ച്ചു […]

വാർധക്യകാല പെൻഷൻ തുക തട്ടാൻ 88 വയസ്സുകാരനെ വധിച്ചു; യുവാവ് പിടിയിൽ

മണിമല : വാർധക്യകാല പെൻഷൻ തുകയായ 2000 രൂപയ്ക്കു വേണ്ടി 88 വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണിമല പുളിക്കൽ പീടികയിൽ ഏലിയാസ് ബേബി (തോമസ്–88) ആണു കൊല്ലപ്പെട്ടത്. മണിമലയിൽ താമസിക്കുന്ന കട്ടപ്പന വള്ളക്കടവ് കരിവണ്ണൂർ കോളനി കാരക്കുന്നേൽ വിൽസനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഏലിയാസിന്റെ പക്കലുള്ള 2000 രൂപ തട്ടിയെടുക്കുന്നതിനാണു കൊല ചെയ്തതെന്നു വിൽസൺ പൊലീസിനോടു സമ്മതിച്ചു. കറിക്കാട്ടൂർ പൂവത്താനിമലയിലെ ആളൊഴിഞ്ഞ റബർത്തോട്ടത്തിലാണ് ഏലിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. തോർത്തുമുണ്ടു കൊണ്ടു വായ് മൂടിക്കെട്ടിയ […]

കെ സുരേന്ദ്രൻ വോട്ടുവിഹിതം ഇരട്ടിയാക്കി, പക്ഷെ വിജയമണിഞ്ഞില്ല ..സംസ്ഥാനമാകെ ബിജെപിയ്ക്ക് 7% വോട്ട് വർധന..

കെ സുരേന്ദ്രൻ വോട്ടുവിഹിതം ഇരട്ടിയാക്കി, പക്ഷെ വിജയമണിഞ്ഞില്ല ..സംസ്ഥാനമാകെ ബിജെപിയ്ക്ക് 7% വോട്ട് വർധന..

ശബരിമല സമരത്തിന്‍റെ കേന്ദ്രമായ പത്തനംതിട്ടയിൽ ശബരിമല സമര നായകനെന്ന നിലയിൽ മത്സരത്തിനിറങ്ങിയ കെ സുരേന്ദ്രന് വിജയിക്കുവാനായില്ല, എങ്കിലും കഴിഞ്ഞ പ്രാവശ്യത്തേക്കാൾ മണ്ഡലത്തിലെ വോട്ടുവിഹിതം ഇരട്ടിയാക്കുവാൻ സാധിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എം ടി രമേശ് നേടിയത് 1,38,954 വോട്ടുകൾ ആണ്. എന്നാൽ ഇത്തവണ കെ സുരേന്ദ്രൻ അത് 2,95,627 ആക്കി വോട്ടുവിഹിതം ഇരട്ടിയിലധികമാക്കി. വർധിപ്പിച്ചത് 1,56,673 വോട്ടുകൾ. ഇടതിന്‍റെന്റെയും യുഡിഎഫിന്റെയും വോട്ടുകൾ ചോർത്താനായിട്ടും സുരേന്ദ്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എൻഎസ്എസിന്റെ പിന്തുണ കിട്ടാതിരുന്നതാണ് ആറന്മുളയിലടക്കം സുരേന്ദ്രന് […]

പി.സി.ജോർജ് വീണ്ടും ഫോൺ കുരുക്കിൽ ; പി.സി.യുടെ വീട്ടിലേക്ക് മാർച്ചും കല്ലേറും ..

പി.സി.ജോർജ് വീണ്ടും ഫോൺ കുരുക്കിൽ ; പി.സി.യുടെ വീട്ടിലേക്ക് മാർച്ചും കല്ലേറും ..

പി.സി.ജോർജ് വീണ്ടും ഫോൺ കുരുക്കിൽ പെട്ടു. ” പൂഞ്ഞാർ എം എൽ എ കേശവൻ നായരാണോ ” എന്ന തുടക്കത്തോടെ സെബാസ്റ്റ്യൻ എന്ന പേര് പറഞ്ഞ ഒരാൾ ഓസ്‌ട്രേലിയയിൽ നിന്നും പിസിയെ ഫോൺ വിളിച്ചതാണ് തുടക്കം. തനിക്കുള്ള പാരയാണ് വരുന്നതെന്ന് അപ്പോൾ തന്നെ മനസ്സിലാക്കിയെങ്കിലും, തന്നെ ഫോൺ വിളിക്കുന്നവരുടെ ഫോൺ താനായിട്ടു കട്ട് ചെയ്യുകയില്ല എന്ന് പറഞ്ഞു പിസി ഫോണിൽ സംഭാഷണം തുടർന്നു. സംഭാഷണത്തിന്റെ ഇടയിൽ പി സി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തി എന്നാണ് പരാതി. […]

റംസാൻ പുണ്യം ; ഇടവക വികാരിക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ യാത്രയയപ്പ്

റംസാൻ പുണ്യം ; ഇടവക വികാരിക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ യാത്രയയപ്പ്

റംസാൻ പുണ്യം ; ഇടവക വികാരിക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ യാത്രയയപ്പ് മുണ്ടക്കയം : പുണ്യങ്ങൾ പെയിതിറങ്ങുന്ന റംസാൻ മാസത്തിൽ പെരുവന്താനം ജമാഅത്തിൽ മറ്റൊരു പുണ്യകർമ്മം കൂടി നടന്നു. പെരുവന്താനം സെൻറ് ജോസഫ് ഇടവകയിൽ നിന്നും ദീർഘകാലത്തെ സുത്യർഹ സേവനങ്ങൾക്ക് ശേഷം സ്ഥലം മാറിപ്പോകുന്ന ഫാദർ ജോസഫ് കല്ലൂപ്പറമ്പത്തിന് പെരുവന്താനം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി ഇടവക വികാരിയായി പെരുവന്താനത്ത് എത്തിയ നാൾ മുതൽ പെരുവന്താനം ജമാഅത്തിൽ റംസാൻ ബക്രീദ് ആഘോഷങ്ങളിൽ ഫാദർ ജോസഫ് […]

റബർ‍ ഉത്പാദക സംഘത്തിന് (ആർ‍പിഎസ്) പുതിയ ഓഫീസ് തുറന്നു; കർഷർക്ക് ഇനി ന്യായവില ഉറപ്പ്

റബർ‍ ഉത്പാദക സംഘത്തിന് (ആർ‍പിഎസ്) പുതിയ ഓഫീസ് തുറന്നു; കർഷർക്ക് ഇനി ന്യായവില ഉറപ്പ്

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റബർ‍ ഉത്പാദക സംഘത്തിന് പുതിയ ഓഫീസ് തുറന്നു. കാഞ്ഞിരപ്പള്ളി ജനറൽ‍ ആശുപത്രിക്കു സമീപമുള്ള പന്തിരുവേലിൽ‍ ബിൽ‍ഡിംഗ്‌സിലാണ് പുതിയ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത്. ലാറ്റക്‌സ് ഷീറ്റ്, ഒട്ടുപാൽ എന്നിവ അതാതു ദിവസത്തെ കമ്പോള വിലക്കനുസരിച്ച് കർ‍ഷകരിൽ‍ നിന്നും എടുക്കും. റബർ‍ കർ‍ഷകർ‍ക്കാവശ്യമായ പ്ലാസ്റ്റിക് പശ, തുരിശ്, വളം, റെയ്ന്‍ ഗാർ‍ഡ് എന്നിവ മിതമായ നിരക്കിൽ‍ ഇവിടെ നിന്നും ലഭിക്കും. റെയ്ന്ൻ ഗാർ‍ഡിംഗ് ആവശ്യമായ തോട്ടങ്ങളിൽ‍ മിതമായ നിരക്കിൽ‍ എത്തിക്കുകയും ടാപ്പിംഗുകാരെ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള […]

ഇളങ്ങുളം ശാസ്‌താക്ഷേത്രത്തില്‍ സപ്‌താഹത്തിനു തിരിതെളിഞ്ഞു

ഇളങ്ങുളം: ഭക്‌തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇളങ്ങുളം ശ്രീധര്‍മശാസ്‌താക്ഷേത്രത്തില്‍ 14-ാം മത്‌ ഭാഗവത സപ്‌താഹയജ്‌ഞത്തിന്‌ ഇന്നലെ വൈകിട്ട്‌ ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ യജ്‌ഞശാലയില്‍ മേല്‍ശാന്തി അനില്‍ സമ്പൂതിരിയാണു ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചത്‌. തുടര്‍ന്നു യജ്‌ഞാചാര്യന്‍ മറ്റക്കര ശ്രീരാമകൃഷ്‌ണാശ്രമത്തിലെ സ്വാമി വിശുദ്ധാനന്ദ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ്‌ കെ.വിനോദ്‌ ,സെക്രട്ടറി ഡി.കെ.സുനില്‍കുമാര്‍, കണ്‍വീനര്‍ വി.കെ. ഉണ്ണികൃഷ്‌ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്‌ച മുതല്‍ യജ്‌ഞദിവസങ്ങളില്‍ രാവിലെ ഏഴിനു പാരായണം, ഒന്നിനു പ്രസാദമൂട്ട്‌, രണ്ടിനു […]

അപകടഭീഷണി ഉയര്‍ത്തി ദേശീയപാതയിലെ മരങ്ങള്‍

മുണ്ടക്കയം: കൊട്ടാരക്കര -ദിണ്ടിഗല്‍ ദേശീയ പാതയില്‍ അപകടഭീഷണിയാകുന്ന വന്‍മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടിയില്ല. മുണ്ടക്കയം ഈസ്‌റ്റ്‌ മുതല്‍ പുല്ലുപാറ വരെയുള്ള പ്രദേശത്താണ്‌ കൂറ്റന്‍ മരങ്ങള്‍ വളര്‍ന്ന്‌ നില്‍ക്കുന്നത്‌. കഴിഞ്ഞ വര്‍ഷം മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ മരുതുംമൂട്ടില്‍ രണ്ട്‌ വലിയ ആല്‍മരങ്ങള്‍ കടപുഴകി വീണു. നിര്‍ത്തിയിട്ടിരുന്ന പിക്‌ അപ്‌ വാന്‍ പൂര്‍ണമായി തകരുകയും മണിക്കൂറുകളോളം പാതയില്‍ ഗതാഗതം സ്‌തംഭിക്കുകയും ചെയ്‌തു. ചെറുതും വലുതുമായ ഒട്ടനവധി മരങ്ങള്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ഇത്തരത്തില്‍ നിലം പതിച്ചു. തിരക്കേറിയ പാതയില്‍ വാഹനങ്ങള്‍ക്ക്‌ മേല്‍ […]

സ്കൂൾവാഹനപരിശോധന തുടങ്ങി

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഓഫീസ് പരിധിയിലെ സ്‌കൂൾവാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. വാഹനങ്ങൾ 27-നും 29-നും നടക്കുന്ന പരിശോധനയ്ക്ക് വിധേയമാക്കി സർട്ടിഫിക്കറ്റും സ്റ്റിക്കറും വാങ്ങണമെന്ന് ജോ.ആർ.ടി.ഒ. പി.ബി.പദ്‌മകുമാർ അറിയിച്ചു.

കാറ്റടിച്ചു… കറന്റുപോയി

എരുമേലി: ഏതാനും സെക്കൻഡുകൾ കാറ്റ് ശക്തമായി വീശിയതെയുള്ളൂ, കണമല ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽ വൈദ്യുതി പോയി. എരുമേലി വൈദ്യുതി സെക്ഷൻ ഓഫീസിൽ വിളിക്കുമ്പോൾ ലാൻഡ് ഫോൺ തിരക്കിൽ. മൊബൈൽ നമ്പറിൽ വിളിച്ചാൽ ബെല്ല് മാത്രം. എരുമേലി കനകപ്പലത്ത് 110 കെ.വി. സബ്‌സ്റ്റേഷൻ ഡബിൾലൈൻ സംവിധാനത്തോടെ പ്രവർത്തനക്ഷമമായിട്ടും ‘കാറ്റിനൊപ്പം നിലയ്ക്കുന്ന വൈദ്യുതി’യുടെ പൊരുളറിയാതെ കുഴങ്ങുകയാണ് നാട്ടുകാർ. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് എരുമേലി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാറ്റ് ശക്തമായത്. എം.ഇ.എസ്. റോഡിൽ മരംവീണ് ഗതാഗതം ഭാഗികമായി മുടങ്ങി. […]

ആദ്യം പിറവത്ത്

11 റൗണ്ടുള്ള പിറവത്താണ് ആദ്യം വോട്ടെണ്ണൽ പൂർത്തിയാകുക. 12-ാം റൗണ്ടിൽ ഇവിടെ എണ്ണാൻ ഒരുയന്ത്രം മാത്രമാണുള്ളത്. *കോട്ടയം, പാലാ, കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിൽ 13 റൗണ്ട് വോട്ടെണ്ണൽ നടക്കും. *വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ 12 റൗണ്ടുകളിലാണ് പൂർത്തിയാകുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾ പിറവം-എം.ഡി. സെമിനാരി സ്കൂൾ ഓഡിറ്റോറിയം കോട്ടയം പാലാ- മൗണ്ട് കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിന്റെ കിഴക്കുഭാഗം കടുത്തുരുത്തി- മൗണ്ട് കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറുഭാഗം വൈക്കം- മൗണ്ട് കാർമൽ ബി.എഡ്. െട്രയിനിങ് കോളേജ് ഓഡിറ്റോറിയം. ഏറ്റുമാനൂർ- […]

വാഴൂർ കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡുചെയ്തു

വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പൽ ജി.പ്രമോദിനെ മാനേജ്‌മെന്റ്് സസ്പെൻഡുചെയ്തു. കഴിഞ്ഞ ദിവസം കോളേജിൽ പരീക്ഷ എഴുതാനെത്തിയ മുൻ വിദ്യാർഥി തന്നെ െെകയേറ്റം ചെയ്തെന്നാരോപിച്ച് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്ത് റിമാൻഡു ചെയ്തിരുന്നു. എന്നാൽ സംഭവം പ്രിൻസിപ്പൽ മനപ്പൂർവം സൃഷ്ടിച്ചതാണെന്നും വിദ്യാർഥിയോട് പ്രിൻസിപ്പലിന് മുൻവൈരം ഉണ്ടെന്നും രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചു. ഇതോടെ സംഭവം വിവാദമായി. തുടർന്ന് കാര്യങ്ങൾ മനസ്സിലാക്കിയ മാനേജ്‌മെന്റ് പ്രിൻസിപ്പലിനെ സസ്‌പെൻഡു ചെയ്യുകയും കൊമേഴ്‌സ് വിഭാഗം […]

കറവപ്പശുക്കൾക്ക് ഇൻഷുറൻസ്

എരുമേലി: കറവപ്പശുക്കളെ ഒരു വർഷത്തേക്കോ മൂന്ന് വർഷത്തേക്കോ സൗജന്യ നിരക്കിൽ ഇൻഷ്വർ ചെയ്യുന്നു. താത്‌പര്യമുള്ള ഉടമകൾ എരുമേലി മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് വെറ്ററിനറി ഡോക്ടർ ജെസി ജെയിംസ് അറിയിച്ചു. വിവരങ്ങൾക്ക് ഫോണ്: 9846256680.

കൊമ്പുകുത്തിയിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

മുണ്ടക്കയം കൊമ്പുകുത്തിയിൽ പൂവത്തുംമൂട്ടിൽ മഹേഷിനെ കുത്തിക്കൊലപ്പെടുത്തുകയും സുഹൃത്ത് കട്ടൂപ്പാറയിൽ മധുവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ. ഈറ്റപ്പലം ഈട്ടിക്കൽ സജി ആണ് പ്രതി. ഒരുലക്ഷം രൂപ പിഴയ്ക്കും പാലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.കമനീസ് വിധിച്ചു. മധുവിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ ആറുവർഷം കഠിനതടവും അൻപതിനായിരം പിഴയ്ക്കും കോടതി വിധിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 21-ന് ആണ് കേസിനാസ്പദമായ സംഭവം. വ്യക്തിപരമായ വിരോധത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് കൊലപാതകം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.ജി.വേണുഗോപാൽ […]

മണ്ഡലം ബൂത്തുകൾ ആകെ വോട്ട് പോൾ ചെയ്ത വോട്ട് വോട്ടിങ് ശതമാനം

പിറവം 166 1,98,949 1,49,433 75.11 പാലാ 176 1,77,550 1,29,032 72.67 കടുത്തുരുത്തി 179 1,81,036 1,28,726 71.10 വൈക്കം 159 1,60,765 1,28,365 79.84 ഏറ്റുമാനൂർ 165 1,61,593 1,24,827 77.24 കോട്ടയം 171 1,56,657 1,19,904 76.53 പുതുപ്പള്ളി 182 1,68,826 1,27,294 75.39 ആകെ 1,198 12,05,376 9,07,581 75.29

ഇനിയും മാലിന്യം തള്ളരുതേ; ചിറ്റാർ പുഴയെ വീണ്ടെടുത്തു

കാഞ്ഞിരപ്പള്ളി: പട്ടണമധ്യത്തിലൂടെ മാലിന്യവാഹിനിയായി ഒഴുകിയിരുന്ന ചിറ്റാർ പുഴയിലെ മാലിന്യങ്ങൾ നീക്കംചെയ്ത് ശുചീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് സന്നദ്ധ പ്രവർത്തകരുടെയും, യന്ത്രങ്ങളുടെയും സഹായത്തോടെ പുഴ ശുചീകരണം നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും കെട്ടികിടന്ന് കാടുപിടിച്ച് ഒഴുക്കുനിലച്ചിരുന്ന ചിറ്റാറിനെ പത്ത് ദിവസത്തെ ശുചീകരണയജ്ഞത്തിലൂടെയാണ് പൂർവസ്ഥിതിയിലെത്തിച്ചത്. പുഴ ഒഴുകിത്തുടങ്ങി മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ച ചിറ്റാർ പുഴ അതിന്റെ പ്രതാപത്തിലേക്ക് തിരികെയെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മാലിന്യങ്ങളും ചെളിയും പ്ലാസ്റ്റിക്കും നീക്കി പുഴയിലെ നീരൊഴുക്ക് പുനഃസ്ഥാപിച്ചത്. ആനിത്തോട്ടം മുതൽ ബസ്‌സ്റ്റാൻഡ് ജങ്ഷൻ […]

എരുമേലി ടൗൺ പരിസരത്ത് പത്തോളം പേർക്ക് മഞ്ഞപ്പിത്തം; 23 കിണറുകളിൽ ക്ലോറിനേഷൻ നടത്തി

എരുമേലി: എരുമേലി ടൗണിന്റെ പരിസരപ്രദേശങ്ങളിൽ കൊച്ചുകുട്ടികൾ ഉൾപ്പെടെ പത്തോളം പേർക്ക് മഞ്ഞപ്പിത്തം. ധർമ്മശാസ്താക്ഷേത്ര പരിസരത്തുള്ള താമസക്കാരിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. വേനൽ രൂക്ഷമായിരിക്കെ കുടിവെള്ള സൗകര്യമില്ലാത്ത വീട്ടുകാർ പ്രദേശത്തെ പല കിണറുകളിൽ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. ഇതിന് പുറമേ ജല വകുപ്പ് വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിച്ചവർക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിൽ മലിനജലം കിണറ്റിലിറങ്ങിയതാവാം കിണർവെള്ളം മലിനപ്പെടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കിണറിന് സമീപം ഓടയൊ […]

വോട്ടെണ്ണലിന് ത്രിതല സുരക്ഷ

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിനു ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പൊലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയ്ക്ക്. കാഞ്ഞിരപ്പളളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നിങ്ങനെ 7 മണ്ഡലങ്ങൾക്കും ഓരോ ഹാൾ വീതം ഉണ്ടാവും. ഓരോ ഹാളിലും 14 മേശകൾ സജ്ജീകരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണാൻ 8 മേശകളും സർവീസ് വോട്ടുകൾ എണ്ണാൻ 14 മേശകളും. ഇതു കൂടാതെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർക്കും […]

ലീഡ് വൈകും

കോട്ടയം ∙ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നു തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ലീഡ് നില പുറത്തുവരാൻ ഇത്തവണ അൽപം വൈകും. മുൻപ് ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണൽ പുരോഗമിക്കുന്ന മുറയ്ക്ക് ലീഡ് നില തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുറത്തു വിടുമായിരുന്നു. മണ്ഡലത്തിലെ ഓരോ ടേബിളുകളിലും വോട്ട് എണ്ണി തീരുന്ന മുറയ്ക്കാണ് ലീഡ് നില പുറത്തുവിട്ടിരുന്നത്. പകരം എല്ലാ ടേബിളുകളിലെയും വോട്ടുകൾ ഓരോ ഘട്ടത്തിലും എണ്ണി തീരുന്ന മുറയ്ക്കാണ് ഇത്തവണ ലീഡ് നില പുറത്തുവിടുക. ഇതോടെ ലീഡ് വൈകും. 6 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും […]

കിണറ്റിലിറങ്ങിയ ആൾ ബോധരഹിതനായി

എരുമേലി∙ അപരന്റെ ജീവിതത്തിലേക്കുള്ള പ്രകാശമായി പ്രകാശ് മാറി. മോട്ടർ ഉപയോഗിച്ചു വെള്ളം വറ്റിച്ച കിണറ്റിലിറങ്ങിയ ആൾ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നു ബോധരഹിതനായി; കരയിൽ നിന്ന പ്രകാശ് രക്ഷിക്കാനിറങ്ങിയ ആളിനോട് സിപിആർ (കൃത്രിമ ശാസോച്ഛ്വാസ പ്രക്രിയ) നൽകേണ്ട വിധം പറഞ്ഞുകൊടുത്തത് ജീവൻ തിരിച്ചുപിടിക്കാൻ തുണയായി. കിണറ്റിൽ ശ്വാസതടസ്സം നേരിട്ട വാഴക്കാല ആലിൽപുരയിടം ഗോപകുമാറിനെ(42) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി ഓരുങ്കൽകടവ് റോഡിലാണ് സംഭവം. പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്ന മോട്ടർ ഉപയോഗിച്ചു കിണർ വറ്റിച്ച ശേഷം കൂടുതൽ വൃത്തിയാക്കുന്നതിന് […]

റോഡ് പുനർനിർമാണം: ടെൻഡർ നടപടികൾ പൂർത്തിയായി

കാഞ്ഞിരപ്പള്ളി∙ കാഞ്ഞിരപ്പള്ളി- എരുമേലി ശബരിമല പാതയിൽ‍ പട്ടിമറ്റം ഭാഗത്ത് മഴയിൽ തകർന്ന റോഡും സംരക്ഷണ ഭിത്തിയും പുനർനിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ അറിയിച്ചു. റോഡിൽ ഈ ഭാഗത്തു സ്ഥാപിച്ചിട്ടുള്ള മൂന്ന് 11 കെവി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാൻ വൈദ്യുതി ബോർഡിനോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ പെരുമാറ്റ ച്ചട്ടം നിലനിൽക്കുന്നതിനാൽ 23ന് ശേഷമേ എസ്റ്റിമേറ്റ് തയാറാക്കി […]

ടിക്കറ്റെടുക്കാ‍ൻ പണം തികഞ്ഞില്ല; വിദ്യാർഥിക്ക് ടിക്കറ്റ് നൽകി കെഎസ്ആർടിസി ബസ് കണ്ടക്ടർ

കാഞ്ഞിരപ്പള്ളി : നന്മയുടെ ടിക്കറ്റാണ് ആ വിദ്യാർഥിക്കു ജോഫിൻ നൽകിയത്. ആ നന്മയ്ക്ക് അഭിനന്ദനവുമായി എത്തിയതു കെഎസ്ആർടിസി സിഎംഡി മുതലുള്ളവർ. കഴിഞ്ഞ ദിവസം കോട്ടയം–ചെമ്മണ്ണാർ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ ജോഫിൻ ജേക്കബാണു യാത്രയ്ക്കു പണം തികയാത്ത വിദ്യാർഥിക്കു പണം നോക്കാതെ ടിക്കറ്റ് നൽകി സഹായിച്ചത്. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കോട്ടയത്തു നിന്നു കട്ടപ്പനയ്ക്കു പോകാൻ കയറിയ വിദ്യാർഥിയുടെ കൈവശം കട്ടപ്പന വരെയുള്ള ടിക്കറ്റ് ചാർജ് ഇല്ലായിരുന്നു. കട്ടപ്പന വരെ എത്ര രൂപയാണെന്നു വിദ്യാർഥി ചോദിച്ചു. 119 […]

എടിഎം കാർഡിന്റെ പിൻ നമ്പർ ചോദിച്ചു വിളിച്ചയാളെ കബളിപ്പിച്ച് സ്കൂൾ പ്രിൻസിപ്പൽ

പൊൻകുന്നം ∙ ഫോൺ വഴി എടിഎം കാർഡിന്റെ പിൻ നമ്പർ ചോദിച്ച് പണം തട്ടാനുള്ള ശ്രമം സ്കൂൾ പ്രിൻസിപ്പൽ പൊളിച്ചടുക്കി. മേഖലയിലെ സിബിഎസ്ഇ സ്‌കൂൾ പ്രിൻസിപ്പ‌ൽ മണിവിലാസത്തിൽ രഞ്ജിത് രാജനാണ് എസ്ബിഐ ഹെഡ് ഓഫിസിൽ നിന്ന് എന്ന വ്യാജേന 6289143492 എന്ന ഫോൺ നമ്പറിൽ നിന്നു വിളി വന്നത്. ഇന്നലെ രാവിലെ പതിനൊന്നിനാണു സംഭവം. കാലങ്ങളായി ഇദ്ദേഹത്തിന്റെ എസ്ബിഐ അക്കൗണ്ട് നിർജീവമായിരുന്നു. എസ്ബിഐയിൽ താങ്കളുടെ അക്കൗണ്ട് നിർജീവമാണല്ലോ എന്നും അത് ശരിയാക്കാനാണ് വിളിക്കുന്നതെന്നും പറഞ്ഞാണ് രഞ്ജിത് രാജന് […]

കേസിന്റെ കണക്കൊപ്പിക്കാൻ കഞ്ചാവ് വാങ്ങി എഎസ്ഐയ്ക്ക് സസ്പെൻഷൻ

∙ കണക്കൊപ്പിക്കാൻ തമിഴ്നാട്ടിൽ നിന്നു പണം കൊടുത്തു കഞ്ചാവു വാങ്ങിക്കൂട്ടിയ എഎസ്ഐയ്ക്കു സസ്പെൻഷൻ. ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർകോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥനാണു കൂടുതൽ ‘ആത്മാർഥത’ കാട്ടിയതിനു സസ്പെൻഷൻ വാങ്ങിയത്. ലഹരിക്കെതിരെ നടപടി ശക്തമാക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം ജില്ലയിലും ആന്റി നർകോട്ടിക് സെൽ പ്രവർത്തനം ശക്തമാക്കി. കൂടുതൽ കഞ്ചാവു കേസുകൾ റിപ്പോർട്ടു ചെയ്യാനും കൂടുതൽ അളവു കഞ്ചാവു പിടിച്ചെടുത്തതായി കണക്കു നൽകാനും ഒന്നര കിലോ കഞ്ചാവു വാങ്ങാൻ പൊലീസ് രഹസ്യമായി […]

കെ. സുരേന്ദ്രനിലൂടെ ബിജെപി അക്കൗണ്ട് തുറക്കുമോ?, നാളെയറിയാം

നാളെയറിയാം പത്തനംതിട്ടയുടെ ക്യാപ്റ്റനെ. ആന്റോ ആന്റണി ഹാട്രിക് അടിക്കുമോ? വീണാ ജോർജ് മണ്ഡലത്തിലെ ആദ്യ വനിത എംപിയാകുമോ? കെ. സുരേന്ദ്രനിലൂടെ ബിജെപി അക്കൗണ്ട് തുറക്കുമോ? പ്രതീക്ഷകൾ വാനോളമാണ്. എല്ലാ സ്ഥാനാർഥികളും ആത്മവിശ്വാസത്തിലാണെന്നതാണ് പ്രത്യേകത. ബിജെപി തിരുവനന്തപുരത്തേക്കാൾ പത്തനംതിട്ടയിൽ വിശ്വസിക്കുന്നു. യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ വിജയ പ്രതീക്ഷ. ത്രികോണ മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞു തുളുമ്പിയ പ്രചാരണ പോരാട്ടങ്ങൾക്ക് കൃത്യം ഒരു മാസത്തിനിപ്പുറമാണ് ഫലം പുറത്തു വരുന്നത്. ചെന്നീർക്കരയിലെ കേന്ദ്രീകൃത വോട്ടെണ്ണൽ കേന്ദ്രത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ജില്ലാ […]

കാഞ്ഞിരപ്പള്ളിയിലെ അതിരൂക്ഷമായ ഗതാഗതകുരുക്കിലൂടെ ഒരു യാത്ര ( വീഡിയോ)

കാഞ്ഞിരപ്പള്ളിയിലെ അതിരൂക്ഷമായ ഗതാഗതകുരുക്കിലൂടെ ഒരു യാത്ര ( വീഡിയോ)

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയൊന്നു കടന്നു കിട്ടാൻ ചിലപ്പോൾ ഒരു മണിക്കൂർ സമയം വേണ്ടിവരും. പലപ്പോഴും ഗതാഗതകുരുക്ക് അതിരൂക്ഷമാണ് . ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ 26-ാം മൈൽ ജംഗ്ഷൻ വരെയും കാഞ്ഞിരപ്പള്ളി പേട്ട കവല മുതൽ ആനക്കല്ല് വരെയും കുരിശുകവല മുതൽ ഓശാന മൗണ്ട് വരെയും മണ്ണാറക്കയം മുതൽ കുരിശുകവല വരെയും വ്യാപിച്ചുകിടക്കുന്ന കാഞ്ഞിരപ്പള്ളി നഗരപ്രദേശത്ത് കൂടി ചില സമയങ്ങളിൽ ഒരു വട്ടം കടന്നു പോകണമെങ്കിൽ കേവലം ഒരു മണിക്കൂറെങ്കിലും വേണം. വാഹനങ്ങളുടെ അനധികൃത […]

വാഴൂര്‍ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്‌തു

വാഴൂര്‍ എസ്‌വിആര്‍ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി പ്രമോദിനെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ റിമാന്‍ഡു ചെയ്യപ്പെട്ട മുന്‍ വിദ്യാര്‍ത്ഥിയുടെ മാതാവ് മാനേജ്‌മെന്റിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. വിദ്യാര്‍ത്ഥിക്കെതിരെ പരാതി ഫയല്‍ ചെയ്ത് റിമാന്‍ഡ് ചെയ്യുന്നതിന് കൂട്ടുനിന്നതിലെ പോരായ്മ മാനേജ്‌മെന്റിന് ബോധ്യപ്പെട്ടതിനാലാണ് നടപടി. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം പൂര്‍ത്തിയാകുംവരെയാണ് സസ്‌പെന്‍ഷന്‍. റിമാന്‍ഡില്‍ കഴിയുന്ന സൂരജിന്റെ മാതാവ് ബിജി മാനേജ്‌മെന്റില്‍ നല്‍കിയ പരാതിയിലാണ് നടപടി. സൂരജിനെതിരെ അകാരണമായി പരാതി നല്‍കി ജയിലില്‍ അടച്ചതിനെതിരെ […]

നവപൊടിമറ്റത്തിന്റെ വികസനശില്പി റവ. ഫാദര്‍ ഡാര്‍വിന്‍ വാലുമണ്ണേല്‍ പടിയിറങ്ങുന്നു…ഇനി പുതിയ ദൗത്യം

നവപൊടിമറ്റത്തിന്റെ വികസനശില്പി റവ. ഫാദര്‍ ഡാര്‍വിന്‍ വാലുമണ്ണേല്‍ പടിയിറങ്ങുന്നു…ഇനി പുതിയ ദൗത്യം

കാഞ്ഞിരപ്പള്ളി : പൊടിമറ്റം ഇപ്പോൾ പഴയ പൊടിമറ്റമല്ല… പ്രവാസികൾ പലരും നാട്ടിൽ തിരിച്ചെത്തുമ്പോൾ അടുത്തകാലത്ത് പൊടിമറ്റത്തിന് ഉണ്ടായ വികസനം കണ്ട് അത്ഭുതപ്പെടുന്നത് പതിവ് കാഴ്ചയാണ്.. കാഞ്ഞിരപ്പള്ളി മേഖലയിൽ ഏറ്റവും കുറഞ്ഞ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ വികസനം നടന്നത് പൊടിമറ്റത്താണ്. അതിന്റെ മുഖ്യ ശില്പി പൊടിമറ്റം സെന്റ്‌മേരീസ് ഇടവകപള്ളിയുടെ വികാരിയായ ഫാദർ‍ ഡാർ‍വിൻ‍ വാലുമണ്ണേൽ‍ ആണ് എന്നതിൽ ആർക്കും സംശയമില്ല . 8 വർ‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കുശേഷം അദ്ദേഹം മറ്റൊരു ദൗത്യവുമായി പടിയിറങ്ങുന്നത് അഭിമാനത്തോടും ചാരിതാർഥ്യത്തോടു കൂടിയുമാണ്. മെയ് […]

കപ്പാട് കണ്ണംകുളം റോസമ്മ (80) നിര്യാതയായി

കപ്പാട് കണ്ണംകുളം റോസമ്മ (80) നിര്യാതയായി

കപ്പാട്: കണ്ണംകുളം പരേതനായ ഫ്രഞ്ചു സ്‌കറിയ (പാപ്പച്ചന്‍) യുടെ ഭാര്യ റോസമ്മ (80) നിര്യാതയായി. സംസ്‌കാരം (21-05-2019) ചൊവ്വാഴ്ച രാവിലെ 10ന് കാളകെട്ടിയിലുള്ള വസതിയില്‍ ആരംഭിച്ച്് കപ്പാട് മാര്‍സ്ലീവാപള്ളിയില്‍. പരേത കപ്പാട് തെക്കുംചേരിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ഗ്രേസി, ആലീസ്, ജോണി (കൊട്ടാരം ബേക്കറി, കാഞ്ഞിരപ്പള്ളി), ജെസി, ജിജി, സുമി. മരുമക്കള്‍: ജോസ് പുത്തന്‍പറമ്പില്‍ (കപ്പാട്), ജോണി കടന്തോട്ടം (തമ്പലക്കാട്), മേഴ്‌സി മാണിക്കത്താകുന്നേല്‍ (തീക്കോയി), അവിരാച്ചന്‍ അരീപ്പറമ്പില്‍ (വിളക്കുമാടം), ടോമിച്ചന്‍ കൊച്ചുപുരയ്ക്കല്‍ (ആനക്കല്ല്), ഔസേപ്പച്ചന്‍ കുരിശുംമൂട്ടില്‍ (കപ്പാട്). ഫാ. […]

ജോസ് കെ.മാണിക്ക് പാര്‍ട്ടി ഉപാധ്യക്ഷനാവാം’; കടുപ്പിച്ച് ആവശ്യം തള്ളി പി.ജെ.ജോസഫ്

കേരള കോണ്‍ഗ്രസിലെ അധികാരസ്ഥാനത്തിനായുള്ള പിടിവലി കൂടുതല്‍ മൂര്‍ച്ചിക്കുന്നു. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റിയോഗം ഉടന്‍ വിളിക്കില്ലെന്ന് പിജെ ജോസഫിന്റെ നിലപാട്. ഇതുസംബന്ധിച്ച ജോസ് കെ.മാണി വിഭാഗത്തിന്റെ ആവശ്യം തള്ളി. ആദ്യം ഇതിനുള്ള സാഹചര്യം അറിയിക്കണം. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയെന്നും ജോസഫ് പറഞ്ഞു. സി.എഫ്.തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. ജോസ് കെ.മാണിക്ക് പാര്‍ട്ടി ഉപാധ്യക്ഷനാവാം എന്ന നിലപാടും ജോസഫ് വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങൾക്കിടെ കോട്ടയത്ത് ഇന്ന് കെ.എം മാണി അനുസ്മരണ സമ്മേളനം നടക്കും. പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ […]

അമിത ഷാജി പാലയ്ക്കൽ (48) നിര്യാതയായി

അമിത ഷാജി പാലയ്ക്കൽ (48) നിര്യാതയായി

അമിത ഷാജി പാലയ്ക്കൽ (48) നിര്യാതയായി കാഞ്ഞിരപ്പള്ളി : പ്രമുഖ റബർ വ്യവസായിയും പ്ലാന്ററും ആയ പി ഐ ഷാജിയുടെ ഭാര്യ അമിത ഷാജി (48 ) നിര്യാതയായി. പരേത തിരുവിതാംകോട് മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ ഫഹീം, ഫെറിൻ ലൈല. കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി.

ബൈക്ക് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൂവപ്പള്ളി : നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ വിഫലമാക്കികൊണ്ട് അരുൺ ജോസ് വേദനയില്ലാതെ ലോകത്തിലേക്ക് യാത്രയായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണവുമായി മല്ലടിച്ചുകൊണ്ടിരുന്ന കൂവപ്പള്ളി സ്വദേശി പുളിക്കൽ അരുൺ ജോസ് (22) ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ മരണമടഞ്ഞു ഇക്കഴിഞ്ഞ മേയ് 12ന് പുലർച്ചെ നാലുമണിയോടെ സഹപ്രവർത്തകനായ മെറിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ റാന്നി കോഴഞ്ചേരി റോഡിൽ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അരുൺ. വെളുപ്പിന് കൂവപ്പള്ളിയിൽ നിന്നും കോഴഞ്ചേരിയിലേക്ക് […]

വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവുമായി എത്തിയ യുവാവ് പിടിയിൽ

വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവുമായി എത്തിയ യുവാവ് പിടിയിൽ

മുണ്ടക്കയം: ഞായറാഴ്ച (19-05-2019) മുണ്ടക്കയം കല്ലേൽപ്പാലം ഭാഗത്തു നടത്തിയ വാഹനപരിശോധനയ്ക്കിടയിൽ കുമളി ഭാഗത്തുനിന്നും സ്കൂട്ടറിൽ കടത്തി കൊണ്ടു വരികയായിരുന്ന 1 കിലോ 150 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി . കമ്പംമെട്ട് കീചാലിൽ വീട്ടിൽ കുഞ്ഞിന്റെ മകൻ സജുമോൻ കെ കെ (42) സ്കൂട്ടറിൽ വിൽപനയ്ക്കായി കൊണ്ടു വരികയായിരുന്നു, പോലീസ് ചെക്കിങ്ങ് കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുവാൻ ശ്രമിച്ച ഇയാളെ മുണ്ടക്കയം എസ്.ഐ ജോസി ടി കെ, എസ്.സി.പി.ഓ മാരായ ബെന്നി, നവാസ്, സി.പി.ഓ മാരായ […]

മുക്കൂട്ടുതറ പുതിയ പഞ്ചായത്തായേക്കും; പ്രതീക്ഷയോടെ നാട്ടുകാർ..

മുക്കൂട്ടുതറ പുതിയ പഞ്ചായത്തായേക്കും; പ്രതീക്ഷയോടെ നാട്ടുകാർ..

എരുമേലി : മുക്കൂട്ടുതറക്കാരുടെ ചിരകാല സ്വപ്നമായ മുക്കൂട്ടുതറ പഞ്ചായത്ത്‌ എന്നത് യാഥാർഥ്യമാകുവാൻ സാധ്യത തെളിയുന്നു. പുതിയതായി പഞ്ചായത്തുകൾ രൂപീകരിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ശുപാർശ ചെയ്തതോടെയാണ് മുക്കൂട്ടുതറക്ക് പ്രതീക്ഷയേറുന്നത്. ഇത് സംബന്ധിച്ച ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ കൈമാറിയെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് നാലിന് സർക്കാർ നിർദേശപ്രകാരം നടന്ന പ്രത്യേക പഞ്ചായത്ത്‌ കമ്മറ്റി എരുമേലിയെ വിഭജിച്ച് മുക്കൂട്ടുതറയെ പുതിയ പഞ്ചായത്താക്കണമെന്നു പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ നടപടികളിലെത്തി നിൽക്കുന്നത്. എങ്കിലും പഞ്ചായത്ത്‌ രൂപീകരണം […]

വൺവേ തെറ്റിക്കുന്ന വാഹനങ്ങൾ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതെങ്ങനെ ?

വൺവേ തെറ്റിക്കുന്ന വാഹനങ്ങൾ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതെങ്ങനെ ? കാഞ്ഞിരപ്പള്ളി: ബസ്‌ സ്‌റ്റാന്‍ഡ്‌ പ്രവേശന കവാടത്തില്‍ നിയമങ്ങള്‍ ലംഘിച്ചുള്ള വാഹനങ്ങളുടെ യാത്ര ട്രാഫിക് ബ്ലോക്കിന് വഴിയൊരുക്കുന്നു. ബസ്‌ സ്‌റ്റാന്‍ഡിലേക്ക്‌ പ്രവേശിക്കുന്ന വഴിയില്‍ ഒരു വശത്തു കൂടി മാത്രമാണ്‌ വാഹനങ്ങള്‍ പ്രവേശിക്കാനുള്ള അനുവാദം. എന്നാല്‍ ഇതുവഴി കടന്നു വരുന്ന ചെറിയ വാഹനങ്ങള്‍ പലപ്പോഴും ട്രാഫിക് ബ്ലോക്കിനും അപകടത്തിനും കാരണമാകുകയാണ്‌. ഇത്തരത്തില്‍ നിയമം ലംഘിച്ച്‌ കടന്നു വരുന്ന വാഹനങ്ങള്‍ക്കെതിരെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ബസ്‌ സ്‌റ്റാന്‍ഡിലേക്കുള്ള പ്രവേശനകവാടത്തിലെ റോഡ്‌ […]

പത്തനംതിട്ട ആര്‍ക്കൊപ്പം? പ്രതീക്ഷകള്‍ തെറ്റുമെന്ന് സര്‍വേ ഫലം, ആന്‍റോ ആന്‍റണിക്ക് വിജയം, സുരേന്ദ്രന്‍ രണ്ടാമത്

ഏറ്റവും വലിയ ത്രികോണ മത്സരം നടന്ന മണ്ഡലമായ പത്തനംതിട്ടയില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം. യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. ബിജെപി ഏറെ വിജയ പ്രതീക്ഷ വച്ച മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു. അതേസമയം എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം […]

പുതുതലമുറയ്ക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി സംഘടന

പുതുതലമുറയ്ക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി സംഘടന

മുണ്ടക്കയം : പഠിച്ചിറങ്ങിയ സ്‌കൂളിനോടുള്ള ആദരവായി, പൂർവ വിദ്യാർത്ഥികൾ തങ്ങളുടെ പിന്നാലെ വരുന്ന പുതു തലമുറയ്ക്ക് കൈത്താങ്ങാവുന്നു. പെരുവന്താനം സെൻറ് ജോസഫ്‌സ് ഹൈസ്കൂളിലെ മുൻകാല വിദ്യാർത്ഥികളുടെ സംഘടനയായ പാഠചക്രമാണ് സ്കൂളിലെ ഏഴാം ക്ലാസിലെ എഴുപത് വിദ്യാർഥികളെ നാല് വർഷത്തേയ്ക്ക് ദത്തെടുത്തത്. കുട്ടികളുടെ പത്താം ക്ലാസ് വിദ്യാഭ്യാസം വരെ വിവിധ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകും. വേറിട്ട പ്രവർത്തനത്തിലൂടെ കലാകായിക, ശാസ്ത്ര സാങ്കേതിക, ഗണിത മേഖലകളിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു സമാന മേഖലകളിൽ പ്രാഗത്ഭ്യം നേടിയവരെ നിയോഗിച്ചു […]

കുളപ്പുറം കോഴിമണ്ണിൽ കെ.ജെ.തോമസ് (84- മല്ലപ്പള്ളി പാപ്പച്ചൻ) നിര്യാതനായി

കുളപ്പുറം കോഴിമണ്ണിൽ കെ.ജെ.തോമസ് (84- മല്ലപ്പള്ളി പാപ്പച്ചൻ) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കുളപ്പുറം കോഴി മണ്ണിൽ കെ.ജെ.തോമസ് (84- മല്ലപ്പള്ളി പാപ്പച്ചൻ ) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൂവപ്പളളി സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ മേരിക്കുട്ടി. വെള്ളാരംകുന്ന് കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ – ഗ്രേസിക്കുട്ടി, അച്ചാമ്മ ,ലില്ലിക്കുട്ടി, ജോർജുകുട്ടി, ലിസമ്മ, റോസമ്മ, മരുമക്കൾ – അപ്പച്ചൻ (പൊൻകുന്നം, ജോസ് (കരിക്കാട്ടൂർ), സിബി ( പനിച്ചേപ്പള്ളി), ലിറ്റി (പുഞ്ചവയൽ) ,ജോയി ,പരേതനായ തങ്കച്ചൻ

ശുദ്ധിയാക്കിയ ചിറ്റാർ പുഴയിലേക്ക് മാലിന്യങ്ങൾ തള്ളിയ സാമൂഹ്യവിരുദ്ധരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പൊതുസമൂഹം

ശുദ്ധിയാക്കിയ ചിറ്റാർ പുഴയിലേക്ക് മാലിന്യങ്ങൾ തള്ളിയ സാമൂഹ്യവിരുദ്ധരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പൊതുസമൂഹം

ശുദ്ധിയാക്കിയ ചിറ്റാർ പുഴയിലേക്ക് മാലിന്യങ്ങൾ തള്ളിയ സാമൂഹ്യവിരുദ്ധരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പൊതുസമൂഹം കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും വലിയ ശുദ്ധീകരണ പ്രക്രിയയായ ചിറ്റാർ പുഴ ശുദ്ധീകരണം നടത്തുവാൻ സാമൂഹിക പ്രവർത്തകരും, പ്രകൃതി സ്നേഹികളും നാട്ടുകാരും പഞ്ചായത്ത് അധികാരികളും, നിയമപാലകരും ഒത്തൊരുമിച്ചു ഏകമനസ്സോടെ പരിശ്രമിക്കുമ്പോൾ അതിനു തുരങ്കം വയ്ക്കുവാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ തെളിവുകൾ സഹിതം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പൊതുജനം ഒറ്റകെട്ടായി ആവശ്യപെടുന്നു. ശുദ്ധിയാക്കിയ പുഴയിലേക്ക് ബസ് സ്റ്റാന്റ് ജംഗ്ഷനിലെ കടവിൽ ചില സാമൂഹ്യവിരുദ്ധർ ചാക്കിലും, പ്ലാസ്റ്റിക് […]

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്നത് ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ. കാഞ്ഞിരപ്പളളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നിങ്ങനെ 7 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് നടക്കുക. രാവിലെ 8 മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിൽ തന്നെ തിരഞ്ഞെടുപ്പ് ഓഫിസർ ഫലപ്രഖ്യാപനവും നടത്തും. വോട്ടെണ്ണൽ ഫലം തൽസമയം അറിയുന്നതിന് മീഡിയ റൂം, പൊതു അനൗൺസ്‌മെന്റ്, തിരഞ്ഞെടുപ്പ് വെബ്സൈറ്റായ www.eci.gov.in എന്നീ സംവിധാനങ്ങൾ ലഭ്യമാണ്. ഓരോ ബൂത്തിലെയും മെഷീനുകൾ എണ്ണുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് […]

മരണവീട്ടിൽ ബന്ധു ചമഞ്ഞ് മോഷണ ശ്രമം : കാഞ്ഞിരപ്പള്ളി സീദേശി യുവാവ് പിടിയിൽ

മരണ വീട്ടിൽ ബന്ധു ചമഞ്ഞു മോഷണം നടത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി കാളകെട്ടി പടിഞ്ഞാറേ പിണ്ണാക്കനാട് അമ്പാട്ട് വീട്ടിൽ ഫ്രാൻസിസ് (സന്തോഷ്‌-36)ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കുമ്പനാട് ചിറ്റഴേത്ത് വിനോദ് മാത്യുവിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനിടെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പു മുറിയിലെ അലമാരയിൽ നിന്ന് പണം അപഹരിക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ന് ആയിരുന്നു സംഭവം. പ്രതി രാവിലെ മുതൽ മരണ വീട്ടിൽ സജീവമായി ഉണ്ടായിരുന്നു. സംശയം തോന്നിയ വീട്ടുകാർ ഇയാളെ […]

എം . രാജേഷ് സ്മാരക ടൂർണമെന്റ് ഫൈനൽ ഉദ്ഘാടനം

എം . രാജേഷ് സ്മാരക ടൂർണമെന്റ് ഫൈനൽ ഉദ്ഘാടനം

കണ്ണൂർ : കണ്ണൂർ ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെയും കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം . രാജേഷ് സ്മാരക ടൂർണമെന്റിന്റെ ഫൈനൽ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും , സ്പോർട്സ്മാനും , ബിസിനസ്മാനുമായ ഡോ . ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി.

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറിക്കടിയിൽക്കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി.

പാമ്പാടി: ശനിയാഴ്ച്ച വൈകുന്നേരം നാല്‌ മണിയോടെ പാമ്പാടി പൂതക്കുഴി പോസ്റ്റ്‌ ഓഫീസിന് സമീപത്തുവച്ച് സുഹൃത്തുക്കളായ എബിനും സൈമണും സഞ്ചരിച്ച ബൈക്ക് എതിരെ ലോഡുമായി വന്ന മിനി ലോറിയുമായി ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈമൺ ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണു. ബൈക്ക് ഓടിച്ചിരുന്ന എബിൻ ലോറിയുടെ മുൻഭാഗത്തെ ടയറിനടിയിലേക്കാണ് തെറിച്ചുവീണത്, ഒപ്പം ബൈക്കും ലോറിയുടെ അടിയിൽ പെട്ടു. കാൽ ടയറിനിടയിൽ പെട്ട നിലയിൽ ആയിരുന്നു എബിൻ. ഉടൻ തന്നെ പാമ്പാടി പോലീസ് സ്ഥലത്തെത്തിയെങ്കിലും ലോറിയുടെ […]

കെ.എം.മാണി അനുസ്മരണ സമ്മേളനം നാളെ

കെ.എം.മാണി അനുസ്മരണ സമ്മേളനം നാളെ

കോട്ടയം: കോട്ടയം പൗരാവലിയുടേയും, കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ലീഡറുമായിരുന്ന കെ.എം.മാണി അനുസ്മരണ സമ്മേളനം നാളെ (20-05-19 തിങ്കള്‍) 3 പി.എം ന്‌  കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് എംഎല്‍എമാരായ ഡോ. എം.കെ.മുനീര്‍, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ.മാണി എം.പി, കെ.സുരേഷ്‌കുറുപ്പ്, മാത്യു ടി. തോമസ്, അനൂപ് […]

നിരീക്ഷണ ക്യാമറകൾ കണ്ണടച്ചതിന് എതിരെ ഹർജി

കാഞ്ഞിരപ്പള്ളി ∙ നഗരത്തിലെ നിരീക്ഷണ ക്യാമറകൾ കൺതുറക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് ലീഗൽ സർവീസസ് കോടതിയിൽ ഹർജി. നഗരത്തിലെ പേട്ടക്കവല, കുരിശുങ്കൽ ജംക്‌‌ഷൻ, ബസ് സ്റ്റാൻഡ് ജംക്‌‌ഷൻ, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് 16 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നത്. പൊലീസ് സ്റ്റേഷനിൽ വലിയ സ്ക്രീനിൽ നിരീക്ഷണ സംവിധാനവും ഒരുക്കിയിരുന്നു. ടൗണിൽ നടന്ന നിയമലംഘനങ്ങൾ, അപകടങ്ങൾ, സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം എന്നിവ ക്യാമറ നിരീക്ഷണത്തിൽ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നു. എന്നാൽ സമീപകാലത്ത് ക്യാമറകൾ പ്രവർത്തനരഹിതമായി. ഇതോടെ പിയുസിഎൽ ജില്ലാ […]

” ചിറ്റാർ പുഴ ഞങ്ങൾക്ക് വേണം, ചിറ്റാർ പുഴയെ ഞങ്ങൾ ഏറ്റെടുക്കുകയാണ് ” കാഞ്ഞിരപ്പള്ളിയിൽ ഒരുപറ്റം പ്രകൃതിസ്‌നേഹികൾ അത്ഭുതം സൃഷ്ടിക്കുന്നു ..

” ചിറ്റാർ പുഴ ഞങ്ങൾക്ക് വേണം, ചിറ്റാർ പുഴയെ ഞങ്ങൾ ഏറ്റെടുക്കുകയാണ് ” കാഞ്ഞിരപ്പള്ളിയിൽ ഒരുപറ്റം പ്രകൃതിസ്‌നേഹികൾ അത്ഭുതം സൃഷ്ടിക്കുന്നു .. കാഞ്ഞിരപ്പള്ളി : ഒരു കാലത്തു കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജലസ്രോതസ്സ് ആയിരുന്ന ടൗണിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന ചിറ്റാർ പുഴ, മലിനീകരണം മൂലം വിഷപുഴയായപ്പോൾ, ഇനിയും വൈകിയാൽ വൻദുരന്തമാകും ഫലം എന്ന തിച്ചറിവിൽ ഒരുപറ്റം പ്രകൃതിസ്‌നേഹികൾ ഒത്തുചേർന്നു ഒരേ സ്വരത്തിൽ പറഞ്ഞു ” ” ചിറ്റാർ പുഴ ഞങ്ങൾക്ക് വേണം, ചിറ്റാർ പുഴയെ ഞങ്ങൾ […]

നൂറു ശതമാനം വരുമാന നേട്ടം പൊൻകുന്നം ഡിപ്പോയ്ക്ക് പൊൻതൂവൽ

പൊൻകുന്നം ∙ കഴിഞ്ഞ മാസം 100% വരുമാനം നേടിയ കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയെ മാതൃക ഡിപ്പോയായി തിരഞ്ഞെടുത്തു.കഴിഞ്ഞ 9ന് നടന്ന സിഎംഡി യോഗത്തിലാണ് തീരുമാനം. കോട്ടയം ഡിപ്പോയിലെ വർക്ക് മാനേജർക്കാണ് മാതൃക ഡിപ്പോയുടെ നിയന്ത്രണം.കഴിഞ്ഞ ദിവസം ജില്ലാ ഡിപ്പോയിൽ നിന്നു അധികൃതർ എത്തി ജീവനക്കാരുടെ യോഗം നടത്തിയിരുന്നു. ∙ എടിഒയ്ക്ക് ഗുഡ് സർവീസ് എൻട്രി തൊഴിലാളികൾ കൈമെയ് മറന്ന് ജോലി ചെയ്തതോടെയാണ് ഡിപ്പോ 1,11,05,925 രൂപ വരുമാനം നേടി 100 മേനി കൊയ്ത് ജില്ലയിൽ ഒന്നാമതെത്തിയത്. ഡിപ്പോയുടെ […]

മാലിന്യം നിക്ഷേപിക്കുന്നവരെ കാട്ടിക്കൊടുക്കുന്നവര്‍ക്ക്‌ പാരിതോഷികം

പാറത്തോട്‌: ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്വത്തിലേക്ക്‌ എന്ന ലക്ഷ്യം സാക്ഷാത്‌ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. ഒന്നാം ഘട്ടത്തില്‍ അഞ്ഞൂറോളം വോളന്റിയാര്‍മാര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമപഞ്ചായത്ത്‌, ആരോഗ്യവകുപ്പ്‌, ദേശീയഗ്രാമീണ തൊഴിലുറപ്പ്‌ അംഗങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ചിറ്റടി മുതല്‍ 26-ാം മൈല്‍ വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളും കാടുകള്‍ വെട്ടിമാറ്റുകയും മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുകയും ചെയ്‌തു. കൂവപ്പള്ളി മുതല്‍ 26-ാം മൈല്‍ വരെയുള്ള റോഡിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളെയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കും. […]

കാഞ്ഞിരപ്പള്ളി ബസ്‌ സ്‌റ്റാന്‍ഡ്‌ പ്രവേശന കവാടം അപകട മുനമ്പില്‍

കാഞ്ഞിരപ്പള്ളി: ബസ്‌ സ്‌റ്റാന്‍ഡ്‌ പ്രവേശന കവാടത്തില്‍ നിയമങ്ങള്‍ ലംഘിച്ചുള്ള വാഹനങ്ങളുടെ യാത്ര അപകടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു. ബസ്‌ സ്‌റ്റാന്‍ഡിലേക്ക്‌ പ്രവേശിക്കുന്ന വഴിയില്‍ ഒരു വശത്തു കൂടി മാത്രമാണ്‌ വാഹനങ്ങള്‍ പ്രവേശിക്കാനുള്ള അനുവാദം. എന്നാല്‍ ഇതുവഴി കടന്നു വരുന്ന ചെറിയ വാഹനങ്ങള്‍ പലപ്പോഴും അപകടത്തിന്‌ കാരണമാകുകയാണ്‌. ഇത്തരത്തില്‍ നിയമം ലംഘിച്ച്‌ കടന്നു വരുന്ന വാഹനങ്ങള്‍ക്കെതിരെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ബസ്‌ സ്‌റ്റാന്‍ഡിലേക്കുള്ള പ്രവേശനകവാടത്തിലെ റോഡ്‌ വീതികുറഞ്ഞതാണ്‌. രണ്ടു വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള സൗകര്യം കുറവാണ്‌. വണ്‍വേ തെറ്റിച്ചു വരുന്ന […]

ജനസൗഹൃദം… ഹൈടെക്‌… എരുമേലി പോലീസ്‌ സ്‌റ്റേഷന്‍ ഇനി ശിശു സൗഹൃദവും

എരുമേലി: മതസൗഹാര്‍ദത്തിന്റെ നാട്ടില്‍ ജനസൗഹൃദമാകുന്ന പോലീസ്‌ സ്‌റ്റേഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ജില്ലയിലെ ആദ്യ ഹൈടെക്‌ സ്‌റ്റേഷനായി നവീകരിച്ച എരുമേലി പോലീസ്‌ സ്‌റ്റേഷന്‍ ഇനി മുതല്‍ ശിശുസൗഹൃദം കൂടിയാകുകയാണ്‌. സ്‌റ്റേഷന്റെ സവിശേഷത ജനങ്ങളിലെത്തിക്കുന്നതിനായി ഹ്രസ്വചിത്രം പുറത്തിറക്കി. അഭിനേതാക്കള്‍ എരുമേലി സ്‌റ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്‌ഥരും നാട്ടുകാരുമാണ്‌. ടൗണും സ്‌റ്റേഷനുമാണ്‌ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്‌. പടിപ്പുരയും സിറ്റൗട്ടും ഉള്‍പ്പെടെ വീടിന്റെ മാതൃകയിലാണ്‌ സ്‌റ്റേഷന്‍ നവീകരിച്ചത്‌. മനോഹരമായി പെയ്‌ന്റ്‌ ചെയ്‌ത്‌ കോമ്പൗണ്ടില്‍ പൂന്തോട്ടവും കുട്ടികളുടെ പാര്‍ക്കും ഒരുക്കിയിരിക്കുന്ന സ്‌റ്റേഷനില്‍ കയറിചെല്ലുമ്പോള്‍ തന്നെ സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്നു. […]

മണിമലയാറ്റിലെ ‘പച്ചവെള്ളം’:കമ്മിഷന്‍ തെളിവെടുത്തു

മണിമല: മണിമലയാറ്റിലേക്കു രാസമാലിന്യം ഒഴുക്കിയ ചേനപ്പാടിയിലെ ഫാക്‌ടറിയും മണിമലയാറും സന്ദര്‍ശിച്ചു കോടതി നിയോഗിച്ച കമ്മിഷന്‍ തെളിവെടുത്തു. നാട്ടുകാരില്‍ നിന്നു മൊഴിയെടുത്തു. മുപ്പതു വര്‍ഷം മുമ്പ്‌ ചെറുതായി ആരംഭിച്ച ഫാക്‌ടറി വലിയ ഫാക്‌ടറിയായി മാറിയെങ്കിലും അതിനനുസരിച്ചു മാലിന്യ സംസ്‌കരണ കേന്ദ്രം ഫാക്‌ടറിയില്ലെന്നു കമ്മിഷന്‍ കണ്ടെത്തി. ഫാക്‌ടറിയില്‍ സംസ്‌കരണം നടന്നതിനുശേഷം ഉണ്ടാകുന്ന മലിനജലം പുഴയിലേക്ക്‌ ഒഴുക്കുകയാണ്‌. ഈ മലിനജലം ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കാനുള്ള ആധുനിക സാങ്കേതിക വിദ്യ ഫാക്‌ടറിക്കുള്ളില്‍ നടപ്പാക്കിയാല്‍ മാത്രമേ ശാശ്വത പരിഹാരം കണ്ടെത്താനാകൂ എന്നും കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്‌. […]

ത​ണ​ൽ​മ​രം മു​റി​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണമെന്ന്

മ​ണി​മ​ല: മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ​ള്ളി റോ​ഡി​ൽ ക​ടു​ത്ത വേ​ന​ലി​ൽ ആ​ശ്വാ​സം ന​ൽ​കു​ന്ന ത​ണ​ൽ​മ​രം മു​റി​ച്ചു മാ​റ്റാ​ൻ ചി​ല ത​ൽ​പ്പ​ര ക​ക്ഷി​ക​ൾ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ത​ണ​ൽ മ​ര​ത്തി​ന്‍റെ ഇ​രു സൈ​ഡി​ലെ​യും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കോ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നോ പ​രാ​തി ഇ​ല്ല. വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തെ​റ്റി​ധാ​ര​ണ ഉ​ള​വാ​കു​ന്ന പ​രാ​തി കൊ​ടു​ത്ത് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​നെ കൊ​ണ്ട് മ​രം മു​റി​ച്ചു മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ തീ​രു​മാ​നി​ച്ചു

പ്ല​​സ് വ​​ണ്‍: അ​​പേ​​ക്ഷ​​ക​​രു​​ടെ എ​​ണ്ണം 26,000 ക​​വി​​ഞ്ഞു

പ്ല​​സ് വ​​ണ്‍ ഏ​​ക​​ജാ​​ല​​ക ​പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 26,000 ക​​വി​​ഞ്ഞു. ജി​​ല്ല​​യി​​ൽ പ്ല​​സ് വ​​ണ്ണി​​ന് ആ​​കെ 22,136 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ആ​​ശ​​ങ്ക വേ​​ണ്ടെ​​ന്നും സി​​ബി​​എ​​സ്ഇ, പോ​​ളി​​ടെ​​ക്നി​​ക്, വി​​എ​​ച്ച്എ​​സ്ഇ, ഐ​​ടി​​ഐ തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ സീ​​റ്റു​​ക​​ൾ​ക്കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​ന്പോ​​ൾ ഉ​​പ​​രി​​പ​​ഠ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​ല്ലാം അ​​വ​​സ​​രം ല​​ഭി​​ക്കു​​മെ​​ന്നു​​മാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്. സ​​മീ​​പ​​ജി​​ല്ല​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തെ​​ല്ലാം പ​​രി​​ഗ​​ണി​​ക്കു​​ന്പോ​​ൾ അ​​പേ​​ക്ഷി​​ച്ച​​വ​​ർ​​ക്കെ​​ല്ലാം സീ​​റ്റു​​ക​​ൾ ല​​ഭി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു. ജി​​ല്ല​​യി​​ൽ ഇ​​ത്ത​​വ​​ണ 20,141 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ജി​​ല്ല​​യി​​ൽ പ്ല​​സ് […]

വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ്ര​ഖ്യാ​പ​ന​വും പൊ​തു സ​മ്മേ​ള​ന​വും

വെ​ളി​ച്ചി​യാ​നി: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും പൊ​തു സ​മ്മേ​ള​ന​വും 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. രൂ​പ​ത​യു​ടെ ആ​ത്മീ​യ​മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തി​യ ഫൊ​റോ​ന രൂ​പീ​കൃ​ത​മാ​യ​ത്. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും. ഫൊ​റോ​നാ​യു​ടെ പ​രി​ധി​യി​ലു​ള്ള പ​ള്ളി​ക​ളി​ലെ വൈ​ദി​ക​ർ സ​ഹ കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും തി​രി തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം […]

പൂഞ്ഞാറൊന്ന് ആ‍ഞ്ഞുപിടിച്ചാൽ ഇടിയുമോ പത്തനം‘തിട്ട’

റബർ തോട്ടങ്ങൾക്കിടയിലാണ് പി.സി.ജോർജിന്റെ ചേന്നാട് എസ്റ്റേറ്റ്. തോട്ടത്തിലെ റബർ മരമെല്ലാം വെട്ടി കടുക്ക വച്ചിട്ടു പി.സി. ജോർജ് പ്രഖ്യാപിച്ചു. റബറല്ല കടുക്കയാണ് നമുക്കു വേണ്ടത്. അതു കഴിഞ്ഞിട്ടോ. പിന്നീടു വന്ന തിരഞ്ഞെടുപ്പുകളിൽ റബർ വിലയിടിവിനെതിരെ പ്രസംഗിച്ചു. പി.സി. ജോർജ് അങ്ങനെയാണ്. വിളിച്ചില്ലെങ്കിലും വീട്ടിലെ കല്യാണത്തിനു വരും. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി പി.സി. ജോർജ് വോട്ടു തേടി. അന്നു മുവാറ്റുപുഴ മണ്ഡലത്തിൽ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാർഥി. പൂഞ്ഞാർ നിയമസഭാ നിയോജക […]

നവീകരണം മുടങ്ങിയ പൊൻകുന്നത്തെ രാജേന്ദ്ര മൈതാനം.

പൊൻകുന്നം ∙ സ്വാതന്ത്ര്യസമര സ്മരണകൾ ഇരമ്പുന്ന രാജേന്ദ്ര രാജേന്ദ്ര മൈതാനവും ബ്രിട്ടിഷ് കിണറും നവീകരിക്കുന്ന പദ്ധതി പാതിവഴിയിൽ. 25 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ടെൻഡർ ചെയ്തെങ്കിലും വൈദ്യുത ലൈൻ അഴിച്ചുമാറ്റാത്തതാണ് പ്രശ്നമായിരിക്കുന്നത്. ലൈൻ അഴിച്ചു മാറ്റുന്നതിനായി മാസങ്ങൾക്കു മുൻപ് പഞ്ചായത്ത് കെഎസ്ഇബിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് പകുതിയോടെ കെഎസ്ഇബിയിൽ അടയ്ക്കേണ്ട തുകയെ സംബന്ധിച്ചുള്ള വിവരം പഞ്ചായത്തിനെ അറിയിച്ചിരുന്നു. തുക അടയ്ക്കാതെ വന്നതോടെയാണ് ലൈൻ അഴിച്ചുമാറ്റലും മൈതാനത്തിന്റെ നവീകരണവും അനിശ്ചിതത്വത്തിലായത്.സ്വാതന്ത്ര്യസമര കാലത്തും തുടർന്നും ഒട്ടേറെ […]

സ​ബ് ക​ള​ക്ട​ര്‍ ഇ​ഷാ പ്രി​യ ഐ​എ​എ​സ് എ​ല്ലാ ശ​നി​യാ​ഴ്ച​യും കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ നേരിട്ടെത്തി പൊതുജങ്ങളുടെ പരാതികൾ സ്വീകരിക്കുന്നു.

സ​ബ് ക​ള​ക്ട​ര്‍ ഇ​ഷാ പ്രി​യ ഐ​എ​എ​സ് എ​ല്ലാ ശ​നി​യാ​ഴ്ച​യും കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ നേരിട്ടെത്തി പൊതുജങ്ങളുടെ പരാതികൾ സ്വീകരിക്കുന്നു.

സ​ബ് ക​ള​ക്ട​ര്‍ ഇ​ഷാ പ്രി​യ ഐ​എ​എ​സ് എ​ല്ലാ ശ​നി​യാ​ഴ്ച​യും കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി താലൂക് ഓഫിസിൽ എത്തി പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്നു പ​രാ​തി​ക​ള്‍ നേ​രി​ട്ട് സ്വീ​ക​രി​ച്ച് തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള എ​ല്ലാ ശനിയാഴ്ചകളിലും കോട്ടയം സ​ബ് ക​ള​ക്ട​ര്‍ ഇ​ഷാ പ്രി​യ ഐ​എ​എ​സ് പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്നു പ​രാ​തി​ക​ള്‍ നേ​രി​ട്ട് സ്വീ​ക​രി​ച്ച് തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​ന്നു. ആ​ദ്യ പ​രി​പാ​ടി മെയ് 18 ശനിയാഴ്ച രാവിലെ 11.30 മുതൽ വൈ​കു​ന്നേ​രം മൂന്നു […]

ചിറ്റാർ‍ പുഴയിലെ ശുചീകരണത്തിനു പിന്നാലെ മാലിന്യ നിക്ഷേപം : എട്ടു പേർ‍ക്കെതിരെ നടപടി

ചിറ്റാർ‍ പുഴയിലെ ശുചീകരണത്തിനു പിന്നാലെ മാലിന്യ നിക്ഷേപം : എട്ടു പേർ‍ക്കെതിരെ നടപടി

ചിറ്റാർ‍ പുഴയിലെ ശുചീകരണത്തിനു പിന്നാലെ മാലിന്യ നിക്ഷേപം : എട്ടു പേർ‍ക്കെതിരെ നടപടി കാഞ്ഞിരപ്പള്ളി: ചിറ്റാർ‍ പുഴയെ സംരക്ഷിക്കാൻ‍ ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതികൾ വൻ വിജയം കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ, ചിലർ വൃത്തിയാക്കിയ പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കി . ചിറ്റാർ‍ പുഴയിൽ‍ വിവിധ സ്ഥലങ്ങളിൽ‍ മാലിന്യം തള്ളിയ എട്ട് പേർക്കെതിരെ പഞ്ചായത്ത് നിയമ നടപടികൾ‍ സ്വീകരിച്ചു. നിരവധി സ്ഥാപനങ്ങൾ‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി മഴക്കാല പൂര്‍വ ശുചീകരണത്തിനായുള്ള ഭൂരിഭാഗം തുകയും ചിറ്റാര്‍ പുഴയുടെ സംരക്ഷണത്തിന് […]

ക്രൈസ്തവർ‍ യുഗാന്ത്യചിന്തയില്‍ ജീവിക്കണം: മാർ‍ മാത്യു അറയ്ക്കൽ‍

ക്രൈസ്തവർ‍ യുഗാന്ത്യചിന്തയില്‍ ജീവിക്കണം: മാർ‍ മാത്യു അറയ്ക്കൽ‍

കാഞ്ഞിരപ്പള്ളി: ശാശ്വതസത്യങ്ങളായ മരണം, ഉയിർ‍പ്പ്, അന്ത്യവിധി എന്നിവയെക്കുറിച്ചുള്ള ചിന്തയിൽ‍ ക്രൈസ്തവർ‍ ജീവിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ‍ മാർ‍ മാത്യു അറയ്ക്കൽ. സീറോ മലബാർ‍ സഭ വിശ്വാസകാര്യ മെത്രാൻ‍ സമിതിയുടെ ആഭിമുഖ്യത്തിൽ‍ കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലന കേന്ദ്രത്തിൽ‍ സംഘടിപ്പിച്ച യുഗാന്ത്യോന്മുഖ ദൈവശാസ്ത്ര സെമിനാർ‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് അറയ്ക്കൽ‍. വിശ്വാസകാര്യ മെത്രാൻ‍ സമിതി അംഗങ്ങളായ മാർ‍ ടോണി നീലങ്കാവിൽ‍, മാർ ജോസഫ് പാംബ്ലാനി, മാർ ജോസ് പുളിക്കൽ എന്നിവർ സെമിനാർ‍ നയിച്ചു. മാർ‍ ജോസ് പുളിക്കൽ‍ യുഗാന്ത്യത്തെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. […]

Page 1 of 235123Next ›Last »