എല്ലാ വായനക്കാർക്കും ബലിപെരുന്നാൾ ആശംസകൾ

എല്ലാ വായനക്കാർക്കും ബലിപെരുന്നാൾ ആശംസകൾ

നല്ലവരായ എല്ലാ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ

ആത്മാർപ്പണത്തിന്റെ ആഘോഷമായ, ത്യാഗത്തിന്റെയും അനുസരണത്തിന്റെയും മഹാസ്മരണകൾ ഉണർത്തുന്ന വലിയ പെരുന്നാൾ എന്ന ബലിപെരുന്നാളിൽ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ബക്രീദ് ആശംസകൾ.

പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിം സഹോദരങ്ങൾക്കും സ്രഷ്ടാവിന് വേണ്ടി
ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു. തന്റെ ഓരോ വസ്തുവിനെയും ദൈവത്തിനായി ബലികൊടുത്ത്, തൃപ്തിയാവാതെ സ്വപുത്രനെ തന്നെ ഒടുവില്‍ ഇബ്രാഹാം ബലി കൊടുക്കുവാൻ തയ്യാറായതിനെ സ്മരിക്കുന്ന വലിയ പെരുനാൾ ദിനം ത്യാഗത്തിന്റെയും അനുസരണത്തിന്റെയും മഹാസ്മരണകൾ ഉണർത്തുന്നു.

ബലി എന്നാല്‍ ഇസ്ളാം അര്‍ത്ഥമാക്കുന്നത് സ്വന്തം ജീവിതത്തെയും ആഗ്രഹങ്ങളെയും കാമക്രോധ മോഹാദികളെയും ദൈവത്തിന് ബലിയായി നല്‍കുക എന്നാണ്. ഇത് ചെയ്യുന്നത് വഴി ഒരാള്‍ സ്വയം ബലിയായിത്തീരുന്നു. ഇത് ഒരാള്‍ക്ക് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ ലക്ഷണമാണ്.

കേരളത്തിൽ അപ്രതീക്ഷിത പ്രളയം സംഹാരതാണ്ഡവം ആടുന്ന സമയമാണെങ്കിലും, ഒത്തൊരുമയോടെ, പ്രളയബാധിതരെ സഹായിച്ചു, അവർക്കു ആവശ്യമുള്ള സേവനം നൽകി, സഹോദര സ്നേഹത്തിന്റെ പൂർണരൂപം തെളിയിച്ച സാഫല്യത്തിലാണ് പലരും ബലിപെരുന്നാൾ ആഘോഷിക്കുന്നത്.