ബാബു ചാഴിക്കാടൻ ചരമവാർഷികം ആചരിച്ചു.

ബാബു ചാഴിക്കാടൻ ചരമവാർഷികം ആചരിച്ചു.

എലിക്കുളം : കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ബാബു ചാഴിക്കാടന്റെ 27-)o ചരമവാർഷികം കേരള യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

ബാബു ചാഴിക്കാടൻ ആധുനിക രാഷ്ടീയ പ്രവർത്തനങ്ങൾക്ക് യുവജനങ്ങൾക്ക് മാത്യു ക കാട്ടിയ മഹാനായ നേതാവ് ആണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി സാജൻ തൊടുക അഭിപ്രായപ്പെട്ടു .മണ്ഡലം പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് അദ്ധ്യക്ഷനായിരുന്നു.
റ്റോമി കപ്പലുമാക്കൽ, തോമസുകുട്ടി വട്ടയ്ക്കാട്ട്, ജോണി ഏറത്ത്, പ്രസാദ് ഉരുളികുന്നം, ജിമ്മിച്ചൻ മണ്ഡപത്തിൽ, മനോജ് മറ്റമുണ്ടയിൽ, ആൽബിൻ പേണ്ടാനം, രാജേഷ് പള്ളത്ത്, സച്ചിൻ കളരിക്കൽ, ജസ്റ്റിൻ വട്ടക്കുന്നേൽ, ജോമോൻ കൊല്ലക്കൊമ്പിൽ, തോമസ് ബേബി ആയിലൂക്കുന്നേൽ, അജി അമ്പലത്തറ, കിരൺ ഞുണ്ടൻമാക്കൽ, അലൻ കൈ മലയിൽ, തോമസ് ഈഴക്കുന്നേൽ, ജോബിൻ കൊങ്ങാട്ട്, ജയ്മോൻ ദാമോദരൻ, മാത്തുക്കുട്ടി പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.