ഭ​ര​ണ​ങ്ങാ​നം പ​ദ​യാ​ത്ര ഭക്തിനിർഭരമായി

കാ​ഞ്ഞി​ര​പ്പ​ള്ളി: സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് സ​ര്‍​വീ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്താ​മ​ത് ഭ​ര​ണ​ങ്ങാ​നം പ​ദ​യാ​ത്ര ഭക്തിനിർഭരമായി നടന്നു. . രാവിലെ എട്ടരയ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ പ​ള്ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് ക​പ്പാ​ട്, തി​ട​നാ​ട് വ​ഴി ഭ​ര​ണ​ങ്ങാ​ന​ത്ത് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ എത്തി. റവ ഫാദർ ജസ്റ്റിൻ പഴേപറമ്പിൽ പ​ദ​യാ​ത്ര ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം നടത്തി.

യാത്രക്കിടയിൽ ചെമ്മലമറ്റം പള്ളിയിൽ തീർത്ഥാടകർന്നു ഉച്ചയ്ക്ക് കഞ്ഞിനും പയറുംനൽകി. മൂന്നരമണിയോടെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ എത്തിയ ശേഷം വി​ശു​ദ്ധ കു​ബാ​ന അർപ്പിച്ചിരുന്നു.

പ​ദ​യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി ഒ​ൻ​പ​തു ദി​വ​സം പ്രാ​ർ​ഥ​ന ചൊ​ല്ലി​യും മൂ​ന്ന് ദി​വ​സം നോ​മ്പ് അ​നു​ഷ്ഠി​ച്ചും തീ​ർ​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ക​രി​സ്മാ​റ്റി​ക് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ, സോ​ണ​ല്‍ സ​ര്‍​വീ​സ് ടീം ​സ​ബ്‌​സോ​ണ്‍ ആ​നി​മേ​റ്റ​ര്‍​മാ​ർ, സ​ബ് സോ​ണ്‍ സ​ര്‍​വീ​സ് ടീം ​അം​ഗ​ങ്ങ​ൾ, മി​നി​സ്ട്രി ടീം ​അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം നൽകി

ഭ​ര​ണ​ങ്ങാ​നം പ​ദ​യാ​ത്ര ഭക്തിനിർഭരമായി