അറയ്ക്കൽ പിതാവിന് ആശംസകൾ അർപ്പിക്കുവാൻ സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ വൻപട… സി പി എം നേതാവ് എം മണിയും എത്തി.

അറയ്ക്കൽ പിതാവിന് ആശംസകൾ അർപ്പിക്കുവാൻ  സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ വൻപട… സി പി എം  നേതാവ് എം മണിയും എത്തി.

കാഞ്ഞിരപ്പള്ളി :നാമഹേതുക തിരുനാളാഘോഷിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനു ആശംസകൾ അർപ്പിക്കുവാൻ സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ വൻപട… സി പി എം നേതാവ് എം മണിയും എത്തി. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആശംസകൾ നേർന്നു ..

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ നാമഹേതുക തിരുനാളാഘോഷം കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ നടത്തി . സംസ്ഥാനത്തിനകത്തും നിന്നും പുറത്തു നിന്നുമായി സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ നേതാക്കളും കൂടാതെ അല്‍മായ, കര്‍ഷക സംഘടനാ പ്രതിനിധികളും, വൈദീക ശ്രേഷ്ഠരും, വിശ്വാസികളും, സന്യസ്തരും ആശംസകള്‍ നേരാനായി രൂപതാ ആസ്ഥാനത്ത് എത്തി.

എം. പി മാരായ ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, ജോസ് കെ. മാണി, എം.എല്‍.എ മാരായ എം.എം. മണി, എന്‍. ജയരാജ്, മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്, ഐ. എന്‍. ടി. യു. സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കോട്ടയം ഡി. സി. ഡി. പ്രസിഡന്റ് ടോമി കല്ലാനി , ഐ. എന്‍. ടി. യു. സി. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് സജി ചാക്കോ, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി മണ്ണംപ്ളാക്കൽ , ഡിവൈന്‍ ടി. വി. എം. ടി. പീറ്റര്‍ കെ. ജോസഫ്, ഡിജോ കാപ്പന്‍, മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ എം. എം. റഷീദ്, എസ്. പിമാരായ വി. യു. കുര്യാക്കോസ്, പി. കെ. മധു, ഡോ. റൂബിള്‍ രാജ്, പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. പത്മകുമാര്‍, അനില്‍ ജോര്‍ജ്, സജി മഞ്ഞകടമ്പില്‍, അഡ്വ. പി. ഷാനവാസ്, ഡി. സി. സി. വൈസ് പ്രസിഡന്റ് എം. എന്‍. ഗോപി, മൈക്കിള്‍ കള്ളിവയലില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരാനെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭ ഉപാധ്യക്ഷന്‍ പി. ജെ. കുര്യന്‍, സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം. എല്‍. എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും വിവിധ സഭകളുടെ മേലധ്യക്ഷന്‍മാരും ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു.

രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ചടങ്ങില്‍ ആശംസനേര്‍ന്നു കൊണ്ടു പ്രസംഗിച്ചു . അഡ്വ. വി. സി. സെബാസ്റ്റിയന്‍, ബാബു കരിപ്പാപറമ്പില്‍, ഫാ. ബിനോ പുതുപറമ്പില്‍, ഫാ. മാത്യു പുത്തന്‍പറമ്പില്‍, വികാരി ജനറാള്‍ റവ. ഡോ. കുര്യന്‍ താമരശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.