കള്ളപ്പണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബി ജെ പി പ്രകടനം നടത്തി

കള്ളപ്പണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബി ജെ പി പ്രകടനം നടത്തി

മുണ്ടക്കയം :നവംബർ 8 കള്ളപ്പണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പൂഞ്ഞാർ നിയോജക മണ്ഡ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് പ്രകടനവും പൊതുസമ്മേളനവും നടത്തി.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മധു അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ജില്ലാ പ്രസിഡണ്ട് എൻ.ഹരി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം അഡ്വ .നോമ്പിൾ മാത്യൂ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ട്രഷറർ കെ.ജി കണ്ണൻ .ആർ.സി .നായർ.കെ .പി .സനൽ .രാജേഷ് പാറയ്ക്കൻ.ഒ.സി.യേശുദാസ്. ഷീബാ രാജു.സുമാ രവി തുടങ്ങിയവർ സംസാരിച്ചു .രാവിലെ ബി ജെ.പി ഓഫിസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്് സ്റ്റാന്റ മൈതാനിയിൽ സമാപിച്ചു