കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് പുതിയ സാരഥികൾ ; സോഫി ജോസഫ് പ്രസിഡന്റ്, അഡ്വ. പി.എ. ഷെമീര്‍ വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി ബ്ലോക്ക്  പഞ്ചായത്തിന് പുതിയ സാരഥികൾ ; സോഫി ജോസഫ്  പ്രസിഡന്റ്, അഡ്വ. പി.എ. ഷെമീര്‍ വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് പുതിയ സാരഥികൾ ; സോഫി ജോസഫ് പ്രസിഡന്റ്, അഡ്വ. പി.എ. ഷെമീര്‍ വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി പാറത്തോട് ഡിവിഷനിൽ നിന്നും വിജയിച്ച സോഫി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നും വിജയിച്ച അഡ്വ. പി.എ. മുഹമ്മദ് ഷെമീര്‍ തിരഞ്ഞെടുക്കപ്പെട്ടു. .

രാവിലെ പതിനൊന്നിന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് കോട്ടയം അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറൽ), അനീസ് വരണാധികാരിയായി . എൽ .ഡി.എഫ്.ലെ മൂന്ന് അംഗങ്ങൾ എത്തിയെങ്കിലും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതു കൊണ്ട് വിജയികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

യു. ഡി. എഫിലെ മുന്‍ ധാരണ പ്രകാരം ആദ്യത്തെ മൂന്നു വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനുമായിരുന്നു. ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിലെ ആശ ജോയിയും വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും കേരള കോണ്‍ഗ്രസിലെ ജോളി മടുക്കക്കുഴി രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇനിയുള്ള രണ്ട് വര്‍ഷക്കാലം കേരള കോണ്‍ഗ്രസിന് മാറ്റി വച്ചിരിക്കുന്നതിനാൽ ആദ്യ ഒരു വര്‍ഷം സോഫി ജോസഫും അവസാന ഒരു വര്‍ഷം മറിയമ്മ ജോസഫും പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാനാണ് പാര്‍ട്ടി തീരുമാനം.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസിലെ വി. ടി. അയൂബ്ഖാനും, പി. എ. ഷെമീറും, പ്രകാശ് പള്ളിക്കുടവും അവകാശവവാദം ഉന്നയിച്ചുവെങ്കിലും പാർട്ടി തീരുമാനമനുസരിച്ചു പി. എ. ഷെമീർ തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട, പാറത്തോട് ഡിവിഷനിൽ നിന്നും വിജയിച്ച സോഫി ജോസഫ് , പാറത്തോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും രണ്ടു ടേമായി ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. കൂടാതെ പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഭരണ സമിതിയംഗവും, കേരള വനിതാ കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറിയും, എ.കെ.സി.സി. കാഞ്ഞിരപ്പള്ളി വനിതാ ഫോറം രൂപതാ ജനറൽ സെക്രട്ടറിയും നിരവധി ചാരിറ്റബിള്‍ സൊസൈറ്റികളുടെ രക്ഷാധികാരിയുമാണ് സോഫി ജോസഫ്.

മികച്ച പൊതു പ്രവര്‍ത്തകയും, വളരെ പക്വതയാര്‍ന്ന പ്രവര്‍ത്തനങ്ങളുമാണ് സോഫി ജോസഫിനെ ഈ പ്രസിഡന്റ് പദവിയിലെത്തിച്ചത്. സ്ത്രീ ശാക്തീകരണത്തിനും, കര്‍ഷക രക്ഷയ്ക്കും ഉതകുന്ന നൂതന പദ്ധതികള്‍ക്ക് തന്റെ ഭരണ കാലത്ത് മുന്‍തൂക്കം കൊടുക്കുമെന്നു നിയുക്ത പ്രസിഡന്റ് സോഫി ജോസഫ് അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നും വിജയിച്ച അഡ്വ. പി.എ. മുഹമ്മദ് ഷെമീര്‍ തിരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, കാഞ്ഞിരപ്പള്ളി സെന്‍ട്രൽ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും, നിലവിലെ ഭരണ സമിതിയംഗവുമാണ്. കെ.എസ്.യു. ജില്ലാ സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും എം.ജി. യൂണിവേഴ്‌സിറ്റി ജനറൽ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിൽ മുന്‍ അംഗവുമാണ്. നിലവിൽ കാഞ്ഞിരപ്പള്ളി കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. മികച്ച വാഗ്മിയും, പൊതു പ്രവര്‍ത്തകനും പൊൻകുന്നം കോടതിയിലെ അഭിഭാഷകനുമായ അഡ്വ. പി.എ. മുഹമ്മദ് ഷെമീര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.