ബൈക്ക് അപകടം : അമൽ ജ്യോതി കോളേജിലെ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

ബൈക്ക് അപകടം : അമൽ ജ്യോതി കോളേജിലെ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടു വിദ്യാർഥികൾ ബൈക്ക് അപകകടത്തിൽ പെട്ട് ആശുപത്രിയിൽ , വിഷ്ണു കെ എസ്‌, നിതിൻ ടോം എന്നിവരാണ്‌ അപകടത്തിൽ പെട്ടത്.

ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കുളപുറം ഒന്നാം മൈലിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്, തൊട്ടു മുൻപിൽ അമൽ ജ്യോതി കോളേജിലെ മറ്റു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു .

അപകടത്തിൽ പെട്ട വിദ്യാർത്ഥികളെ ഉടൻ തന്നെ അടുത്തുള്ള മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇതിൽ നിതിൻ ടോംമിന്റെ തലയ്ക്കാണ് പരിക്കേറ്റത്.