കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണം പൂർത്തിയാകുന്നു, വാർഡ് മെമ്പർ ബീന ജോബിയുടെ അക്ഷീണ പരിശ്രമത്തിനു നിറഞ്ഞ കൈയ്യടി

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്  നവീകരണം പൂർത്തിയാകുന്നു, വാർഡ് മെമ്പർ ബീന ജോബിയുടെ അക്ഷീണ പരിശ്രമത്തിനു നിറഞ്ഞ കൈയ്യടി

കാഞ്ഞിരപ്പള്ളി : മാടപ്രാവിന്റെ സൗമ്യതയും കാരിരുമ്പിനെ വെല്ലുന്ന മനക്കട്ടിയുമായി വാർഡ് മെമ്പർ ബീനാ ജോബി മുൻപിൽ നിന്നും നയിച്ചപ്പോൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തടസ്സം കുടാതെ പൂർത്തിയായി.

ഒരു തടസ്സവുമില്ലാതെ ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ തീരുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന വശത്തുള്ള കടകൾ പൊളിച്ചുമാറ്റുവാൻ സമ്മതിക്കാതെ കടയുടമകൾ പ്രശ്നമുണ്ടാക്കിയപ്പോൾ പഞ്ചായത്തും പോലീസും അധികാരികളും പൊതുജനങ്ങളും ഒരുമയോടെ നിന്ന് കാര്യം നടത്തുകയായിരുന്നു. ആ പ്രശ്നത്തിന്റെ പേരിൽ താൻ നിരവധി ഭീഷണികൾ നേരിട്ടതായി ബീന ജോബി പറഞ്ഞു. എല്ലാം തന്റേടത്തോടെ നേരിട്ടപ്പോൾ എതിരാളികളുടെ പത്തി മടങ്ങി.

ബസ് സ്റ്റാൻഡിലെ ഓടയിലൂടെ സമീപത്തുള്ള പല ഹോട്ടലുകാരും ലോഡ്‌ജുകാരും മലിനജലം രഹസ്യമായി ഒഴുക്കി വിടുന്നുണ്ടായിരുന്നു. ടോയ്ലറ്റ് മാലിന്യം വരെ അതിൽ പെടും. ആ വെള്ളം ഓടവഴി ഒഴുകി ചിറ്റാർ പുഴയിലെത്തി പുഴയെ നാളുകളായി മലിനപ്പെടുത്തിയിരുന്നു. എന്നാൽ നവീകരണ സമയത്ത് ബസ് സ്റ്റാൻഡിലേക്ക് പുറത്തുനിന്നും നീട്ടിയിരുന്ന മാലിന്യ കുഴലുകൾ ബ്ലോക്ക് ചെയ്തപ്പോൾ അതിശക്തമായ എതിർപ്പാണ് ഉണ്ടായത്.ആ പ്രശ്നത്തിന്റെ പേരിൽ സംഘർഷത്തിലേക്ക് തിരിയുമെന്ന ഘട്ടം വന്നപ്പോൾ ബീനാ ജോബി തന്റെ വിശ്വരൂപം പുറത്തെടുത്തു. സ്വതവേ സൗമ്യയായ ബീന, രൗദ്ര രൂപം പൂണ്ട് കത്തിവേഷം ആടേണ്ടി വന്നു. ധൈര്യമായി നിന്ന് പുറത്തുനിന്നും അകത്തേക്ക് നീട്ടിയ മാലിന്യ പൈപ്പുകൾ കർശനമായി ബ്ലോക്ക് ചെയ്തപ്പോൾ ചിറ്റാർ പുഴയെ കലാകാലങ്ങളോളം മാലിന്യത്തിൽ നിന്നും രക്ഷിക്കുകകൂടിയാണ് ബീന ചെയ്തത്. നാട്ടുകാർ നിറഞ്ഞ കൈയടികളോടെയാണ് ബീനയുടെ ആ സൽപ്രവർത്തിയെ അംഗീകരിച്ചത്.

ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 90 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​ന​ർ നി​ർ​മാ​ണം ന​ട​ത്തി​യ ബസ് സ്റ്റാൻഡിലെ, കൂടുതായി പിന്നീട് തീരുമാനിച്ച ചില പണികൾ പൂർത്തിയാക്കുവാൻ ബീനാ ജോബി തന്റെ വാർഡ് ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ കുടി അനുവദിച്ചിരുന്നു. ചില ദിവസങ്ങളിൽ വെളുപ്പിന് മൂന്നുമണിവരെ ബീന സ്റ്റാൻഡിൽ ജോലിക്കാരുടെ ഒപ്പം നിന്ന് പണികൾ തീർക്കുവാൻ ശ്രമിച്ചിരുന്നത് ആളുകൾ അത്ഭുതത്തോടെയാണ് നോക്കികണ്ടിരുന്നത്. ബീനയുടെ പ്രയത്നങ്ങൾക്കു ശക്തി പകരുവാൻ ഭർത്താവു ജോബി കേളിയംപറമ്ബിൽ ഒപ്പമുണ്ട്.

ബീനയുടെ പ്രവർത്തനങ്ങൾക്കു പൂർണ പിന്തുണ നൽകുവാൻ പഞ്ചായത്തു ഭരണസമതിയും ഒപ്പമുണ്ടന്നുള്ളതാണ് തന്റെ ശക്തിയെന്ന് ബീന പറഞ്ഞു.

നവീകരണം പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് 12നു തുറക്കും. പന്ത്രണ്ടിന് വൈകിട്ട് അഞ്ചിന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഡോ.എൻ.ജയരാജ് എംഎൽഎ അധ്യക്ഷത വഹിക്കും. സിപിഎം സംസ്ഥാന സമിതി അംഗം കെ.ജെ.തോമസ് മുഖ്യപ്രഭാഷണം നടത്തും