അനധികൃത പിരിവുമായി ബ്ലോക് പഞ്ചായത്തിനു ബന്ധമില്ല : പ്രസിഡന്റ് ആശാ ജോയി

കൂട്ടിക്കല്‍: കൂട്ടിക്കല്‍ സര്‍ക്കാരാശുപത്രി ദന്തല്‍ വിഭാഗ ഉദ്ഘാടനവുമായി ബന്ധപെട്ടു ചിലര്‍ നടത്തുന്ന സാമ്പത്തിക പിരിവില്‍ കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്തിനു യാതൊരു ബന്ധവുമില്ലന്നു പ്രസിഡന്റ് ആശാ ജോയി പറഞ്ഞു.

സംഘാടക സമിതി ഇത്തരത്തില്‍ സംഭാവന പിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍പെട്ടത്.കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്തിന്റെ പേരില്‍ ഇത്തരം പിരിവു നടത്താന്‍ പാടില്ലായിരുന്നു.ബ്ലോക്കിലെ മറ്റു 14 അംഗങ്ങളും അറിയാതെയാണ് ഇത്തരത്തില്‍ പിരിവു നടത്തിയത്. ഉദ്ഘാടനവുമായി ബന്ധപെട്ടു അഡീഷണല്‍ ചെലവുകള്‍ക്കുവേണ്ടിയാണ് ഫണ്ടു സമാഹരണം നടത്തുന്നതെന്നാണ് അറിയാനായത്.എന്നാല്‍ ഇത്തരംപിരിവുകള്‍ സംഘാടകസമിതിയുടെ പേരിലായിരുന്നു നടത്തേണ്ടിയിരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

കൂടാതെ ഉദ്ഘാടന പ്രചരണങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രം ഒഴിവാക്കിയതായി പറയുന്നതില്‍ യാതൊരു കഴമ്പുമില്ലന്നും ബ്ലോക് പഞ്ചായത്ത് നടത്തുന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അതിഥിമാത്രമാണണന്നും അല്ലാതെ പ്രത്യേക റോളൊന്നുമില്ലന്നും പ്രസിഡന്റ് പറഞ്ഞു.