കാഞ്ഞിരപ്പള്ളിയിൽ വീണ്ടും കറുത്ത സ്റ്റി​ക്ക​ര്‍; കാര്യമാക്കേണ്ടതില്ലെന്നു പോലീസ്

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും കറുത്ത സ്റ്റി​ക്ക​ര്‍; കാര്യമാക്കേണ്ടതില്ലെന്നു പോലീസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഏതാനും ദിവസങ്ങൾക്കു മുൻപ്, ഇരുപത്തി ആറാം മൈലിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയതിന്റെ പരിഭ്രാന്തി അടങ്ങുന്നതിനു മുൻപ്, കാഞ്ഞിരപ്പള്ളി ടൗണിലെ ബാങ്കിന്റെ കെട്ടിടത്തിലും കറുത്ത സ്റ്റിക്കർ കണ്ടെത്തിയെന്ന വാർത്ത ജനങ്ങളെ വീണ്ടും പരിഭാന്തിയിലാക്കി. കാ​ഞ്ഞി​ര​പ്പ​ള്ളി – ത​മ്പ​ല​ക്കാ​ട് റോ​ഡി​ലെ എ​സ്ബി​ഐ ശാ​ഖ​യി​ലെ ബാ​ങ്ക് ബി​ല്‍​ഡിം​ഗി​ലും ക​റു​ത്ത​തും വെ​ളു​ത്ത​തു​മാ​യ സ്റ്റി​ക്ക​റു​ക​ള്‍ ക​ണ്ടെ​ത്തി. കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​സി​ബി​ന്‍റെ നാ​ല് ജ​ന​ലു​ക​ളി​ലാ​ണ് സ്റ്റി​ക്ക​റു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. എന്നാൽ അത് മോഷണസംഘത്തിന്റേതല്ല എന്നാണ് പോലീസ് ഭാഷ്യം.

ക​വ​ര്‍​ച്ച​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും മോ​ഷ്ടാ​ക്ക​ള്‍ പ​തി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ള്‍ എ​ന്ന രീ​തി​യി​ല്‍ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളി​ലാ​യി കോട്ടയം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ്റ്റി​ക്ക​റു​ക​ൾ ക​ണ്ടി​രു​ന്നു. സ​മാ​ന​രീ​തി​യി​ല്‍ 26ാം മൈ​ലി​ലെ ചി​ല വീ​ടു​ക​ളി​ലും സ്റ്റി​ക്ക​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്താ​നു​ള്ള വീ​ട് തി​രി​ച്ച​റി​യാ​ന്‍ വേ​ണ്ടി മോ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​ര്‍ പ​തി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​ച​ര​ണ​വും ഉ​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഷ്യം.

പോലീസിന്റെ നിഗമനം ഇങ്ങനെ :-

കറുത്ത സ്റിക്കറിന്റെ സത്യാവസ്ഥ അറിയുവാൻ പോലീസ് വിശദമായ അന്വേഷണങ്ങൾ നടത്തിയിരുന്നു
ജനല്‍ചില്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടി കേടുപാടുണ്ടാകാതിരിക്കാന്‍ ഒട്ടിക്കുന്ന കറുത്ത സ്റ്റിക്കറുകളാണിവയെന്ന് അന്വേഷണത്തിനൊടുവില്‍ പോലീസിന്റെ നിഗമനം.

അഞ്ച് വര്‍ഷത്തിനിടെ പണിത വീടുകളുടെയും അറ്റകുറ്റപണികള്‍ നടത്തിയവയുടെയും ജനലുകളിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. നേര്‍ത്ത റബ്ബറുകൊണ്ടുണ്ടാക്കിയ സ്റ്റിക്കറുകള്‍ ചില്ലുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഇവയ്ക്കിടയില്‍ ഒട്ടിക്കുകയാണ് പതിവ്. ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഇത്തരം സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത്.

സ്റ്റിക്കറുകള്‍ ഒട്ടിച്ച വീട്ടില്‍ നിന്നും പോലീസ് സാമ്പിളുകള്‍ ശേഖരിച്ച് കോട്ടയം നഗരത്തിലെ ഗ്‌ളാസുകടകളില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സ്റ്റിക്കറുകള്‍ കണ്ടെത്തിയ വീടുകളിലെ ഉടമസ്ഥന്മാരുടെ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണത്തിലുമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. അതിനാൽ ജനങ്ങൾ കറുത്ത സ്റ്റിക്കർ പ്രതിഭാസത്തിന്റെ പേരിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍, പോലീസ് പറയുന്നത് പൂര്‍ണമായും വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. സ്റ്റിക്കറുകള്‍ ആരോ ഒട്ടിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്റ്റിക്കറുകള്‍ ഒട്ടിച്ച വീടുകളുടെ പരിസരങ്ങളില്‍ അപരിചിതരായ ആളുകളെ കണ്ടെന്നും മോഷണസംഘമാണ് ഇതിനു പിന്നിലെന്നും അഭ്യൂഹം പരന്നതിനാലാണ് ജനങ്ങൾ പോലീസ് ഭാ​ഷ്യം പൂർണമായും വിശ്വസിക്കാത്തത്. സ്റ്റിക്കറിലെ വിരലടയാളങ്ങൾ പരിശോധിച്ച് അവ സ്ഥിരം കുറ്റവാളികളുടേതാണോയെന്ന് പരിശോധിക്കണം എന്നും, പല സ്ഥലങ്ങളിൽ കണ്ടെത്തിയ സ്റ്റിക്കറുകളിലെ വിരലടയാളങ്ങൾ തമ്മിൽ സാമ്യം ഉണ്ടോയെന്നും പരിശോധിക്കണം എന്നുമാണ് പലരും ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും കൈവിരൽ അടയാളങ്ങൾ ആധാറിൽ ചേർത്തിട്ടുള്ളതിനാൽ നിലവിൽ പരിശോധന റിസൾട്ട് അറിയുവാൻ നിമിഷങ്ങൾ മാത്രം മതി. അങ്ങനെ ചെയ്തെങ്കിൽ മാത്രമേ ജനങളുടെ ഭീതി പൂർണമായും അകറ്റപ്പെടുകയുള്ളു .