സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ബി ജെ പി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു

സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും  ബി ജെ പി തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഗൃഹസമ്പർക്ക പരിപാടിക്ക്  തുടക്കം കുറിച്ചു

മുണ്ടക്കയം∙ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ബി ജെ പി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നേരത്തെ തന്നെ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിക്ക് പഞ്ചായത്ത് തലത്തിൽ തുടക്കമായി.

വിവിധ സ്ഥലങ്ങളിലെ സമ്പർക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകളിൽ നിയോജകമണ്ഡ‍ലം ജനറൽ സെക്രട്ടറി കെ.ബി. മധു, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഒ.സി. യേശുദാസ്, പി.എൻ. ശിവരാമൻ, സുനിൽ വെള്ളനാടി, സി.കെ. ശശിധരൻ, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോർച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി വത്സമ്മ വിജയൻ (പ്രസിഡന്റ്), സരോജിനി (വൈസ് പ്രസിഡന്റ്), സുധർമ്മ വിജയൻ (ജനറൽ സെക്രട്ടറി), വാണി വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.