തന്റെ കടയ്ക്കു മാത്രം ലൈസന്‍സ് നകത്ത് നൽകാത്തത് മനഃപൂർവമെന്നു ബീമാ കോള്‍ഡ് സ്റ്റോറേജ് ഉടമ ലൈനു തേനമ്മാക്കല്‍

കാഞ്ഞിരപ്പള്ളി : ടൗണില്‍ മറ്റ് ഇറച്ചിക്കടകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയ പഞ്ചായ ത്ത് അധികൃതര്‍ തന്റെ കടയ്ക്കു മാത്രം ലൈസന്‍സ് നല്‍കാത്തതു നിഷേധാത്മക നിലപാടാണെന്ന് ബീമാ കോള്‍ഡ് സ്റ്റോറേജ് ഉടമ ലൈനു തേനമ്മാക്കല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ടൗണിലെ ഇറച്ചിക്കടകളില്‍ ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്നു നടത്തി യ പരിശോധനയില്‍ ചട്ടം ലംഘിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ലൈനുവിന്റെ ഉള്‍പ്പെടെയുള്ള കടകളില്‍നിന്ന് ഇറച്ചി പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.

കോള്‍ഡ് സ്റ്റോറേജിന്റെ ലൈസന്‍സ് എടുത്തശേഷം ചട്ടം ലംഘിച്ച് ഇറച്ചി പ്രദര്‍ശിപ്പിച്ചു വില്‍ക്കുന്നതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍ക്കുന്നതിനുമെതിരെയാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. കോള്‍ഡ് സ്റ്റോറേജിന്റെ ലൈസന്‍സ് പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ച് ഇറച്ചിവ്യാപാരം തുടരുന്നതിന് ഉദ്യോഗസ്ഥര്‍ മറ്റു സ്ഥാപനങ്ങള്‍ ക്ക് അനുമതി നല്‍കി.

എന്നാല്‍ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ തന്റെ ലൈസന്‍സ് മാത്രം പഞ്ചായത്ത് പുതുക്കി നല്‍കുന്നില്ലെന്നു ലൈനു പറയുന്നു. ഏതാനും മാസം മുമ്പ് റാന്നിയിലെ വ്യാപാരി അനില്‍കുമാറിന് തന്റെ കടയില്‍നിന്നു 100 കിലോഗ്രാം ഇറച്ചി നല്‍കിയിരു ന്നു. ഇതു പഴകിയതാണെന്ന് ആരോപിച്ച് അനില്‍കുമാര്‍ പരാതി നല്‍കിയതാണ് പ്രശ്ന ങ്ങളുടെ തുടക്കം. പരാതി ലഭിച്ച അന്നുതന്നെ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കടയിലെത്തി പരിശോധിച്ചപ്പോള്‍ പഴകിയതോ മോശമായതോ ആയ ഇറച്ചി കണ്ടെത്തുകയോ കടയുടെ പ്രവര്‍ത്തനങ്ങളില്‍ ചട്ടലംഘനം കണ്ടെത്തുകയോ ചെയ്തില്ല. കട തുടര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ മാസങ്ങള്‍ക്കുശേഷം ലൈസന്‍സ് കാലാവധി കഴിഞ്ഞപ്പോള്‍ താന്‍ വീണ്ടും ലൈസന്‍സിന് അപേക്ഷിച്ചു. പഞ്ചായത്ത് പരിധിയിലെ മറ്റു വ്യാപാരികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ ലൈസന്‍സ് നല്‍കുമ്പോള്‍ തനിക്ക് അനുവദിച്ച ലൈസന്‍സി നു മൂന്നുമാസത്തെ മാത്രം കാലാവധിയാണുണ്ടായിരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം പല തവണ ലൈസന്‍സ് പുതുക്കേണ്ടി വന്നതായും ഇവര്‍ പറയുന്നു.

കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ അറവുശാലകളാണ് അനധികൃതമാ യി പ്രവര്‍ത്തിക്കുന്നതെന്നും ലൈനു ആരോപിക്കുന്നു. പല കടകളിലും ഇറച്ചി തൂക്കിയിട്ടു പ്രദര്‍ശിപ്പിച്ചാണ് ഇപ്പോഴും വില്‍ക്കുന്നത്. ഇതിനെതിരെ ഒരു നടപടിയും സ്വീകരി ക്കാത്ത അധികൃതര്‍ തന്റെ കടയ്‌ക്കെതിരെ മാത്രം നടത്തുന്ന നടപടികള്‍ അവസാനിപ്പി ക്കണമെന്നും ലൈനു ആവശ്യപ്പെടുന്നു

ഇറച്ചി വില കുറച്ചു വിറ്റതിന്റെ പേരില്‍ തന്റെ കോള്‍ഡ് സ്റ്റോറേജിന്റെ പ്രവര്‍ത്തനം ഏതു വിധേനയും നിര്‍ത്തിക്കുകയെന്നത് ലക്ഷ്യമിട്ട് മറ്റു വ്യാപാരികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇറച്ചി വ്യാപാര ശാലകളിലെ പരിശോധനകളും ഇറച്ചി പിടിച്ചെടുക്കലുമെന്ന് ലൈനു ആരോപിച്ചു.കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി അറവുശാലകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.

ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ പേരില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നതിന് അധികൃതര്‍ തയ്യാറാവാതെ ടൗണിലെ കടകള്‍ അടച്ചു പൂട്ടിക്കാനാണ് ഇവരുടെ ശ്രമം. താന്‍ ഇറച്ചി വിലകുറച്ച് വില്‍ക്കുന്നതിന്റെ പേരില്‍ മറ്റ് വ്യാപാരികളുടെ ഇടപെടല്‍ മൂലമാണ് തന്റെ കടയില്‍ നിന്നും മോശമായ ഇറച്ചിയാണ് നല്‍കിയതെന്ന് വ്യാപകമായി പ്രചരിക്കുന്നതെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.