എരുമേലിയിൽ  മന്ത്രിയുടെ കോലം കത്തിച്ച്  ബിജെപി പ്രതിഷേധിച്ചു

എരുമേലിയിൽ  മന്ത്രിയുടെ കോലം കത്തിച്ച്  ബിജെപി പ്രതിഷേധിച്ചു

എരുമേലി : ശബരിമല സ്ത്രീ പ്രവേശനത്തിൽ കോടതി വിലക്ക് നീക്കിയതിനെതിരെയും, സർക്കാർ മനഃപൂർവം കേസ് തോറ്റുകൊടുക്കയായിരുന്നുവെന്നു ആരോപിച്ചും   ബിജെപി – യുവമോർച്ചാ പ്രവർത്തകർ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എരുമേലി ടൗണിൽ കൂടി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ബി ജെ പി എരുമേലി പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലി പേട്ടക്കവലയിൽ വച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോലം കത്തിച്ചു . ബി ജെ പി ജില്ലാ കമ്മറ്റി അംഗം അനിയൻ എരുമേലി പരിപാടി ഉദ്‌ഘാടനം ചെയ്തു.

എരുമേലിയിൽ മന്ത്രിയുടെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചു

എരുമേലി : ശബരിമല സ്ത്രീ പ്രവേശനത്തിൽ കോടതി വിലക്ക് നീക്കിയതിനെതിരെയും, സർക്കാർ മനഃപൂർവം കേസ് തോറ്റുകൊടുക്കയായിരുന്നുവെന്നു ആരോപിച്ചും ബിജെപി – യുവമോർച്ചാ പ്രവർത്തകർ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എരുമേലി ടൗണിൽ കൂടി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ബി ജെ പി എരുമേലി പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലി പേട്ടക്കവലയിൽ വച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോലം കത്തിച്ചു . പേട്ടക്കവലയിൽ നടന്ന പ്രതിക്ഷേധ യോഗം ജില്ലാ കമ്മറ്റി അംഗം അനിയൻ എരുമേലി ഉത്ഘാടനം ചെയ്തു. എരുമേലി വെസ്റ്റ് കമ്മറ്റി പ്രസിഡന്റ്‌ ഹരികൃഷ്ണൻ ശ്രീനിപുരം അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ലൂയിസ് ഡേവിഡ്, പഞ്ചായത്തംഗം രജനി ചന്ദ്രശേഖരൻ, രാജേഷ് കൊടിത്തോട്ടം, യുവമോർച്ച പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ സുദീപ്, കെ കെ സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Wednesday, October 3, 2018

goo.gl/euf61E