ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ ആദരവ് മാര്‍ച്ച് ഒന്നിന് ; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും..

ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ ആദരവ് മാര്‍ച്ച്  ഒന്നിന് ; മുഖ്യമന്ത്രി  പിണറായി വിജയൻ പങ്കെടുക്കും..


കാഞ്ഞിരപ്പള്ളി : രൂപതാധ്യക്ഷസ്ഥാനത്തുനിന്നും വിരമിക്കുന്ന കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ ആദരവ് മാര്‍ച്ച് ഒന്നിന്. മാർച്ച് 1 ഞായറാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വിവിധ സാമൂഹ്യ മത രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ളവരുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും പങ്കാളിത്തത്തോടെ കാഞ്ഞിരപ്പള്ളിയില്‍ നടക്കും.

ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന് രൂപതാ കുടുംബത്തിന്റെ ആദരവ് ഫെബ്രുവരി 3 തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണവും ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് രൂപതാ കുടുംബ ത്തിന്റെ ആദരവും ഫെബ്രുവരി 3 നു നടക്കും.