മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ (photos & videos )

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ (photos & videos )

കാഞ്ഞിരപ്പള്ളി : മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായി ഔദ്യോഗികമായി അഭിഷ്‌ക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടന്ന ഭക്തിസാന്ദ്രമായ തിരുകർമ്മങ്ങളുടെ ഫോട്ടോകളും വിഡിയോയും ഇവിടെ കാണുക.

അ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​ക​ൾക്ക് മുന്നോടിയായി നടന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ​യും ഇ​ത​ര ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ​യും മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പങ്കെടുത്തു . പ്ര​ദ​ക്ഷി​ണ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി യൂ​ണി​ഫോ​മ​ണി​ഞ്ഞ 200 പേ​ര്‍ മു​ത്തു​ക്കു​ട​ക​ള്‍ വഹിച്ചു നിരന്നിരുന്നു. ഏ​റ്റ​വും മു​മ്പി​ലാ​യി സ്വ​ര്‍​ണ​ക്കു​രി​ശ്, അ​തി​നു​പി​ന്നി​ലാ​യി തി​രി​ക​ള്‍, യൂ​ണി​ഫോ​മ​ണി​ഞ്ഞ് പേ​പ്പ​ല്‍​പ​താ​ക​യേ​ന്തി​യ 100 ബാ​ലി​ക​മാ​ര്‍, തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ വൈ​ദി​ക​ര്‍, വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍, മെ​ത്രാ​ന്മാ​ര്‍, ധൂ​പം, സ്ലീ​വ, ഏ​വ​ന്‍​ഗേ​ലി​യോ​ന്‍, ആ​ര്‍​ച്ച്ഡീ​ക്ക​ന്‍, നി​യു​ക്ത​മെ​ത്രാ​ന്‍, സ​ഹ​കാ​ര്‍​മ്മി​ക​ര്‍, പ്ര​ധാ​ന​കാ​ര്‍​മ്മി​ക​ന്‍ എ​ന്നി​ങ്ങ​നെ​യായിരുന്നു പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ ക്ര​മം. പ്ര​ദ​ക്ഷി​ണ​സ​മ​യ​ത്ത് ഗാ​യ​ക​സം​ഘം ആ​മു​ഖ​ഗാ​നം ആ​ല​പി​ച്ചു.

മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് തൂങ്കുഴി, മാർ ജോസ് പുളിക്കൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ തോമസ് ഇലവനാൽ, മാർ ജോസഫ് കൊടക്കല്ലിൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ എപ്രേം നരിക്കുളം, മാർ ജേക്കബ് മനത്തോടത്ത്, മാർ ജോസഫ് പാംപ്ലാനിയിൽ, മാർ ജോർജ് ഞരളക്കാട്ട്, ഏബ്രഹാം മാർയൂലിയോസ്, മാർ അലക്‌സ് വടക്കുംതല, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോസഫ് മാർ തോമസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, സാമുവൽ മാർ ഐറേനിയോസ്, മാർ ഏബ്രഹാം വിരുതുകുളങ്ങര, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസഫ് പണ്ടാരശേരിൽ, മാർ തോമസ് തറയിൽ, മാർ ജോസഫ് പുത്തൻവീട്ടിൽ, മാർ ആന്റണി കരിയിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എം.പി.മാരായ ജോസ് കെ.മാണി. ജോയ്സ് ജോർജ്, ആന്റോ ആന്റണി, എം.എൽ.എ.മാരായ ഡോ. എൻ.ജയരാജ്, റോഷി അഗസ്റ്റിൻ, മുൻ എം.പി.മാരായ പി.സി.തോമസ്, ജോർജ് ജെ.മാത്യു എന്നിവരും മെത്രാഭിഷേക ചടങ്ങിനെത്തിയിരുന്നു.
 

 

 

 

 

 


ഉച്ചയ്ക്ക് ഒന്നേമുക്കാലിന് മ​ഹാ​ജൂ​ബി​ലി ഹാ​ളി​ല്‍​നി​ന്നാ​രം​ഭിച്ച ​ ഭ​ക്തി​സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ അ​ഭി​ഷേ​ക​ക​ർ​മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മായി. ​സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വഹിച്ചു. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ആര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രായി. ​തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​മ​രി​യ ക​ലി​സ്റ്റ് സൂ​സ​പാ​ക്യം സ​ന്ദേ​ശം ന​ല്‍കി ​ മാർ സെബാസ്റ്റ്യന്റെ ജ്യേഷ്ഠ സഹോദരൻ ഫാ. ജോർജ് വാണിയപ്പുരയ്ക്കലായിരുന്നു തിരുക്കർമശുശ്രൂഷകളുടെ ആർച്ച്ഡീ ക്കൻ.

അ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​ക​ളു​ടെ ആ​രം​ഭ​ത്തി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ കൂ​രി​യ ചാ​ന്‍​സി​ല​ര്‍ റ​വ.​ഡോ. ആ​ന്‍റ​ണി കൊ​ള്ള​ന്നൂ​ര്‍ നി​യു​ക്ത​മെ​ത്രാ​ന്‍റെ നി​യ​മ​ന ഉ​ത്ത​ര​വ് വായിച്ചു. വ​ത്തി​ക്കാ​ന്‍ പൗ​ര​സ്ത്യ തി​രു​സം​ഘ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ കാ​ര്‍​ഡി​ന​ല്‍ ലെ​യ​നാ​ര്‍​ഡോ സാ​ന്ദ്രി​യു​ടെ അ​നു​ഗ്ര​ഹാ​ശം​സ​ക​ള്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ട്രി​ബ്യൂ​ണ​ല്‍ പ്ര​സി​ഡ​ന്‍റും സീ​റോ മ​ല​ബാ​ര്‍ സ​ഭ പോ​സ്റ്റ്‌​ലേ​റ്റ​ര്‍ ജ​ന​റ​ലു​മാ​യ റ​വ.​ഡോ. ജോ​സ് ചി​റ​മ്മേ​ല്‍ വായിച്ചു . അ​ഭി​ഷേ​ക​ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ കൃ​ത​ജ്ഞ​ത അ​ര്‍​പ്പിടിച്ചു.

പൗ​ര​സ്ത്യ സു​റി​യാ​നി ആ​രാ​ധ​ന​ക്ര​മ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തോ​ടു​കൂ​ടി​യാ​ണ് മെ​ത്രാ​ഭി​ഷേ​ക ക​ര്‍​മം ആരംഭിച്ചത് .

സ​ഭ​യു​ടെ സ​ത്യ​വി​ശ്വാ​സം ഏ​റ്റു​പ​റ​യു​ന്ന​തോ​ടൊ​പ്പം മാ​ര്‍​പാ​പ്പ​യോ​ടും സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​നോ​ടു​മു​ള്ള വി​ധേ​യ​ത്വ​വും മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഏ​റ്റു​ പറഞ്ഞു. സ​ങ്കീ​ര്‍​ത്ത​നാ​ലാ​പ​ന​ത്തി​നും പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കും ശേ​ഷം സ​ഹ​കാ​ര്‍​മി​ക​രാ​യ മെ​ത്രാ​ന്മാ​ര്‍ നി​യു​ക്ത​മെ​ത്രാ​ന്‍റെ ചു​മ​ലി​ല്‍ ശോ​ശ​പ്പ വി​രി​ച്ച് സു​വി​ശേ​ഷ ഗ്ര​ന്ഥം വച്ചു. മെ​ത്രാ​ന്‍ സു​വി​ശേ​ഷ​വാ​ഹ​ക​നാ​ണെ​ന്ന് സൂ​ചി​പ്പി​ക്കാ​നാ​ണ് നി​യു​ക്ത​മെ​ത്രാ​ന്‍റെ ചു​മ​ലി​ല്‍ സു​വി​ശേ​ഷ​ഗ്ര​ന്ഥം വച്ച​ത്.

പ്ര​ധാ​ന​കാ​ര്‍​മി​ക​ന്‍റെ കൈ​വ​യ്പ് ശു​ശ്രൂ​ഷ​ക​ളെ തു​ട​ര്‍​ന്ന് നി​യു​ക്ത മെ​ത്രാ​ന്‍ ഔ​ദ്യോ​ഗി​ക ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പുവച്ചു. മെ​ത്രാ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കു​ചേർ​ന്ന എ​ല്ലാ​മെ​ത്രാ​ന്മാ​രും നി​യു​ക്ത മെ​ത്രാ​നെ ആ​ശ്ലേ​ഷിച്ചു . ത​നി​ക്ക് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് കൈ​മാ​റി​യ കൈ ​സ്ലീ​വാ ഉ​പ​യോ​ഗി​ച്ച് സ്ലീ​വാ​ചും​ബ​നം ന​ട​ത്തി ന​വാ​ഭി​ഷി​ക്ത​നാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ പ​രി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

അ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​ക​ൾക്ക് മുന്നോടിയായി നടന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ​യും ഇ​ത​ര ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ​യും മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പങ്കെടുത്തു . പ്ര​ദ​ക്ഷി​ണ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി യൂ​ണി​ഫോ​മ​ണി​ഞ്ഞ 200 പേ​ര്‍ മു​ത്തു​ക്കു​ട​ക​ള്‍ വഹിച്ചു നിരന്നിരുന്നു. ഏ​റ്റ​വും മു​മ്പി​ലാ​യി സ്വ​ര്‍​ണ​ക്കു​രി​ശ്, അ​തി​നു​പി​ന്നി​ലാ​യി തി​രി​ക​ള്‍, യൂ​ണി​ഫോ​മ​ണി​ഞ്ഞ് പേ​പ്പ​ല്‍​പ​താ​ക​യേ​ന്തി​യ 100 ബാ​ലി​ക​മാ​ര്‍, തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ വൈ​ദി​ക​ര്‍, വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍, മെ​ത്രാ​ന്മാ​ര്‍, ധൂ​പം, സ്ലീ​വ, ഏ​വ​ന്‍​ഗേ​ലി​യോ​ന്‍, ആ​ര്‍​ച്ച്ഡീ​ക്ക​ന്‍, നി​യു​ക്ത​മെ​ത്രാ​ന്‍, സ​ഹ​കാ​ര്‍​മ്മി​ക​ര്‍, പ്ര​ധാ​ന​കാ​ര്‍​മ്മി​ക​ന്‍ എ​ന്നി​ങ്ങ​നെ​യായിരുന്നു പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ ക്ര​മം. പ്ര​ദ​ക്ഷി​ണ​സ​മ​യ​ത്ത് ഗാ​യ​ക​സം​ഘം ആ​മു​ഖ​ഗാ​നം ആ​ല​പി​ച്ചു.

സമര്‍പ്പണത്തിലൂടെ വിരോചിതമായ ജീവിതം നയിക്കുന്നവരാകണം ബിഷപ്പുമാരെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.സൂസപാക്യം പറഞ്ഞു . സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായുടെ ബിഷപ്പായി അഭിഷ്‌ക്തനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക ചടങ്ങില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ് ഡോ.സൂസപാക്യം.

ഒരു സഭാശുശ്രൂഷകനില്‍ ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ക്രിസ്തുവിനെയാണ്. യേശു സഭാ ശുശ്രൂഷയ്ക്കു നല്‍കുന്ന മാനവും ഇതാണ്. വിരോചിതത്തെക്കുറിച്ചുള്ള ഭൗതിക കാഴ്ചപാടുകളില്‍ നിന്നും വ്യത്യസ്തമാണ് യേശു സഭാശുശ്രൂഷയ്ക്കു നല്‍കുന്നത്. വിജാതിയരുടെ ഇടയില്‍ യജമാനത്വം പുലര്‍ത്തണം, നിങ്ങളുടെ ഇടയില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ശുശ്രൂഷകനാകണം, ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ ദാസന്‍മാരാകണം. ഇതാണ് വീരോചിതമായ ജീവിതത്തെക്കുറിച്ചുള്ള യേശുവിന്റെ കാഴ്ചപ്പാടെന്നും ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു.

സ്വയം പരിത്യജിക്കാന്‍ സാധിക്കാത്തവനു യേശുവിന്റെ ശിഷ്യനാകാന്‍ പോലും സാധിക്കില്ല. സഭാശുശ്രൂഷകളില്‍ വിരോചിതമായ ഇടപെടല്‍ ഉണ്ടാകുന്നതു സ്വയം താഴ്ത്തുമ്പോഴാണ്. ജീവന്‍ പോലും സമര്‍പ്പിക്കാന്‍ വീരോചിതനു കഴിയണം. തന്നിലാശ്രയിക്കാതെ യേശുവില്‍ മാത്രം ആശ്രയിച്ച് വീരോചിതനാകാന്‍ കഴിയണം. ഇതിനു ആദ്യം വേണ്ടത് ദുരഭിമാനം വെടിയുക എന്നതാണ്. ആത്മാഭിമാനത്തെ ഒരിക്കലും കീഴ്‌പ്പെടുത്തരുത്. ദുരിഭിമാനത്തെ അതിജീവിക്കണം. ഞാന്‍ കുറഞ്ഞാല്‍ അവന്‍ വളരണം എന്ന ചിന്തയുണ്ടാകണം. സ്വയം കുറയുകയും അവന്‍ വളരുകയും ചെയ്യണം. ഞാന്‍ സ്വയം പരിത്യജിച്ചാല്‍ മാത്രം പോരാ മറ്റുള്ളവരെ വളര്‍ത്താനും സാധിക്കണം. നമ്മുടെ മാതൃകയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സഭാശുശ്രൂഷയിലിലേക്ക് അനേകരെ എത്തിക്കുമ്പോഴാണ് നാമോരോരുത്തരും വിരോചിതന്‍മാരാകുന്നതെന്നും ബിഷപ്‌ഡോ. സൂസപാക്യം. കൈവയ്പ്പിലൂടെ നിറിയുന്ന പരിശുദ്ധാത്മാവിന്റെ നിറവാണ് വീരോചിത ജീവിതത്തിന് ഏറ്റവും അത്യാവശ്യമെന്നും ബിഷപ് ഡോ. സുസപാക്യം പറഞ്ഞു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവയിലേക്ക് ഉയര്‍ത്തിയതിന്റെ രജതജൂബിലി ആഘോഷ വേളയിലും പൗരസ്ത്യ സഭ കാര്യാലയത്തിന്റെ ശതാബ്ദി വര്‍ഷത്തിലും സഭയ്ക്കു ലഭിച്ച ദൈവാനുഗ്രഹത്തിന്റെ നിമിഷമാണ് കൂരിയ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നിയമനമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടന്ന മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക ചടങ്ങിന്റെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ദൈവവചനാധിഷ്ഠിതമായ പരിവര്‍ത്തനം സംഭിച്ചികൊണ്ടിരിക്കുന്ന സമയത്താണ് പുതിയ ബിഷപ്പിന്റെ നിയമനം. സുവിശേഷ മൂല്യങ്ങളായ ലാളിത്യത്തിലേക്ക്‌സഭ തിരിച്ചു വരുകയാണ്. മെത്രാന്‍ ശുശ്രൂഷയെ മൂന്നു അധികാരങ്ങളുടെ തലങ്ങളിലാണ് സഭ മനസിലാക്കിയിരുന്നത്. പ്രബോധന അധികാരം, അജപാലന അധികാരം, വിശുദ്ധീകരണ അധികാരം എന്നിങ്ങനെ മൂന്നു അധികാരങ്ങളാണുള്ളത്. ഇതില്‍ മാറ്റമൊന്നുമില്ല. ഇവയുടെ പ്രായോഗികതയ്ക്കാണ് മാറ്റമെന്നും കര്‍ദിനാള്‍ പറഞ്ഞു. ഈ മാറ്റമാണ് ഫ്രാന്‍സീസ് മാര്‍പാപ്പ തന്റെ ദര്‍ശനത്തിലും പ്രബോധനത്തിലും പറയുന്നത്. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതകമാകുന്ന വിശ്വാസമാണ് സഭയടെ പുതിയ കാഴ്ചപാടിന്റെ അടിസ്ഥാനം. ഈ അടിസ്ഥാനത്തില്‍ സഭയുടെ പുതിയ മെത്രാനു ശുശ്രൂഷ ചെയ്യാന്‍ സാധിക്കുമെന്നും കര്‍ദിനാള്‍ ഉദ്‌ബോധിപ്പിച്ചു. അധികാരത്തിന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ആധികാരികത ഉണ്ടാകുമ്പോള്‍ അതു ശുശ്രൂഷയായി മാറും. അതു ജനങ്ങള്‍ക്ക് സ്വീകാര്യമാകും ജനം അംഗീകരിക്കും. അങ്ങനെ ജനങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുന്ന സഭാ ശുശ്രൂഷകരാണ് സഭയ്ക്കുള്ളത്. വൈദികരുടെയും സന്യസ്തരുടെയും അത്മായരുടെയും ഇടിയില്‍ ഇങ്ങനെയുള്ള ശുശ്രൂഷകരുണ്ടെന്നും ജനങ്ങളുടെ ശുശ്രൂഷകരായി വൈദികര്‍ സമര്‍പ്പിക്കപ്പെടണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായുടെ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ വളരെ ലളിതവും മനോഹരവുമായി നടത്തിയതിന് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കര്‍ദിനാള്‍ അഭിനന്ദനം നേര്‍ന്നു. മെത്രാഭിഷേക ചടങ്ങുകളുടെ സമാനപത്തില്‍ സന്ദേശം നല്‍കുന്നതിനിടയിലാണ് കര്‍ദിനാള്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കലിനും മാര്‍ ജോസ് പുളിക്കലിനും രൂപത വൈദികര്‍ക്കും വിശ്വാസ സമൂഹത്തിനും സീറോ മലബാര്‍ സഭാ സമൂഹത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത്. കൂരിയാ ആസ്ഥാനത്തോ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കത്തീഡ്രലിലോ നടത്തേണ്ട മെത്രാഭിഷേക ചടങ്ങ് ഏറ്റെടത്തു നടത്തിയ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവര്‍ത്തനം സഭ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ജനങ്ങൾക്കും സഭയ്ക്കുമായി സ്വയം സമർപ്പിച്ച വ്യക്തിയാണ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മെത്രാഭിഷേക ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കത്തോലിക്കാ സഭ പരിവർത്തനത്തിന്റെ പാതയിലാണ്. ലാളിത്യത്തിലേക്കുള്ള തിരിച്ചുവരവാണ് സഭയെ ഇപ്പോൾ മാറ്റത്തിലേക്ക് നയിക്കുന്നത്. പ്രബോധനം, അജപാലനം, വിശുദ്ധീകരണം എന്നിവയുടെ പ്രായോഗികതയ്ക്കാണ് മാറ്റം വരുത്തുന്നത്.

അധികാരം പേറുന്ന ശുശ്രൂഷകന്റെ കയ്യിലാണ് അധികാരത്തിന്റെ നന്മ ഇരിക്കുന്നത്. അതുകൊണ്ടാണ് ഇടയപരിപാലനത്തിൽ ദൈവീകമായ സാന്നിധ്യത്തോടെ ലളിതജീവിതം നയിക്കുന്ന ആളുകളെ ദൈവം അധികാരത്തിലേക്ക് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.സഭ മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുവാൻ ലാളിത്യ വഴിയിലൂടെ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനു കഴിയുമെന്ന് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മറുപടി പ്രസംഗം നടത്തി.

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഭിഷ്‌ക്തനായി

കാഞ്ഞിരപ്പള്ളി : മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായി ഔദ്യോഗികമായി അഭിഷ്‌ക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടന്ന ഭക്തിസാന്ദ്രമായ തിരുകർമ്മങ്ങളുടെ ഫോട്ടോകളും വിഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ പ്രധാന മെത്രാഭിഷേക തിരുകർമ്മങ്ങൾ (വീഡിയോ)

കാഞ്ഞിരപ്പള്ളി : മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായി ഔദ്യോഗികമായി അഭിഷ്‌ക്തനായപ്പോൾ നടത്തപ്പെട്ട പ്രധാന മെത്രാഭിഷേകതിരുകർമ്മങ്ങളുടെ വീഡിയോ കാണുക. സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആര്‍ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങളുടെ മു​ഖ്യ​കാ​ർ​മി​ക​ത്വം വഹിച്ചു

തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ആര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രായി. ​തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​മ​രി​യ ക​ലി​സ്റ്റ് സൂ​സ​പാ​ക്യം സ​ന്ദേ​ശം ന​ല്‍കി ​ മാർ സെബാസ്റ്റ്യന്റെ ജ്യേഷ്ഠ സഹോദരൻ ഫാ. ജോർജ് വാണിയപ്പുരയ്ക്കലായിരുന്നു തിരുക്കർമശുശ്രൂഷകളുടെ ആർച്ച്ഡീക്കൻ.

പൗ​ര​സ്ത്യ സു​റി​യാ​നി ആ​രാ​ധ​ന​ക്ര​മ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തോ​ടു​കൂ​ടി​യാ​ണ് മെ​ത്രാ​ഭി​ഷേ​ക ക​ര്‍​മം ആരംഭിച്ചത് .

സ​ഭ​യു​ടെ സ​ത്യ​വി​ശ്വാ​സം ഏ​റ്റു​പ​റ​യു​ന്ന​തോ​ടൊ​പ്പം മാ​ര്‍​പാ​പ്പ​യോ​ടും സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​നോ​ടു​മു​ള്ള വി​ധേ​യ​ത്വ​വും മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഏ​റ്റു​ പറഞ്ഞു. സ​ങ്കീ​ര്‍​ത്ത​നാ​ലാ​പ​ന​ത്തി​നും പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കും ശേ​ഷം സ​ഹ​കാ​ര്‍​മി​ക​രാ​യ മെ​ത്രാ​ന്മാ​ര്‍ നി​യു​ക്ത​മെ​ത്രാ​ന്‍റെ ചു​മ​ലി​ല്‍ ശോ​ശ​പ്പ വി​രി​ച്ച് സു​വി​ശേ​ഷ ഗ്ര​ന്ഥം വച്ചു. മെ​ത്രാ​ന്‍ സു​വി​ശേ​ഷ​വാ​ഹ​ക​നാ​ണെ​ന്ന് സൂ​ചി​പ്പി​ക്കാ​നാ​ണ് നി​യു​ക്ത​മെ​ത്രാ​ന്‍റെ ചു​മ​ലി​ല്‍ സു​വി​ശേ​ഷ​ഗ്ര​ന്ഥം വച്ച​ത്.

പ്ര​ധാ​ന​കാ​ര്‍​മി​ക​ന്‍റെ കൈ​വ​യ്പ് ശു​ശ്രൂ​ഷ​ക​ളെ തു​ട​ര്‍​ന്ന് നി​യു​ക്ത മെ​ത്രാ​ന്‍ ഔ​ദ്യോ​ഗി​ക ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പുവച്ചു. മെ​ത്രാ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കു​ചേർ​ന്ന എ​ല്ലാ​മെ​ത്രാ​ന്മാ​രും നി​യു​ക്ത മെ​ത്രാ​നെ ആ​ശ്ലേ​ഷിച്ചു . ത​നി​ക്ക് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് കൈ​മാ​റി​യ കൈ ​സ്ലീ​വാ ഉ​പ​യോ​ഗി​ച്ച് സ്ലീ​വാ​ചും​ബ​നം ന​ട​ത്തി ന​വാ​ഭി​ഷി​ക്ത​നാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ തുടർന്നു പ​രി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ പ്രധാന മെത്രാഭിഷേകതിരുകർമ്മങ്ങളുടെ വീഡിയോ ഇവിടെ കാണുക

LINKS