പാറത്തോട്ടിൽ വാഹനാപകടം, ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ചു നാലുപേർക്ക് പരുക്ക്

പാറത്തോട്ടിൽ വാഹനാപകടം, ഓട്ടോയും  പിക്കപ്പും  കൂട്ടിയിടിച്ചു  നാലുപേർക്ക് പരുക്ക്

പാറത്തോട് : പാറത്തോട്ടിൽ ദേശീയ പാതയിൽ ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ നാലുപേർക്ക് പരിക്കുപറ്റി. ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രവിലെ പത്തരയോടെ നടന്ന അപകടത്തിൽ വണ്ടൻപതാലിൽ പുള്ളിക്കാച്ചിറയിൽ സണ്ണി ചാണ്ടി ( 56), മകൾ സോണിയ അജി (33), മരുമകൻ അജി റ്റി.ജി (38), ഇവരുടെ മകൻ സെബിൻ (10) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ സണ്ണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു വർഷം മുൻപ് ഓട്ടോറിക്ഷ മറിഞ്ഞു മരണപെട്ട മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്റെ പിതാവാണ് സണ്ണി.

മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും അമിത വേഗതയിൽ എത്തിയ പിക്അപ്പ് ജീപ്പിടിച്ചാണ് അപകടം. പരിക്കേറ്റ മറ്റ് മൂന്ന് പേർക്കും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി.