കുരുവികൾക്കു ഒരു കൂട്ടുകാരൻ എരുമേലിയിൽ

കുരുവികൾക്കു ഒരു കൂട്ടുകാരൻ എരുമേലിയിൽ

എരുമേലി: എരുമേലിയിലുള്ള മണിപ്പുഴ എംഇഎസ് കോളജിന് സമീപം ഉല്ലാസ് നഗറില്‍ കൊടിപ്ളാക്കല്‍ ജോയിയുടെ വീട്ടിലേക്കു കൂട്ടമായി വിരുന്നു വരുവാൻ തുടങ്ങിയിട്ട് രണ്ടു വർഷങ്ങൾ ആയി.

കുരുവികള്‍ക്ക് കൂടുകളൊരുക്കി സംരക്ഷിക്കുന്ന പദ്ധതിക്ക് ഇന്ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുമ്ബോള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സ്വന്തം വീട്ടുവളപ്പ് കുരുവികളുടെ താവളമാക്കി നല്‍കിയ ഈ കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു.

എരുമേലി മണിപ്പുഴ എംഇഎസ് കോളജിന് സമീപം ഉല്ലാസ് നഗറില്‍ കൊടിപ്ളാക്കല്‍ ജോയി ആണ് കുരുവികളുടെ പ്രിയ തോഴന്‍. രണ്ടു വര്‍ഷം മുമ്ബ് വീടിന്റെ ടെറസില്‍ തേനീച്ചകള്‍ക്കായി വെച്ച കൂട്ടില്‍ രണ്ട് ഇണക്കുരുവികള്‍ താവളമാക്കിയതോടെ ജോയി തേനീച്ചക്കൃഷി ഉപേക്ഷിച്ച്‌ കുരുവികളുമായി ചങ്ങാത്തം ആരംഭിക്കുകയായിരുന്നു.

പിന്നെ ഒട്ടും താമസമുണ്ടായില്ല വീട്ടുമുറ്റത്തെ തൈപ്ളാവ് നിറയെ കുരുവികള്‍ക്കായി ജോയി കൂടുകള്‍ നിര്‍മിച്ചു. ഒരു കാലിന് സ്വാധീനക്കുറവുള്ള ജോയി ഊന്നുവടികളുമായി ഏണിയിലൂടെ മരത്തില്‍ കയറി സാഹസികമായാണ് കൂടുകളൊരുക്കിയത്. മണ്‍കുടങ്ങള്‍ ഭദ്രമായി അടച്ച്‌ കെട്ടി ഉള്ളില്‍ വൈക്കോലും പഞ്ഞിയും നിറച്ചാണ് കൂടുകള്‍ ഒരുക്കിയത്. കുരുവികള്‍ക്ക് കയറാനും മുട്ടയിടാനും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുമായി മണ്‍കുടത്തില്‍ സുഷിരവുമിട്ടിരുന്നു. ആദ്യമൊക്കെ മടിച്ചുമാറിനിന്ന ഇണക്കുരുവികള്‍ ജോയിയുടെ സ്നേഹപരിചരണംകൊണ്ട് പിന്നീട് കൂട്ടമായി എത്തിക്കൊണ്ടിരുന്നു. അടയ്ക്കകുരുവി, തൂക്കണാംകുരുവി, ഇരണ്ട എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇനത്തിലുള്ള കുരുവി എന്നിവയാണ് ഏറ്റവുമധികമായി എത്തുന്നത്.

ഒരിക്കല്‍ കൂടുകൂട്ടുന്ന കുരുവികള്‍ മുടങ്ങാതെ ഇവിടെ എത്തുന്നെന്നുള്ളതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്ന് ജോയി പറയുന്നു. കുഞ്ഞുങ്ങളെ തേടി ഇണപക്ഷികള്‍ ആഹാരവുമായി എത്തും മുമ്ബേ ജോയി ഏണിവഴി മരത്തില്‍ കയറി ഭക്ഷണം നല്‍കിയിരിക്കും. കുരുവികള്‍ക്ക് കുടിക്കാനായി പാത്രത്തില്‍ വെള്ളം നിറച്ച്‌ കൂട്ടിനടുത്ത് വെച്ചിരിക്കുകയാണ് ഈ കര്‍ഷകന്‍.

ഭാര്യ കുഞ്ഞുമോളും പേരക്കുട്ടി അഖില്‍ മരിയ ജെയിംസും അയല്‍വാസിയും ബസ് ഡ്രൈവറുമായ ജോസുമാണ് ജോയിക്ക് സഹായമായി കുരുവികളെ പരിചരിക്കാന്‍ മുന്‍പന്തിയിലുള്ളത്. കുരുവിക്ക് ഒരു കൂട് എന്ന വനംവകുപ്പിന്റെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിര്‍വഹിക്കുന്നത്. കുരുവികളുടെ വംശനാശം തടയുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി.

വീഡിയോ കാണുക :-

2-web-kuruvi-erumeli

3-web-kuruvi-erumeli

5-web-kuruvi-erumeli

6-web-kuruvi-erumeli

8-web-kuruvi-erumeli

1-web-kuruvi-erumeli