ബീനാ ജോബി ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു

.കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സ്ഥാനം എന്‍.സി.പി യിലെ ബീനാ ജോബി രാജിവെച്ചു. മുന്‍ ധാരണ പ്രകാരമാണ് രാജി.

റോസമ്മ വെട്ടിത്താനമാണ് അടുത്ത ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം ഇനി റിജോ വാളാന്തറക്ക് നല്‍കും. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വിദ്യാ രാജേഷ് തന്നെ തല്‍സ്ഥാനത്ത് തുടരും. പുതിയ വൈസ് പ്രസിഡന്റായി കെ.ആര്‍ തങ്കപ്പനെയുമാണ് മുന്‍ ധാരണപ്രകാരം തെരഞ്ഞെടുക്കുക.