ഇറക്കത്തിൽ ബ്രേക്ക്‌ പോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; അഞ്ചുകുട്ടികൾക്കു പരുക്ക്

ഇറക്കത്തിൽ ബ്രേക്ക്‌ പോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; അഞ്ചുകുട്ടികൾക്കു പരുക്ക്

എരുമേലി : ഇറക്കത്തിൽ ബ്രേക്ക്‌ പോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. യാത്രക്കാരായ അഞ്ചുകുട്ടികൾക്കും ഡ്രൈവർക്കും പരുക്ക് പറ്റി. ആരുടേയും പരുക്കുകൾ ഗുരുതരമല്ല. മുട്ടപ്പള്ളി മുസ്ലിം പള്ളിയിലേക്ക് മതപഠനത്തിന് പോയ കുട്ടികൾ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്.

ഇന്ന് രാവിലെ ഒൻപതരയോടെ എരുമേലി -കണമല ശബരിമല പാതയിലെ കുട്ടപ്പായിപ്പടിയിലാണ് അപകടം. മുട്ടപ്പള്ളി സ്വദേശികളായ വഴക്കുന്നത്ത് ആലിയ (ഏഴ് ), ചെരിവുകാലായിൽ മുഹമ്മദ്‌ ഷബീർ (11), വളവിനാൽ നസ്രിയ (എട്ട് ), പാറയിൽ അർഷിദ് നൗഷാദ് (11), ഇടമനയിൽ അൻഷാന ഫാത്തിമ (12), ഓട്ടോ ഡ്രൈവർ ഷിബു അബ്ദുൽസലാം (43) എന്നിവർക്കാണ് പരിക്കുകളേറ്റത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ എല്ലാവര്ക്കും പ്രാഥമിക ചികിത്സ നൽകി.

ഇറക്കത്തിൽ ബ്രേക്ക്‌ ചെയ്തപ്പോൾ ടയറുകൾ ജാമായി മറിയുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ ഷിബു അബ്ദുൽസലാം പറഞ്ഞു.