പൊൻകുന്നത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു നാലുപേർക്ക് ഗുരുതര പരിക്ക്

പൊൻകുന്നത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു നാലുപേർക്ക് ഗുരുതര പരിക്ക്

പൊൻകുന്നം : പൊൻകുന്നം പാലാ പി പി റോഡിൽ ഇന്നലെ രാത്രി പത്തുമണിയോടെ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു നാലുപേർക്ക് ഗുരുതര പരിക്ക് പരിക്കുപറ്റി. പൊൻകുന്നം കെ എസ് ആർ ടി സി ഡിപ്പോയുടെ മുൻവശത്തായിരുന്നു അപകടം. . അപകടത്തിൽ പെട്ടവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ഗുരുതര പരിക്കുകൾ ആയതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ പെട്ട നാലുപേരും പൊൻകുന്നം സ്വദേശികളാണ് .

ഓട്ടോറിക്ഷാ ഡ്രൈവർ പൊൻകുന്നം അട്ടിക്കൽ മറ്റത്തിൽ അലക്സി(53)നെ എറണാകുളം മെഡിക്കൽ സെന്റെറിലും, ബൈക്കുയാത്രക്കാരായ പൊൻകുന്നം പുതുപ്പറമ്പിൽ അൻസർ (25), അട്ടിക്കൽ പാട്ടു പാറയിലുള്ള ഗോകുൽ ( 23), നിഥിഷ് (20) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

അപകടം നടന്നയുടൻ ഓട്ടോറിക്ഷാ തൊഴിലാളികളും പോലിസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.അപകടത്തിൽ ഓട്ടോറിക്ഷായും. ബൈക്കും പൂർണ്ണമായും തകർന്നു. സ്റ്റാന്റിലെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം പൊൻകുന്നം പോലിസ് കേസെടുത്തു.

പൊൻകുന്നത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു നാലുപേർക്ക് ഗുരുതര പരിക്ക്