കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ  ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഇരുപതിനായിരത്തോളം വരുന്ന ജനസാഗരത്തെ സാക്ഷിയാക്കി അഞ്ചുദിനം നീളുന്ന കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷന്റെ ഉദ്ഘാടനം മാർ‍ മാത്യു അറയ്ക്കൽ, മാർ ജോസ് പുളിക്കൽ, ഫാ.സേവ്യർ ഖാൻ വട്ടായിൽ എന്നിവർ ചേർന്ന് നിർ‍വ്വഹിച്ചു

ആരുടെയും മുന്നില്‍ തലകുനിക്കാതെ സത്യത്തിനു സാക്ഷ്യം നല്‍കിയ ദൈവപുത്രന്‍ ലോകത്തിനു നല്‍കിയ സമ്മാനമാണ് സ്വാതന്ത്ര്യത്തിന്റെ വലിയ ഊര്‍ജ്ജമെന്നും ഈ സ്വാതന്ത്ര്യത്തിലേയ്ക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍.ബുധനാഴ്ച്ച ആരംഭിച്ച കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു അറയ്ക്കല്‍.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം നാലിന് ജപമാലയും ആറുമുതല്‍ മുതല്‍ വചനപ്രഘോഷണവും നട ക്കും. കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ വൈകുന്നേരം 4.30 ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍,പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍,ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍,കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കും. മുണ്ടക്കയം, റാന്നി, പത്തനംതിട്ട, എരുമേലി, പൊന്‍കുന്നം ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മികരായിരിക്കും.