ബിജെപി മെമ്പർ‍ഷിപ്പ് കാമ്പയിന് തുടക്കമായി

ബിജെപി മെമ്പർ‍ഷിപ്പ് കാമ്പയിന് തുടക്കമായി

പൊൻ‍കുന്നം: ബിജെപി അംഗത്വ പ്രചരണത്തോടനുബന്ധിച്ചുള്ള ചിറക്കടവ് പഞ്ചായത്തിലെ കാമ്പയിന് തുടക്കമായി. സംസ്ഥാന സമിതി അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജി. കണ്ണൻ‍ അദ്ധ്യക്ഷനായി.

എൻ‍സിപി മുൻ‍ സംസ്ഥാന കമ്മറ്റിയംഗം വി.ആർ‍. രവികുമാർ‍ ഉൾപ്പെടെയുള്ളവർ‍ ബിജെപിയിൽ‍ ചേർന്നു. ഇന്ന് മുതൽ‍ ആഗസ്റ്റ് 11 വരെയാണ് അംഗത്വ പ്രചരണം. ചിറക്കടവ് പഞ്ചായത്തിൽ പതിനായിരം അംഗങ്ങളെ ചേർക്കാനുള്ള പ്രചരണ പരിപാടികൾ‍ക്കാണ് രൂപം നൽ‍കിയിട്ടുള്ളത്.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ‍ ജയാ ബാലചന്ദ്രൻ‍, പി.ആർ‍. ഗോപൻ, വി.ജി. രാജി, പി.ജി. അനിൽ‍കുമാർ, കെ.പി. ശശിധരൻ‍ നായർ, കെ. ഷിബു, വി.എസ്. ഗോപിനാഥപിള്ള തുടങ്ങിയവർ സംസാരിച്ചു.

LINKS