വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ വെള്ളാപ്പള്ളിയെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിച്ചു

വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കാഞ്ഞിരപ്പള്ളി ബിഷപ്പ്  മാർ മാത്യൂ അറയ്ക്കൽ വെള്ളാപ്പള്ളിയെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിച്ചു

മിശ്രവിവാഹത്തെക്കുറിച്ചുള്ള ഇടുക്കി ബിഷപ്പിന്രെ വിവാദ പ്രസ്താവനയ്ക്കെതിരെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് ഖേദം അറിയിച്ചു.

വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. മിശ്രവിവാഹത്തെ സംബന്ധിച്ച പ്രസ്താവന മനപ്പൂർവം ആയിരുന്നില്ലെന്നും ആരെയും വേദനിപ്പാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ പറഞ്ഞു.

ബിഷപ്പും വെള്ളാപ്പള്ളിയും തമ്മിലുള്ള ചർച്ചയോടെ എസ്.എൻ.ഡി.പി പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നാണ് സൂചന.

പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ബിഷപ്പ് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം നേരിട്ട് അറിയിക്കാനാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് വെള്ളാപ്പള്ളിയെ സന്ദർശിച്ചത്.

സംഭവത്തില്‍ വെള്ളാപ്പള്ളിയും ശക്തമായ പ്രതിക്ഷേധം പ്രകടിപ്പിച്ചിരുന്നു. പ്രസംഗം വിവാദമായതോടെ തിങ്കളാഴ്ച ഇടുക്കി ബിഷപ്പ് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താന്‍ കണിച്ചുകുളങ്ങരയില്‍ എത്തിയത്.