ബിജെപി സമരസന്ദേശയാത്ര ചിറക്കടവ് പഞ്ചായത്തിൽ പര്യടനം നടത്തി

ബിജെപി സമരസന്ദേശയാത്ര ചിറക്കടവ് പഞ്ചായത്തിൽ പര്യടനം നടത്തി

പൊൻകുന്നം: 2017-18 സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോഴും പശ്ചാത്തല മേഖലയിലെ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പോലും പൂർത്തീകരിക്കാത്ത ഭരണപരാജയത്തിനെതിരെയും ഫണ്ട് അനുവദിക്കുന്നതിലെ രാഷ്ട്രീയ വിവേചനത്തിനെതിരെയും ബി ജെ പി നടത്തുന്ന സമരത്തിന്റെ പ്രചരണ യാത്ര ചിറക്കടവ് പഞ്ചായത്തിൽ പര്യടനം നടത്തി.

കോയിപ്പള്ളിയിൽ നിന്നാരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ യോഗങ്ങൾക്ക് ശേഷം വില്ലൻ ചിറയിൽ സമാപിച്ചു. ജില്ലാ ട്രഷറർ കെ ജി കണ്ണൻ ഉദ്ഘാടനം ചെയ്ത യാത്രയിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി.ഹരിലാൽ,എം ജി വിനോദ് ,പി ആർ രാജേഷ്, വിഷ്ണു എസ് നായർ ,ആർ മോഹനൻ ,പി ആർ ദാസ്, വി എസ് ഗോപിനാഥപിള്ള, മനോജ്‌ ഗോപാൽ ,എ.ഷിബു, ടി ജി രാജേഷ്, ജയാ ബാലചന്ദ്രൻ ,സോമ അനീഷ്, വി .ജി രാജി എന്നിവർ പ്രസംഗിച്ചു