ഭൂസമര മുന്നണിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

ഭൂസമര മുന്നണിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കാഞ്ഞിരപ്പള്ളി :തോട്ടം കുത്തകകള്‍ കയ്യടക്കിയ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭൂസമര മുന്നണിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തോട്ടം ഭൂമി ഉള്‍പ്പെടുത്തി സമഗ്രമായ ഭൂപരിഷ്‌ക്കരണം നടപ്പാക്കുക, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈമാറ്റം ചെയ്ത ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുക,തോട്ടം കയ്യടക്കിയിരിക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണാധികാരികള്‍ക്കും നിവേദനം നല്‍കുകയും മെയ് 10 മുതല്‍ ചെറുവള്ളി എസ്‌റ്റേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരവും നടത്തി വരുകയാണ് ഭൂസമര മുന്നണിയെന്നും ഇവര്‍ പരഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഭൂസമര മുന്നണി ചെയര്‍മാന്‍ കെ.കെ.എസ് ദാസ്, ശശിക്കുട്ടന്‍ വാകത്താനം, ഒ.പി കുഞ്ഞുപിള്ള, എം.ജെ ജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.