ഭാരതജ്യോതി ദേശിയ പുരസ്കാരം കാഞ്ഞിരപ്പള്ളി സ്വദേശി ശ്രീകാന്ത് പങ്ങപ്പാടിന്

ഭാരതജ്യോതി ദേശിയ പുരസ്കാരം കാഞ്ഞിരപ്പള്ളി സ്വദേശി  ശ്രീകാന്ത് പങ്ങപ്പാടിന്

കാഞ്ഞിരപ്പള്ളി∙ എൻജിനീയറിങ് മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് നൽകുന്ന, ഇന്ത്യ ഇന്റർനാഷനൽ ഫ്രണ്ട്‌ഷിപ്പ് സൊസൈറ്റിയുടെ ഈ വർഷത്തെ ഭാരതജ്യോതി ദേശിയ പുരസ്കാരം കാഞ്ഞിരപ്പള്ളി സ്വദേശി ശ്രീകാന്ത് പങ്ങപ്പാടിന് ലഭിച്ചു.

കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.ജി. ഗ്രൂപ്പ് ഡിസൈൻസിലെ ചീഫ് ഡിസൈനറാണ് ശ്രീകാന്ത്. മാർച്ച് 11ന് ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി ഡോ. ഭീഷ്‌മ നാരായൺ സിങ്ങിൽനിന്നു പുരസ്‌കാരം ഏറ്റുവാങ്ങി.
SREEKANTH-AWARD-2