പൊൻകുന്നത്ത് ബി.ജെ.പി പ്രവര്‍ത്തകർ ദേശീയ പാത ഉപരോധിച്ചു (വീഡിയോ)

പൊൻകുന്നത്ത്  ബി.ജെ.പി പ്രവര്‍ത്തകർ  ദേശീയ പാത ഉപരോധിച്ചു (വീഡിയോ)

പൊൻകുന്നം : ഇരുമുടികെട്ടുമായി ശബരിമലയിൽ പോയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധി ച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തുന്ന ദേശീയ പാത ഉപരോധത്തിന്റെ ഭാഗമായി ദേശീയ പാത 183 ൽ പൊൻകുന്നത്ത് ബി.ജെ.പി പ്രവര്‍ത്തകർ റോഡ് ഉപരോധിച്ചു. രാവിലെ പത്തരയോടെ തുടങ്ങിയ ഉപരോധം ഒരു മണിക്കൂർ നീണ്ടു നിന്നു.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജി രാമൻ നായർ ഉപരോധം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികളുടെ ആചാര അനുഷ്ട്ടാനങ്ങൾ തകർക്കുവാൻ അവിശ്വാസികൾ നടത്തുന്ന ശ്രമമാണ് ശബരിമലയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വി എൻ മനോജ്, കെ ജി കണ്ണൻ, ഹരിലാൽ, കെ വി നാരായണൻ, നോബിൾ മാത്യു മുതലായവർ പരിപാടിയ്ക്ക് നേതുത്വം നൽകി. .
വീഡിയോ കാണുക :


….