പ്ലാസ്റ്റിക് നിരോധനം- റവന്യൂ വകുപ്പ് നേതൃത്തിൽ പരിശോധന നടത്തി

പ്ലാസ്റ്റിക് നിരോധനം- റവന്യൂ വകുപ്പ് നേതൃത്തിൽ  പരിശോധന നടത്തി

.കാഞ്ഞിരപ്പള്ളി – സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിന്റ ഭാഗമായി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി തഹൽ സീദാർ അജിത്ത് കുമാറിന്റ നേതൃത്തിൽ,  ടൗണിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി . 166 Kg നിരോധിത പ്ലാസ്റ്റിക് 15 സ്ഥാപനങ്ങളിൽ നിന്നായി പിടിച്ചെടുത്തു

,പരിശോധനക്ക് തഹൽ സീദാർ അജിത്ത് കുമാർ ,ഡെപ്യൂട്ടി തഹൽ സീദാർമാത്യു, കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ ജയപ്രകാശ്, താലൂക്ക് ജീവനക്കാരായ അനൂപ് ,നിധിൻ ,ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിപിൻ രാജു, ഗ്രാമപഞ്ചായത്ത് ജിവനക്കാരൻ വികാസ് പുരുഷോത്തമൻ എന്നിവർ നേതൃത്യം നല്കി, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുെമെന്ന് തഹൽ സീദാർ അജിത്ത് കുമാർ അറിയിച്ചു