ബിജെപി എലിക്കുളം പഞ്ചായത്ത് കാര്യാലയം ഓഫീസ് ഉദ്ഘാടനം ചെയ്തു

ബിജെപി എലിക്കുളം പഞ്ചായത്ത് കാര്യാലയം ഓഫീസ് ഉദ്ഘാടനം ചെയ്തു

എലിക്കുളം: ബിജെപി എലിക്കുളം പഞ്ചായത്ത് കാര്യാലയം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയപ്രകാശ് വടകരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു.

റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. എസ്. ജയസൂര്യന്‍ ധീരബലിദാനി പൊന്‍കുന്നം ശ്രീധരന്‍ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു കൊണ്ട് സംസാരിച്ചു. അദ്ദേഹത്തിനോടുള്ള ആദരകസൂചകമായി കാര്യാലയത്തിന് ശ്രീധരീയമെന്ന് നാമകരണവും ചെയ്തു.
ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് രക്തദാന ഫോറം ഉദ്ഘാടനം ചെയ്തു.
പ്രധാന മന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം ഇരുപതോളം പേര്‍ക്ക് ഗ്യാസ് വിതരണം നടത്തി.

യോഗത്തില്‍ അഡ്വ. ഡി. മുരളീധരന്‍, ലിജിന്‍ ലാല്‍, അനില്‍ നാഥ്, രഞ്ജിത്ത്, മഹേഷ്, സരീഷ് കുമാര്‍, നന്ദകുമാരന്‍ നായര്‍, ദീപു ഉരുളികുന്നം, എം.ഇ സോമന്‍, പി. വേണുഗോപാല്‍, മനു ചന്ദ്രന്‍, ശ്യാം, ജയകൃഷ്ണന്‍, അഖില്‍ കുമാര്‍, ശ്രീജാ സരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.