മേ​രി​ക്വീ​ന്‍​സ് ആശുപത്രിയിൽ വച്ച് പ​തി​നാ​ലു​കാ​ര​ന്‍റെ ശ​രീ​ര​ത്തി​ല്‍​നി​ന്ന് 12 സെ​ന്‍റീ​മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള​ള വി​ര​യെ ക​ണ്ടെ​ത്തി

മേ​രി​ക്വീ​ന്‍​സ് ആശുപത്രിയിൽ വച്ച് പ​തി​നാ​ലു​കാ​ര​ന്‍റെ ശ​രീ​ര​ത്തി​ല്‍​നി​ന്ന് 12 സെ​ന്‍റീ​മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള​ള വി​ര​യെ ക​ണ്ടെ​ത്തി

കാ​ഞ്ഞി​ര​പ്പ​ള​ളി: പ​തി​നാ​ലു​കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ന്ന് സാമാന്യത്തിലധികം നീ​ള​മു​ള​ള വി​ര​യെ ക​ണ്ടെ​ത്തി. ഇ​രു​പ​ത്താ​റാം മൈ​ല്‍ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ വ​യ​റു​വേ​ദ​ന​യെ​തു​ട​ര്‍​ന്ന് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ വി​ദ്യാ​ർ​ഥി​യു​ടെ വ​യ​റി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തു​നി​ന്നാ​ണ് 12 സെ​ന്‍റീ​മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള​ള ജീ​വ​നു​ള​ള വി​ര​യെ ക​ണ്ടെ​ത്തി​യ​ത്.

പ​മ്പാ​വാ​ലി ക​രി​കി​ല​മ​റ്റ​ത്തി​ൽ ടി​ജോ ടോം ​ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും ക്ഷീ​ണ​വും കാ​ര​ണം ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി സ്‌​കൂ​ളി​ൽ പോ​കാ​ന്‍ സാ​ധി​ക്കാ​തെ മ​രു​ന്നു​ക​ള്‍ ക​ഴി​ച്ച് വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റു​വേ​ദ​ന അ​സ​ഹ്യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​യെ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​നാ​യ ഡോ. ​കു​രു​വി​ള പി.​സി. യെ ​കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ല്‍ ചെ​റി​യ ത​ടി​പ്പ് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സ്‌​കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ ഒ​രു മു​ഴ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ മു​ഴ നീ​ക്കു​വാ​നാ​യി സ​ര്‍​ജ​റി​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ജീ​വ​നു​ള​ള വി​ര​യെ ക​ണ്ടെ​ത്താ​നാ​യ​ത്. സ​ര്‍​ജ​റി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​വും വി​ര ജീ​വ​നോ​ടെ​യി​രി​ക്കു​ന്ന​ത് വ​ള​രെ അ​പൂ​ര്‍​വ​മാ​ണെ​ന്ന് ഡോ. ​കു​രു​വി​ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം വി​ര​ക​ള്‍ സാ​ധാ​ര​ണ മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യാ​യ​തി​നാ​ല്‍ മ​ലി​ന​ജ​ല​സ​മ്പ​ര്‍​ക്ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡോ​ക്ട​ര്‍ അ​റി​യി​ച്ചു. വി​ര​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ പ​ഠി​ക്കു​വാ​നാ​യി പ​രി​ശോ​ധ​ന​ക​ള്‍​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി ഓ​പ്പ​റേ​ഷ​നു​ശേ​ഷം സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.