മാർ മാത്യു അറയ്ക്കലിന് ജനകീയ ആദരവ് മാര്‍ച്ച് 1ന്; വിപുലമായ ഒരുക്കങ്ങൾ; മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും പങ്കെടുക്കും…

മാർ മാത്യു അറയ്ക്കലിന് ജനകീയ ആദരവ് മാര്‍ച്ച് 1ന്; വിപുലമായ ഒരുക്കങ്ങൾ; മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും പങ്കെടുക്കും…

മാർ മാത്യു അറയ്ക്കലിന് ജനകീയ ആദരവ് മാര്‍ച്ച് 1ന്; വിപുലമായ ഒരുക്കങ്ങൾ; മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും പങ്കെടുക്കും..


കാഞ്ഞിരപ്പള്ളി: രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ ആദരവ് മാർ‍ച്ച് 1 ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളജ് അങ്കണത്തിൽ‍ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ‍ മുഖ്യമന്ത്രി പിണറായി വിജയൻ‍ ജനകീയ ആദരവ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരൻ‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ‍, എംപിമാർ‍, എംഎൽ‍എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ മത സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പ്രമുഖരുൾപ്പെടെ വിവിധ തലങ്ങളിലുള്ള ജനസമൂഹവും പങ്കെടുക്കുംവാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :


വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും ദേശീയ അന്തര്‍ദേശീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ളവര്‍ മാര്‍ മാത്യു അറയ്ക്കലിന് ആദരവ് നേരാന്‍ എത്തിച്ചേരും. മാര്‍ മാത്യു അറയ്ക്കലിന്റെ സമഗ്രസംഭാവനകളുടെ ഡോക്യുമെന്ററി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ ജോസ് പുളിക്കല്‍ രക്ഷാധികാരിയായി വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ജനകീയ സ്‌നേഹാദരവ് സംഘടിപ്പിക്കുന്നത്.