ബൈക്ക് അപകടം; പരുക്കേറ്റ യുവാവ് ആശുപത്രിയിൽ

ബൈക്ക് അപകടം;  പരുക്കേറ്റ യുവാവ്  ആശുപത്രിയിൽ

മുക്കൂട്ടുതറ : സ്വകാര്യ ബസിനെ ബൈക്കിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ജീപ്പിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇടകടത്തി അറയാഞ്ഞിലിമണ്ണ് സ്വദേശിയും വെച്ചൂച്ചിറ പഞ്ചായത്തോഫിസിൽ ജീവനക്കാരനുമായ വാരാത്ത് വി ഡി  ജിതിൽ (30) ആണ് അപകടത്തിൽപെട്ടത്.

ഇന്ന് വൈകുന്നേരത്തോടെ  പനയ്ക്കവയലിൽ വെച്ചായിരുന്നു അപകടം. മുക്കൂട്ടുതറ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.