ആചാരം മുടങ്ങാതിരിക്കാൻ പ്രളയസമയത്ത് പമ്പ നീന്തിക്കടന്ന് ശബരിമലയിൽ നിറപുത്തരിയെത്തിച്ച ബിനുവിന് ആലുക്കാസ് ഗ്രൂപ്പ് സമ്മാനിക്കുന്ന വീടിനു തറക്കല്ലിട്ടു

ആചാരം മുടങ്ങാതിരിക്കാൻ പ്രളയസമയത്ത്  പമ്പ നീന്തിക്കടന്ന് ശബരിമലയിൽ  നിറപുത്തരിയെത്തിച്ച ബിനുവിന് ആലുക്കാസ് ഗ്രൂപ്പ് സമ്മാനിക്കുന്ന വീടിനു തറക്കല്ലിട്ടു

എരുമേലി∙ ആചാരം മുടങ്ങാതിരിക്കാൻ പ്രളയത്തെ തോൽ്പ്പിച്ചു ശബരിമലയിലേക്കു നിറപുത്തരിയുമായി പോയ ആറാട്ടുകയം പാലമൂട്ടിൽ ബിനുവിനു ജോയ് ആലുക്കാസ് ഗ്രൂപ്പ് വാഗ്ദാനം ചെയ്ത വീടിന്റെ തറക്കല്ലിട്ടു. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ ശബരിമലയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞതോടെ നിറപുത്തരി ചടങ്ങ് നടക്കില്ലെന്ന് ആശങ്ക ഉയർന്നപ്പോൾ പമ്പയിലെ മഹാപ്രളയത്തിലൂടെ നീന്തിക്കടന്ന് ശബരിമലയിലെത്തി ആചാരം മുടങ്ങാതെ സംരക്ഷിച്ച ബിനുവിന്റെ മോശമായ സാമ്പത്തിക അവസ്ഥ കണ്ടറിഞ്ഞാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് വീടുനൽകുവാൻ തീരുമാനിച്ചത്. പമ്പയിലെ ട്രാക്ടർ ഡ്രൈവർമാരായ പമ്പാവാലി ആറാട്ടുകയം പാലമൂട്ടിൽ ബിനുവും തുലാപ്പള്ളി ഇമണ്ണിൽ ജോബി ജോസും പമ്പയിൽ നീന്തി നിറപുത്തരി കൈമാറുകയായിരുന്നു.

ബിനുവിന് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം മാൾ ഓഫ് ജോയി മാനേജർ റോജു മാത്യു നിർവഹിച്ചു. കണമല സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, കോട്ടയത്തെ മാനേജർ ദീപു എബ്രഹാം, മാർക്കറ്റിങ് മാനേജർ സതീഷ്, കണമല -എയ്ഞ്ചൽവാലി വാർഡ് അംഗങ്ങളായ അനീഷ് വാഴയിൽ, സൂസമ്മ രാജു, അയൽവാസിയും പൊതുപ്രവർത്തകയും വീട്ടമ്മയുമായ കോൺഗ്രസ്‌ നേതാവ് സുബി എന്നിവർ പങ്കെടുത്തു

പ്രളയത്തിൽ ബിനുവിന്റെ വീട് പൂർണമായും തകർന്നുപോയിരുന്നു. ആ സമയത്തു ബിനു സ്ഥലത്തു ഇല്ലാതിരുന്നതിൽ വീടിനുള്ളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ പോലും മാറ്റുവാൻ കഴിഞ്ഞിരുന്നില്ല. അയൽക്കാരി അടയ്ക്കനാട്ട് സുബി ജോയ് എരുമേലി ദീപിക ലേഖകനോട് സംഭവം പറയുകയും അത് മാധ്യമങ്ങളിൽ വാർത്ത ആവുകയും ചെയ്തിരുന്നു. അതിലൂടെ വിവരം അറിഞ്ഞപ്പോൾ ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ ബിനുവിനെ തേടിയെത്തിയത് വലിയൊരു സമ്മാനവുമായിരുന്നു. ബിനുവിന് നല്ല ഒരു വീടായിരുന്നു ആ സമ്മാനം.

അഞ്ച് ലക്ഷം രൂപ അതിനായി അനുവദിച്ച ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ വീടിന് തറക്കല്ലിടുകയും ചെയ്തു. പൗരപ്രമുഖരും ജനപ്രതിനിധികളും ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു. പ്രതിനിധികളായ ദീപു ഏബ്രഹാം, എസ്. സതീഷ്, കണമല സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, വാർഡ് അംഗങ്ങളായ സൂസമ്മ രാജു, അനീഷ് വാഴയിൽ എന്നിവർ പങ്കെടുത്തു.