ഭൂസമര മാർച്ച്‌ പോലിസ് തടഞ്ഞു : ചെറുവള്ളി എസ്റ്റേറ്റ് കൈമാറ്റത്തിന് പിന്നിലുള്ള സാമ്പത്തിക ഇടപാടിൽ ദുരൂഹതയെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ ആരോപിച്ചു.

എരുമേലി : ചെറുവള്ളി എസ്റ്റേറ്റിലേക്ക് ചൊവ്വാഴ്ച ആദിവാസി ദലിത് മുന്നേറ്റ സമിതി നടത്തിയ ഭൂസമര മാർച്ച്‌ പോലിസ് തടഞ്ഞു. സമരക്കാരെ നേരിടാൻ എസ്റ്റേറ്റ് കവാടത്തിൽ തോട്ടം തൊഴിലാളികളും സംഘടിച്ചിരുന്നു. എസ്റ്റേറ്റിന് സമീപത്തെ മുക്കട ജംഗ്‌ഷനിൽ വെച്ചാണ് മാർച്ച്‌ പോലിസ് തടഞ്ഞത്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി.

മാർച്ചിന്റെ ഉത്ഘാടനം പൊന്തൻപുഴ പട്ടയ സമര സമിതി നേതാവ് സന്തോഷ്‌ പെരുമ്പെട്ടി നിർവഹിച്ചു. മുഖ്യമന്ത്രിയും ബിലീവേഴ്‌സ് ചർച്ച് അധികൃതരും പ്രമുഖ വ്യവസായിയും ചേർന്ന് എസ്റ്റേറ്റ് കച്ചവടം ചെയ്‌തെന്നും ഇത് രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും അധ്യക്ഷത വഹിച്ച് സംസാരിച്ച ആദിവാസി ദലിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ ആരോപിച്ചു.

വിമാനത്താവളത്തിന് ആദിവാസി ദലിത് മുന്നേറ്റ സമിതി എതിരല്ല. വിമാനത്താവളത്തിന് ആവശ്യമായ ഭൂമിക്ക് ശേഷമുള്ള ഭൂമി മൊത്തം രഹസ്യമായി വിറ്റിരിക്കുകയാണ്. പ്രളയ സമയത്ത് സർക്കാരിന് വിദേശ സംഭാവന വാഗ്ദാനം ചെയ്ത പ്രമുഖ വ്യവസായിക്കാണ് ഭൂമി വിറ്റിരിക്കുന്നത്. ഇതിന്റെ പിന്നിൽ കോടികളുടെ ഇടപാടും കോഴയുമുണ്ട്. ഇക്കാര്യം കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരും.

എസ്റ്റേറ്റിലെ ഭൂരഹിതരായ തൊഴിലാളികൾക്കും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലെ ഭൂരഹിതർക്കും ഈ ഭൂമി ലഭിക്കുന്നതിന് അധികം വൈകാതെ എസ്റ്റേറ്റിൽ ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ഭൂസമരം ആരംഭിക്കുമെന്ന് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.

ആദിവാസി ഗോത്രമഹാസഭ നേതാവ് സി.ജെ.തങ്കച്ചൻ,ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാക്കളായ വി.രമേശൻ,ഗോപി മടുക്ക,ഷിജോ വലിയപതാൽ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച്‌ തടയാൻ എരുമേലി, മണിമല സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പോലിസ് സംഘമെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുൻ എം പി തമ്പാൻ തോമസ് ഉത്ഘാടനം ചെയ്ത് പത്തനംതിട്ടയിൽ നിന്നാണ് കാൽനടജാഥയായി മാർച്ച്‌ ആരംഭിച്ചത്.