കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി മാർ ജോസ് പുളിക്കൽ‍ ഇന്ന് സ്ഥാനമേൽക്കും

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി മാർ  ജോസ് പുളിക്കൽ‍ ഇന്ന് സ്ഥാനമേൽക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി സഹായ മെത്രാൻ മാർ‍ ജോസ് പുളിക്കൽ‍ ഇന്ന് സ്ഥാനമേൽ‍ക്കും. സ്ഥാനമേൽ‍ക്കൽ‍ ശുശ്രൂഷകൾ‍ രാവിലെ പത്തിന് തുടങ്ങും.


ശുശ്രൂഷാ ചടങ്ങുകൾ‍ക്ക് കാർ‍മ്മികത്വം വഹിക്കുന്ന മെത്രാന്മാരും മറ്റുവൈദികരും സെന്റ് ഡോമിനിക്‌സ് കത്തീദ്രൽ അജപാലനകേന്ദ്രത്തിൽ‍ നിന്ന് പ്രദക്ഷിണമായി പള്ളിയിലേയ്ക്ക് നീങ്ങും. പ്രദക്ഷിണത്തിൽ ധൂപം, മാർ‍ സ്ലീവാ, കത്തിച്ചതിരികൾ, വൈദികർ‍, മെത്രാന്മാർ, മെത്രാപ്പോലീത്താമാർ‍, നിയുക്ത രൂപതാധ്യക്ഷൻ‍, സഹകാർ‍മ്മികർ‍, ഏറ്റവും പുറകിലായി കർ‍ദിനാൾ‍ എന്നീ ക്രമത്തിലായിരിക്കും പ്രദക്ഷിണം നീങ്ങുന്നത്.


സീറോ മലബാർ‍ സഭ മേജർ‍ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർ‍മ്മികത്വത്തിൽ‍ തിരുക്കർമ്മങ്ങൾ‍ ആരംഭിക്കും. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം, മാർ‍ മാത്യു അറയ്ക്കൽ എന്നിവർ‍ സഹകാർമ്മികരാകും. മാർ‍ മാത്യു അറയ്ക്കൽ സ്വാഗതം ആശംസിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത് നിയമിച്ചതായുള്ള നിയമനപത്രിക ചാന്‍സലർ‍ റവ.ഡോ.കുര്യൻ‍ താമരശ്ശേരി വായിക്കും. രൂപതയുടെ പ്രഥമ മെത്രാൻ‍ മാർ‍ ജോസഫ് പൗവ്വത്തിൽ അനുഗ്രഹപ്രഭാഷണവും കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ‍ വചനസന്ദേശവും നൽ‍കും. തുടർന്ന് സ്ഥാനമേല്‍പ്പിക്കപ്പെടുന്ന ചടങ്ങുകൾ‍ നടക്കും. കർദിനാൾ‍ മാർ‍ ജോർജ് ആലഞ്ചേരി സന്ദേശം നൽ‍കും. തുടർന്ന് മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർ‍മ്മികത്വത്തിൽ‍ കൃതജ്ഞതാബലി.

ഉച്ചകഴിഞ്ഞ് 2.30ന് കത്തീദ്രൽ‍ മഹാജൂബിലി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ;മാർ‍ മാത്യു അറയ്ക്കലിന് രൂപതാകുടുംബത്തിന്റെ ആദരവ് അർപ്പിക്കും. ചടങ്ങുകൾക്ക് മുന്നോടിയായി 2.15ന് വിശിഷ്ടാതിഥികളെ സ്വീകരിക്കും. സീറോ മലങ്കര കത്തോലിക്ക സഭ മേജർ‍ ആർച്ച് ബിഷപ് ബസേലിയോസ് കർ‍ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും..
പാല രൂപതാധ്യക്ഷൻ മാർ‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോസ് പുളിക്കൽ‍ സ്വാഗതമാശംസിക്കും. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ബിഷപ് എജീദിയൂസ് സിഫ്‌കോവിച്ച്, മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പരമാധ്യക്ഷൻ‍ റവ.ഡോ.ജോസഫ് മാർ‍തോമ മെത്രാപ്പോലീത്താ, ചിങ്ങവനം ക്‌നാനായ സിറിയൻ‍ അതിരൂപതാധ്യക്ഷൻ‍ ആർച്ച്ബിഷപ് മോർ‍ സേവേറിയോസ് കുറിയാക്കോസ് വലിയമെത്രാപ്പോലീത്താ, കൊല്ലം രൂപത മുൻ അധ്യക്ഷൻ‍ റൈറ്റ് റവ.ഡോ.സ്റ്റാന്‍ലി റോമൻ‍, സി.എസ.്‌ഐ സഭ മുന്‍ മോഡറേറ്ററും മധ്യകേരള മഹാഇടവക ബിഷപ്പുമായ റൈറ്റ് റവ. ഡോ. തോമസ് കെ. ഉമ്മൻ‍, മലങ്കര ഓർത്തഡോക്‌സ് സിറിയൻ‍ നിലയ്ക്കൽ‍ ഭദ്രാസനാധിപൻ‍ ഡോ. ജോഷ്വ മാർ‍ നിക്കദിമോസ് മെത്രാപ്പോലീത്ത, കോട്ടയം മലങ്കര സിറിയൻ ഓർത്തഡോക്‌സ് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. തോമസ് മോർ തിമോത്തിയോസ്, കാഞ്ഞിരപ്പള്ളി രൂപതാ വൈദിക പ്രതിനിധി റവ. ഡോ. തോമസ് പൂവത്താനിക്കുന്നേൽ, അല്മായ പ്രതിനിധിയായി പാസ്റ്ററല്‍ കൗണ്‍സിൽ‍ സെക്രട്ടറി ഷെവ. അഡ്വ. വി. സി. സെബാസ്റ്റിയൻ‍, സന്യാസ-സന്യാസിനി പ്രതിനിധി സിസ്റ്റർ സാലി സി.എം.സി. എന്നിവർ ആശംസകൾ‍ അർ‍പ്പിക്കും.

സമ്മേളനത്തിൽ‍ മാർ മാത്യു അറയ്ക്കലിന് രൂപതയുടെ മംഗളപത്രം വികാരി ജനറാള്‍മാരായ മോൺ‍. ജോർ‍ജ് ആലുങ്കൽ, റവ. ഫാ. ജസ്റ്റിൻ‍ പഴേപറമ്പിൽ‍ എന്നിവർ ചേർ‍ന്ന് സമർപ്പിക്കും. മാതൃവേദി രൂപതാ പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേൽ കൃതജ്ഞത പ്രകാശിപ്പിക്കും