പി പി റോഡിലെ അപകടങ്ങൾ: റോഡിലൂടെ ശയനപ്രദക്ഷിണവുമായി ബിജെപി

പി പി റോഡിലെ അപകടങ്ങൾ: റോഡിലൂടെ ശയനപ്രദക്ഷിണവുമായി ബിജെപി

ഇളങ്ങുളം∙ പൊൻകുന്നം–പാലാ റോഡിലെ അപകടമരണങ്ങളിൽ അധികൃതരുടെ കണ്ണു തുറപ്പിക്കാൻ ശയനപ്രദക്ഷിണ സമരവുമായി ബിജെപി. എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയാണ് പിപി റോഡിലെ ഇളങ്ങുളം അമ്പലം കവലയിൽ ശയനപ്രദക്ഷിണ പ്രതിഷേധസമരം നടത്തിയത്.

പൊതുമരാമത്തു വകുപ്പു മന്ത്രി യോഗം വിളിച്ചുകൂട്ടി പിപി റോഡിന്റെ ദുർവിധിക്കു പരിഹാരം കാണണമെന്നു സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് ഹരി അവശ്യപ്പെട്ടു. മനുചന്ദ്രൻ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരൻ തച്ചേട്ട്, ജയപ്രകാശ് വടകര, എം.ആർ.സരീഷ്‌കുമാർ, അനിൽ നാഥ്, നന്ദൻ എലിക്കുളം, ദീപു ഉരുളികുന്നം, ജയേഷ് കണിയാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.