ഗട്ടറിൽ ചാടി നിയന്ത്രണം തെറ്റിയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

ഗട്ടറിൽ ചാടി നിയന്ത്രണം തെറ്റിയ  ഓട്ടോ തോട്ടിലേക്ക്  മറിഞ്ഞ് അപകടം.

എരുമേലി : ലോഡ് കയറ്റി വന്ന പെട്ടി ഓട്ടോറിക്ഷ റോഡിലെ ഗട്ടറിൽ ചാടി നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഇരുമ്പൂന്നിക്കര സ്വദേശി നെല്ലിത്താനം നൗഷാദ് അത്ഭുതകരമായി രക്ഷപെട്ടു.

ഇന്നലെ രാവിലെ പത്തരയോടെ ആണ് സംഭവം. എരുമേലി – കൊരട്ടി റോഡിൽ റോട്ടറി ക്ലബ്‌ വെയ്റ്റിംഗ് ഷെഡിന് അടുത്തുള്ള വലിയ തോട്ടിലേക്കാണ് ഓട്ടോ മറിഞ്ഞത്. പോക്കറ്റ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ തോടരുകിൽ റോഡിലെ ഗട്ടറിൽ ചാടിയതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു