ബി.ജെ.പി യുടെ നേതൃത്വത്തിൽ മുണ്ടക്കയം എസ്.ബി.റ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ബി.ജെ.പി യുടെ നേതൃത്വത്തിൽ  മുണ്ടക്കയം  എസ്.ബി.റ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മുണ്ടക്കയം : വിദ്യാഭ്യാസ വായ്പ്പ എടുത്ത വിദ്യാർഥികളുടെ മേലുള്ള എസ്.ബി.റ്റി ബാങ്കുകളുടെ കടന്നുകയറ്റം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി യുടെ നേതൃത്വത്തിൽ മുണ്ടക്കയം എസ്.ബി.റ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കേന്ദ്രസർക്കാർ വിദ്യാഭ്യാസ ലോണ്‍ അനുവദിച്ച സബ്‌സിഡി നിലവിൽ കൊണ്ടുവരിക, കടം കയറി ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ വയ്പ്പ എഴുതി തള്ളുക മുതലായ അവവശ്യങ്ങൾ ആയിരുന്നു പ്രധാനമായും ആവശ്യപെട്ടത്‌. ആത്മഹത്യ ശ്രമത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ പലിശയും ഇല്ലാതാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

എസ്.ബി.റ്റി പടിക്കൽ നടന്ന മാർച്ചും ധർണ്ണയും ബി.ജെ.പി സംസ്ഥാന ട്രഷറർ എം. പി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ടി. പി. നിർമളൻ മുഖ്യപ്രഭാഷണം നടത്തി.

1-web-bjp-dharna-at-SBT-bank-mundakayam

2-web-bjp-dharna-at-Mundakayam