പനയ്ക്കല്‍ പി. സി. എബ്രഹാം (ബാബു 65) നിര്യാതനായി

പനയ്ക്കല്‍ പി. സി. എബ്രഹാം (ബാബു 65) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പനച്ചേപ്പള്ളി പനയ്ക്കല്‍ ബാബു(65) ഇന്നലെ കോട്ടയത്ത് വാഹന അപകടത്തില്‍ നിര്യാതനായി.

കേരള കോൺഗ്രസ് നേതാവും സംസ്ഥാന സമിതിയംഗവും, കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് ഭരണസമതി അംഗവുമായ ബേബി പനക്കലിന്റെ സഹോദരനാണ്. സംസ്കാരം നാളെ (28 -3 – 18-ബുധൻ ) രാവിലെ 10-ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രൽ പള്ളി സിമിത്തേരിയിയിൽ .

ഭാര്യ സാലിമ്മ എടത്വാ വാണിയപ്പുരക്കൽ കുടുംബാംഗം. മക്കൾ: അനില, അനീഷ് (ക്രിംസ് – കാഞ്ഞിരപ്പള്ളി)
മരുമകൻ: ബൈജു കാക്കല്ലിൽ ഏന്തയാർ

കോട്ടയത്ത് മംഗളം കേന്ദ്ര ഓഫീസിനു മുന്നിൽ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10- മണിയോടെ മരണപ്പെട്ടു.