ബേബിച്ചന്‍ ഏര്‍ത്തയിലിനെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ കൗണ്‍സിൽ ആദരിച്ചു.

ബേബിച്ചന്‍ ഏര്‍ത്തയിലിനെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ  കൗണ്‍സിൽ ആദരിച്ചു.

കാഞ്ഞിരപ്പള്ളി : ” ഉദയനഗറിലെ സുകൃത താരകം ” എന്ന പ്രസിദ്ധ പുസ്തകം രചിച്ച് വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പാസ്റ്ററൽ കൗണ്‍സിൽ മെമ്പര്‍ ബേബിച്ചന്‍ ഏര്‍ത്തയിലിനെ പാസ്റ്ററൽ സെന്റര്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്ന പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിൽ രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കൽ. പൊന്നാടയണിയിച്ച് ആദരിച്ചു.

പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലിൽ, ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.സാജു കുത്തോടിപുത്തന്‍പുരയിൽ മുതലായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

മികച്ച കത്തോലിക്ക പത്രപ്രവർത്തകനുള്ള ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റ 2017 ലെ പുരസ്കാരം ബേബിച്ചൻ എർത്തയിലിന് ലഭിച്ചിരുന്നു. വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അവാർഡിനായി തെരെഞ്ഞെടുത്തത് . ഇൻഡോറിൽ വെച്ച് നടന്ന ചടങ്ങിൽ സി.ബി.സി.ഐ സോഷ്യൽ കമ്യൂണിക്കേഷൻ ചെയർമാൻ ബിഷപ്പ് മാർ സാൽവഡോർ ലോബോയാണ് ബേബിച്ചൻ ഏർത്തയിലിന് പുരസ്ക്കാരം സമർപ്പിച്ചത് . ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങളിലെ എഡിറ്റേഴ്സും ജേർണിലിസ്റ്റ്കളും അടങ്ങുന്ന സംഘടനയാണ് ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ.

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തു താമസിക്കുന്ന ബേബിച്ചൻ എർത്തയിൽ പ്രസിദ്ധ ഗ്രന്ഥകാരനും, പത്രപ്രവർത്തകനും, നാടക സംവിധായകനും, ഗായകനുമാണ് . നിരവധി അവാർഡുകൾ നേടിയിട്ടുള്ള ബേബിച്ചൻ എർത്തയിൽ ഇൻഡോറിൽ രക്തസാക്ഷിത്വം വഹിച്ച സിസ്റ്റർ റാണി മരിയയെപ്പറ്റി നിരവധി ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച ” പുല്ലുവഴിയിൽ നിന്നും പുണ്യവഴിയിലേക്ക് ” എന്ന പുസ്തകം വളരെ പ്രസിദ്ധമാണ്.