ബിഷപ്പ് മാ​ർ‍ ജോസ് പു​ളി​ക്ക​ലിന്റെ സ്ഥാ​നാ​രോ​ഹ​ണ​വും മാർ‍ അ​റ​യ്ക്ക​ലി​ന് ആ​ദ​ര​വും തിങ്കളാഴ്ച

ബിഷപ്പ് മാ​ർ‍ ജോസ് പു​ളി​ക്ക​ലിന്റെ  സ്ഥാ​നാ​രോ​ഹ​ണ​വും മാർ‍ അ​റ​യ്ക്ക​ലി​ന് ആ​ദ​ര​വും തിങ്കളാഴ്ച


കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ മാ​ർ‍ ജോ​സ് പു​ളി​ക്ക​ലി​ന്റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നും രൂ​പ​താ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന മാർ‍ മാ​ത്യു അ​റ​യ്ക്ക​ലി​ന് ആ​ദ​ര​വി​നു​മാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ‍​ത്തി​യാ​യി.
തിങ്കളാഴ്ച രാ​വി​ലെ 10.15ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലി​ൽ‍ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​കൾ ആ​രം​ഭി​ക്കും. സീ​റോ മ​ല​ബാർ സ​ഭ​യു​ടെ മേ​ജ​ർ‍ ആ​ർച്ച്ബി​ഷ​പ് ക​ർ‍​ദി​നാ​ള്‍ മാ​ർ‍ ജോർ‍​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ‍​മി​ക​ത്വം വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ‍​ച്ച്ബി​ഷ​പ് മാർ‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ർ‍ മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വർ‍ സ​ഹ​കാ​ർ​മി​ക​രാ​കും. കെ​സി​ബി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​വ​ർഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ‍ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. പ്ര​ഥ​മ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പ​വ്വ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ‍ നി​ന്നാ​യി 3000 ത്തോ​ളം പ്ര​തി​നി​ധി​ക​ളും വി​വി​ധ രൂ​പ​ത​ക​ളി​ൽ‍ നി​ന്നാ​യി മെ​ത്രാ​ന്മാ​രും മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ളും പ​ങ്കെ​ടു​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ത്തീ​ഡ്രൽ‍ മ​ഹാ​ജൂ​ബി​ലി ഹാ​ളി​ൽ‍ ന​ട​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മ്മേ​ള​ന​ത്തി​ൽ‍ രൂ​പ​താ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു നി​ന്ന് വി​ര​മി​ക്കു​ന്ന ബി​ഷ​പ് മാ​ർ‍ മാ​ത്യു അ​റ​യ്ക്ക​ലി​ന് രൂ​പ​താ​കു​ടും​ബ​ത്തി​ന്‍റെ ആ​ദ​ര​വ് അ​ർ‍​പ്പി​ക്കും. ച​ട​ങ്ങു​ക​ൾ‍​ക്ക് മു​ന്നോ​ടി​യാ​യി 2.15ന് ​വി​ശി​ഷ്ടാ​തി​ഥി​ക​ളെ ക​ത്തീ​ഡ്രൽ‍ അ​ങ്ക​ണ​ത്തി​ൽ‍ നി​ന്ന് മ​ഹാ​ജൂ​ബി​ലി ഹാ​ളി​ലേ​ക്ക് ആ​ന​യി​ക്കും.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ർ‍ ആ​ർ​ച്ച്ബി​ഷ​പ് കർ‍​ദി​നാ​ൾ‍ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ‍ സ്വാ​ഗ​ത​മാ​ശം​സി​ക്കും. ഓ​സ്ട്രി​യ​യി​ലെ ഐ​സ​ന്‍​സ്റ്റാ​റ്റ് രൂ​പ​താ​ധ്യ​ക്ഷൻ റൈ​റ്റ് റ​വ. ഡോ. ​ബി​ഷ​പ് എ​ജീ​ദി​യൂ​സ് സി​ഫ്‌​കോ​വി​ച്ച്, രൂ​പ​ത പ്ര​തി​നി​ധി ഫാ. ​കാ​ൾ‍ ഹിർ​ട്ട​ൻ ഫെ​ൽ‍​ഡ​ർ‍ എ​ന്നി​വ​രും വി​വി​ധ ക്രൈ​സ്ത​വ സ​ഭാ​ധ്യ​ക്ഷ​ന്മാ​രും വൈ​ദി​ക, അ​ല്മാ​യ, സ​ന്യാ​സ, സ​ന്യാ​സി​നി പ്ര​തി​നി​ധി​ക​ളും ആ​ശം​സ​ക​ൾ‍ നേ​രും.
പാ​ർ‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ നാ​ല് മൈ​താ​ന​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​രോ​ഹ​ണ​ത്തി​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ദി​ക​രു​ടെ​യും ഉ​പ്പു​ത​റ, അ​ണ​ക്ക​ര, കു​മ​ളി, ക​ട്ട​പ്പ​ന, മു​ണ്ടി​യെ​രു​മ, പെ​രു​വ​ന്താ​നം, മു​ണ്ട​ക്ക​യം ഫൊ​റോ​ന​ക​ളി​ൽ‍ നി​ന്നെ​ത്തു​ന്ന​വ​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ‍ പൊ​ടി​മ​റ്റം- ആ​ന​ക്ക​ല്ല് വ​ഴി അ​ക്ക​ര​പ്പ​ള്ളി മൈ​താ​ന​ത്ത് പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. പൊ​ൻ‍​കു​ന്നം ഫൊ​റോ​ന​യി​ൽ‍ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ‍ ത​മ്പ​ല​ക്കാ​ട് റോ​ഡി​ൽ‍ ആ​ളു​ക​ളെ ഇ​റ​ക്കി എ​കെ​ജെ​എം സ്‌​കൂ​ൾ‍​ഗ്രൗ​ണ്ടി​ൽ‍ പാ​ർ‍​ക്ക് ചെ​യ്യ​ണം. സെ​ന്‍റ് ഡോ​മി​നി​ക്‌​സ് സ്‌​കൂൾ‍ ഗ്രൗ​ണ്ടി​ലാ​ണ് എ​രു​മേ​ലി, റാ​ന്നി, പ​ത്ത​നം​തി​ട്ട, വെ​ളി​ച്ചി​യാ​നി, കാ​ഞ്ഞി​ര​പ്പ​ള്ളി ഫൊ​റോ​ന​ക​ളി​ൽ‍ നി​ന്ന് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ‍ പാ​ർക്ക് ചെ​യ്യേ​ണ്ട​ത്. അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​ർ‍, മ​റ്റു രൂ​പ​ത​ക​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ, വി​ഐ​പി​കൾ‍ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ത്തീ​ഡ്രൽ‍ പാ​ർ‍​ക്കിം​ഗ് ഗൗ​ണ്ടി​ൽ‍ പാ​ർ‍​ക്ക് ചെ​യ്യു​ക. നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ‍ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ‍ പാ​ർ‍​ക്കു​ചെ​യ്യു​വാ​ൻ‍ പാ​ടു​ള്ളൂ​വെ​ന്നും പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ​യും വോ​ള​ന്‍റി​യേ​ഴ്‌​സി​ന്‍റെ​യും നിർദേ​ശ​ങ്ങൾ‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും രൂ​പ​താ​കേ​ന്ദ്രം അ​റി​യി​ച്ചു.