ഉല്പാദന മേഖലയ്ക്ക് കൂടുതൽ പദ്ധതികള്‍ : ബ്ലോക്ക് പഞ്ചായത്ത്

ഉല്പാദന മേഖലയ്ക്ക് കൂടുതൽ  പദ്ധതികള്‍ :  ബ്ലോക്ക്  പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : ൨൦൧൯-20 വാര്‍ഷിക പദ്ധതിയിൽ ഉല്പാദന മേഖലയിൽ കൂടുതൽ പദ്ധതി നിര്‍ദ്ദേശങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടന്നു. പ്രളയാനന്തര മേഖലകളിൽ കൂടുതൽ തുക അനുവദിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കണമെന്നും ഗ്രാമസഭയിൽ ആവശ്യമുയര്‍ന്നു. പുഴകളും, തോടുകളും സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കണമെന്നും ഗ്രാമസഭയിൽ ആവശ്യമുയര്‍ന്നു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച ബ്ലോക്ക് ഗ്രാമസഭ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുള്‍കരിം, വി.റ്റി. അയൂബ്ഖാന്‍, സോഫി ജോസഫ്, പ്രകാശ് പള്ളിക്കൂടം, പി.ജി. വസന്തകുമാരി, അജിതാ രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

07 ഗ്രാമപഞ്ചായത്തുകളിൽ നിന്നും എത്തിയ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞ് നടത്തിയ ചര്‍ച്ചകള്‍ക്ക് മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി, പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ ഡിഫൈന്‍, എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈസാമ്മ ജോസഫ്, കോരുത്തോട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.പി. ജയന്‍, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടോംസ് ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍. രാജേഷ്, പ്ലാന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജേക്കബ് തുടങ്ങിയവര്‍ നതൃത്വം നൽകി.