ഇടക്കുന്നത് ബൈക്കും കാറും കൂട്ടിയിടിച്ചു, ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേരുടെ കാലുകൾ ഒടിഞ്ഞു

ഇടക്കുന്നത് ബൈക്കും കാറും കൂട്ടിയിടിച്ചു, ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേരുടെ കാലുകൾ ഒടിഞ്ഞു

ഇടക്കുന്നം : ഇന്ന് രാവിലെ ഇടക്കുന്നത് ഉണ്ടായ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേരുടെയും കാലുകൾ ഒടിഞ്ഞു.

പൂഞ്ഞാറിൽ നിന്നും ബന്ധു വീട്ടിൽ സന്ദർശനത്തിനു വന്ന ഭാര്യയും, ഭർത്താവും, മകനും അടങ്ങിയ കുടുംബം , തിരീകെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായതു. പാറത്തോട് സ്വദേശിയുടെതാണ് അപകടത്തിൽ പെട്ട കാർ.

അപകടം നടക്കുമ്പോൾ കാർ റോങ്ങ്‌ സൈഡിൽ കൂടി അമിതവേഗത്തിൽ വരികയായിരുന്നു എന്ന് സംഭവത്തിന്‌ ദൃക്സാക്ഷികൾ പറഞ്ഞു .

പോലീസ് സംഭവ സ്ഥലത്ത് എത്തി മഹസ്സർ തയാറാക്കിയതിനു ശേഷം കാറുടമ കാർ സ്ഥലത്ത് നിന്നും നീക്കം ചെയ്യുവാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു . നേരിയ തോതിൽ സംഘര്ഷവും വക്കുതർക്കവും ഉണ്ടായി .

2-web-bike-accident

3-web-bike-accident

4-web-bike-accident

1-web-bike-accident-idakkunnam