പൊൻകുന്നത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാർക്ക് പരുക്ക്

പൊൻകുന്നത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാർക്ക് പരുക്ക്

പൊൻകുന്നത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാർക്ക് പരുക്ക്. ബൈക്ക് ലോറിയുടെ അടിയിലേക്കി ഇടിച്ചു കയറി .. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.. ഇടിയുടെ ശക്തിയിൽ ലോറിയുടെ ഡിസീൽ ടാങ്ക് ഊറി തെറിച്ചു ..

പൊൻകുന്നം∙ പൊൻകുന്നം-എരുമേലി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്കു യാത്രക്കാർക്കു പരുക്ക്. കറിക്കാട്ടൂർ കാളിയാനിൽ കെ.ടി.തോമസ്(55) പാലയ്ക്കപറമ്പിൽ രാഹുൽ(25) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കേളജിലും തോമസിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ടു അഞ്ചരയോടെ ഗ്രാമദീപം എൻഎസ്എസ് കരയോഗമന്ദിരത്തിന് സമീപത്തായിരുന്നു അപകടം.പൊൻകുന്നം ഭാഗത്തേക്കു കാറിനെ മറികടന്നുവന്ന ബൈക്ക് നിറയെ വിറകുമായി എരുമേലി ഭാഗത്തേക്കു പോയ മിനി ലോറിയുമായി
ഇടിക്കുയായിരുന്നു.ലോറിയുടെ ഡീസൽ ടാങ്ക് റോഡരുകിലേക്ക് ഇളകി തെറിച്ചു വീണു.

അപകടത്തിൽ ബൈക്കിന്റെ പിന്നിലിരുന്നയാൾ തെറിച്ചു പോയി.റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പൊൻകുന്നം പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു.അറക്കപ്പൊടി വിതറി റോഡിൽ പരന്ന ഓയിൽ നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.