നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കളിച്ചു കൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ കൈ തട്ടി ഗിയർ തെറ്റിയ ഓട്ടോറിക്ഷ പന്ത്രണ്ട് അടി മുകളിൽ നിന്നും ബസ്‌ സ്റ്റാന്റിലേക്ക് കൂപ്പുകുത്തി … വൻ ദുരന്തം ഒഴിവായി …

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കളിച്ചു കൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ കൈ തട്ടി ഗിയർ തെറ്റിയ ഓട്ടോറിക്ഷ പന്ത്രണ്ട് അടി മുകളിൽ നിന്നും ബസ്‌ സ്റ്റാന്റിലേക്ക്  കൂപ്പുകുത്തി … വൻ ദുരന്തം ഒഴിവായി …

കാഞ്ഞിരപ്പള്ളി : ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ ആണ് സംഭവം നടന്നത്. ബസ്‌ സ്റ്റാന്റ് നു അടുത്തുള്ള പുല്പേൽ വസ്ത്രശാലയിൽ ഷോപ്പിങ്ങിനു ഓട്ടോ പിടിച്ചു പോയ പോയ കുടുംബം ആണ് അപകടം മുഖാമുഖം കണ്ടത്.

പാർക്കിംഗ് ഗ്രൗണ്ടിൽ സ്ഥലം ഇല്ലാത്തതിനാൽ ഓട്ടോ ഡ്രൈവർ വണ്ടി ബസ്‌ സ്റ്റാന്റ് ലേക്ക് ഇറങ്ങുന്ന നടയുടെ അറ്റത്താണ് പാർക്ക്‌ ചെയ്തത്. എല്ലാവരും പുറത്തിറങ്ങിയോപ്പോൾ നാലു വസയുള്ള ബാലൻ വണ്ടിക്കു ഉള്ളിൽ തന്നെ ഇരുന്നു . അവൻ വണ്ടിയുടെ ഹാന്റിലിൽ പിടിച്ചു കളിച്ചു തുടങ്ങി. കുഴപ്പമില്ല എന്ന് കരുതി ഓട്ടോയുടെ ഡ്രൈവറും പുറത്തിറങ്ങി മാറിയപ്പോൾ കുട്ടിയുടെ കൈ തട്ടി ഓട്ടോയുടെ ഗിയർ തെറ്റി ന്യുട്ടർ ആയി വീണു.

അതോടെ ഓട്ടോ ബസ്‌ സ്റ്റാൻഡിലെക്കുള്ള കുത്തനെയുള്ള നടയിലൂടെ വേഗത്തിൽ ബസ്‌ സ്ടണ്ടിലേക്ക് ഒരുണ്ട് ഇറങ്ങി .ഏകദേശം 12 അടിക്കു മേൽ താഴ്ചയിൽ ആണ് ബസ്‌ സ്റ്റാന്റ് സ്ഥിതി ചെയ്യുന്നത്. അവിടേക്ക് വേഗത്തിൽ ഓട്ടോ ഇറങ്ങി വരുന്നത് കണ്ടു താഴെ നിന്നിരുന്ന കുട്ടികൾ ഓടി മാറിയതിനാൽ അവർ അപകടത്തിൽ പെട്ടില്ല.

വണ്ടി താഴേക്ക് പോകുന്നത് കണ്ട ഓട്ടോ ഡ്രൈവർ വേഗത്തിൽ ഓടിയെത്തി സാഹസികമായി വണ്ടിയുടെ ഗിയറിൽ ഇട്ടതിനാൽ വണ്ടി ഇടയ്ക്കു വച്ച് നിന്നു . വണ്ടിക്കുള്ളിൽ നിന്നിരുന്ന പേടിച്ചരണ്ട കുട്ടിക്ക് അപകടം ഒന്നും സംഭവിച്ചില്ല

കുഞ്ഞുമായി കുത്തനെ താഴേക്ക്‌ മറിഞ്ഞു പോകുന്ന ഓട്ടോ കണ്ടു മാതാപിതാക്കൾ എന്ത് ചെയ്യണം എന്നറിയാതെ വാവിട്ടു നിലവിളിച്ചു.

അപകടം നടക്കുന്പോൾ സമയം മൂന്നര മണി. നാല് മണിയകുന്പോൾ വിവിധ സ്ക്കൂളുകളിൽ നിന്നുള്ള ധാരാളം വിദ്യാർഥികൾ ആ നടയിൽ ബസ്‌ കാത്തു പതിവായി നില്ക്കാറുണ്ട്. എന്നാൽ അപകടം നടന്നപ്പോൾ താഴെ ഉണ്ടായിരുന്നു ഏതാനും കുട്ടികൾ വണ്ടി വരുന്നത് കണ്ടു ഓടി മാറിയതിനാൽ അപകടത്തിൽ പെട്ടില്ല. മറ്റൊരു സമയത്ത് ആണ് ആ സംഭവം ഉണ്ടായതു എങ്കിൽ വലിയൊരു ദുരന്തം തന്നെ അവിടെ ഉണ്ടായേനെ ..

. AUTO-ACCIDENT-2

AUTO-ACCIDENT-3