ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ്  മരിച്ചു.

മുക്കൂട്ടുതറ : രാത്രിയിൽ സുഹൃത്തിനെ വീട്ടിലെത്തിച്ച ശേഷം ബൈക്കിൽ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. വെൺകുറിഞ്ഞി പരുത്തിപ്പാറ സുധൻ – സുജാത ദമ്പതികളുടെ മകൻ പി എസ് അരുൺ (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വീടിനടുത്ത് വെൺകുറിഞ്ഞി അറുപത്തിഎട്ട് റോഡിലായിരുന്നു അപകടം. സംസ്കാരം നടത്തി. ഏക സഹോദരൻ അഖിൽ.