ഭൂരഹിതർക്ക് അടിയന്തരമായി ഭൂമി നൽകാൻ നടപടി വേണം: ബിജെപി ജില്ലാ സെക്രട്ടറി കെ ജി കണ്ണൻ

ഭൂരഹിതർക്ക് അടിയന്തരമായി ഭൂമി നൽകാൻ നടപടി വേണം: ബിജെപി ജില്ലാ സെക്രട്ടറി കെ ജി കണ്ണൻ

പൊൻകുന്നം: ഭൂരഹിത -ഭവനരഹിതർക്ക് ഭൂമി നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി കെ.ജി കണ്ണൻ ആവശ്യപ്പെട്ടു. ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കളെ വഞ്ചിച്ച എൽ .ഡി.എഫ് സർക്കാരിനെതിരെ ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2016-17ൽ ലൈഫ് ഗുണഭോക്താക്കളോട് പുതിയ റേഷൻ കാർഡ് വേണമെന്ന് പറഞ്ഞ സർക്കാർ അതേ സർക്കാരിന്റെ അനാസ്ഥ മൂലം റേഷൻ കാർഡ് ലഭിക്കാൻ വർഷങ്ങൾ വൈകിയപ്പോൾ പുതിയ കാർഡ് ലഭിച്ചിട്ട് പദ്ധതിയിലേക്ക് കടന്ന് വരാൻ ശ്രമിച്ച ഗുണഭോക്താക്കളോട് പറയുന്നത് 2017 ന് മുൻപുള്ള റേഷൻ കാർഡ് കൊണ്ടുവരാനാണ്‌. സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി കാത്തിരുന്നവരോടുള്ള ചതിയും വഞ്ചനയുമാണിതെന്ന് കെ ജി കണ്ണൻ പറഞ്ഞു. സർക്കാർ വഞ്ചനയിലൂടെ പദ്ധതിയിൽ നിന്നും പുറത്താകുന്നവരെ സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് ബി ജെ പി തീരുമാനം.

സമരസമിതി ചെയർമാൻ രാജേഷ് കർത്ത അധ്യക്ഷത വഹിച്ച ധർണ്ണയിൽ മണ്ഡലം സെക്രട്ടറി പി.ആർ ഗോപൻ, വി.എസ് ഗോപിനാഥപിള്ള, എ.ഷിബു, റ്റി.ജി രാജേഷ് ഗ്രാമപഞ്ചായത്തംഗങ്ങളായ വൈശാഖ് എസ് നായർ, ഉഷാ ശ്രീകുമാർ ,സുബിത ബിനോയി, സോമ അനീഷ്, രാജി വി.ജി, മഹിളാമോർച്ച നേതാക്കളായ ജയശ്രീ ജയൻ, സ്വപ്ന ശ്രീരാജ്, ഓമനാ ദാസ് എന്നിവർ പ്രസംഗിച്ചു.


..