ടാങ്കര്‍ ലോറിയുടെ അടിയിൽപെട്ട റിയാസിനു അദ്ഭുതകരമായ രക്ഷപെടൽ

ടാങ്കര്‍ ലോറിയുടെ അടിയിൽപെട്ട  റിയാസിനു അദ്ഭുതകരമായ രക്ഷപെടൽ

എരുമേലി : വലിയ ഒരു അത്യാഹിതം മുൻപിൽ കണ്ടു ടാങ്കർ ലോറി ഡ്രൈവർ സർവ്വതും മറന്നു ബ്രേക്കിൽ ആഞ്ഞു ചവിട്ടയപ്പോൾ, റിയാസിനു തിരികെ ലഭിച്ചത് തന്റെ വിലപ്പെട്ട ജീവൻ.

എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കുറുവാമൂഴി കാന്താരിവളവിൽ ബൈക്ക് ബസ്സിലിടിച്ചു നിയന്ത്രണം തെറ്റി ടാങ്കര്‍ ലോറിയ്ക്കിടയിലേയ്ക്ക് മറിഞ്ഞ ബൈക്ക് യാത്രികൻ റിയാസ് അത്ഭുതകരമായി രക്ഷപെട്ടു . ടാങ്കർ ലോറിയുടെ അടിയിലേക്ക് മറിഞ്ഞു വീണെകിലും, ടാങ്കർ ലോറി ഡ്രൈവർ അതി വിദഗ്ദമായി ലോറി ചവിട്ടി നിർത്തിയതിനാൽ റിയാസ് അത്ഭുതകരമായി രക്ഷപെട്ടു. ഒരു നിമിഷം വൈകിയിരുന്നെകിൽ വലിയ ദുരന്തത്തിലേക്ക് കലാശിക്കുമായിരുന്ന അത്യാഹിതമാണ് വഴിമാറിയത്.

അപകടത്തിൽ കാലിന് ഗുരുതര പരുക്കേറ്റ എരുമേലി കാന്താരിപറമ്പിൽ റിയാസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു റിയാസ്. മറുവശം കാണാനാകാത്ത വളവിൽ എതിരെ വന്ന സ്വകാര്യബസിൽ തട്ടി ബൈക്ക് റോഡിൽ മറിയുകയായിരുന്നു. ഗ്യാസ് കയറ്റിക്കൊണ്ടു പോവുകായായിരുന്ന ടാങ്കർ ലോറിയുടെ അടിയിലേക്ക് തെന്നി വീണ റിയാസ്, ലോറി ഡ്രൈവറുടെ അവസരോചിതമായ പ്രവർത്തിയിലൂടെ അദ്ഭുതകരമായ രക്ഷപെടുകയായിരുന്നു.

ടാങ്കര്‍ ലോറിയുടെ അടിയിൽപെട്ട നിയസിനു ഇത് രണ്ടാം ജന്മം .